കൊച്ചി: 2019-20 സീസണിനായുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) പ്രഖ്യാപിച്ചു.24 അംഗ ടീമില്‍ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീം താരവും പരിചയസമ്പന്നനുമായ റോബിന് ഉത്തപ്പയുടെ വരവാണ് ഇത്തവണത്തെ കേരള ടീമിന്റെ പ്രധാന സവിശേഷത. കഴിഞ്ഞ സീസണില്‍ കേരളത്തിനുവേണ്ടി കളിച്ച തമിഴ്നാടിന്റെ അരുണ്‍ കാര്‍ത്തികിന് ഇത്തവണ ടീമില്‍ ഇടമില്ല.
അവസാന സീസണില്‍ ചരിത്ര സെമി കളിച്ച കേരളം ഇത്തവണ കന്നിക്കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. സഞ്ജു സാംസണ്,രോഹന് പ്രേം,സച്ചിന് ബേബി,ജലജ് സക്സേന,ബേസില്‍ തമ്പി,സന്ദീപ് വാര്യര്‍ തുടങ്ങിയരാണ് ടീമിലെ പ്രമുഖര്‍. ഈ മാസം 19ന് വയനാട്ടിലെ കൃഷ്ണഗിരിയില്‍ നടക്കുന്ന സെലക്ഷന് ക്യാമ്പിന് ശേഷമാകും അന്തിമ ടീമിനെ പ്രഖ്യാപിക്കുക.
ബെയ്ലും എറിക്സണുമല്ല; വെയ്ല്‍സ് യുവതാരത്തെ ടീമിലെത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
കേരള സാധ്യതാ ടീം ഇങ്ങനെ: റോബിന് ഉത്തപ്പ,ബേസില്‍ തമ്പി,ജലജ് സക്സേന,സന്ദീപ് വാര്യര്‍,സഞ്ജു സാംസണ്, നിധീഷ് എം.ഡി,രോഹന് പ്രേം,കെ.എം ആസിഫ്,സച്ചിന് ബേബി,അഭിഷേക് മോഹന്‍,സല്‍മ നിസാര്‍,മിഥുന് എസ്,അസ്ഹറുദ്ദീന്,വിനൂപ് മനോഹരന്,വിഷ്ണു വിനോദ്,രോഹന് എസ് കുന്നുമ്മേല്‍,രാഹുല്‍ പി,വത്സല്‍ ഗോവിന്ദ്, സിജോമോന്‍ ജോസഫ്,ആനന്ദ് ജോസഫ്,മോനിഷ് കെ,അക്ഷയ് കെ.സി,അക്ഷയ് ചന്ദ്രന്,ഫനൂസ് എഫ്.