കൊച്ചി: കേരള ക്രിക്കറ്റിലെ ഉദിച്ചുയരുന്ന താരമായ സച്ചിന്‍ ബേബി വിവാഹിതനാവുന്നു. 2017 ജനുവരി അഞ്ചിനാണ് സച്ചിന്‍ കൂട്ടുകാരിയായ അന്ന ചാണ്ടിയെ മിന്നുകെട്ടുന്നത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചില്‍ വച്ചാണ് വിവാഹം. സിനിമാ സ്റ്റൈലിലുള്ള വീഡിയോയിലൂടെയാണ് സച്ചിന്‍ വിവാഹവാര്‍ത്ത പുറത്തുവിട്ടത്.

ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ആരാധകര്‍ക്കു നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് വേദി. പാഡും ഹെല്‍മെറ്റുമണിഞ്ഞ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ജഴ്‌സിയില്‍ ബാറ്റ് ചെയ്യാനെത്തുന്ന സച്ചിന്‍. ക്രീസിലെത്തിയ സച്ചിനെതിരേ ബൗളര്‍ ചെയ്യുന്നത് സാക്ഷാല്‍ അന്ന.

അന്നയുടെ വേഗം കുറഞ്ഞ പന്തില്‍ ഷോട്ട് തൊടുക്കാന്‍ സച്ചിന്‍ ശ്രമിച്ചെങ്കിലും ക്ലീന്‍ ബൗള്‍ഡ്. തുടര്‍ന്ന് സച്ചിനരികിലേക്ക് സ്ലോമോഷനിലെത്തുന്ന അന്ന. കാല്‍മുട്ടില്‍ നിന്ന് പ്രണായാഭ്യര്‍ഥ നടത്തുന്ന സച്ചിനെ അന്ന പുണരുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ കാണാം
ഒന്നര വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം കൂടിയായ സച്ചിന്‍ അന്നയെ ജീവിതസഖിയാക്കുന്നത്. കഴിഞ്ഞ സീസണില്‍ ചലഞ്ചേഴ്‌സിലെത്തിയ സച്ചിന്‍ 11 മല്‍സരങ്ങളില്‍ നിന്നു 119 റണ്‍സ് നേടിയിരുന്നു. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് താരം ഐപിഎല്ലില്‍ അരങ്ങേറുന്നത്. എന്നാല്‍ നാലു കളികള്‍ മാത്രം കളിച്ച സച്ചിന് മൂന്നു റണ്‍സേ നേടാനായുള്ളൂ.