വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി: ബ്രില്ല്യന്റ് ബേസില്‍... ബംഗാളിനെ എറിഞ്ഞൊതുക്കി കേരളം, 147ന് പുറത്ത്

ബേസില്‍ തമ്പി കേരളത്തിനായി നാലു വിക്കറ്റെടുത്തു

By Manu

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയില്‍ ബംഗാളിനെ കേരളം ഒന്നാമിന്നിങ്‌സില്‍ വെറും 147 റണ്‍സിന് എറിഞ്ഞുവീഴ്ത്തി. ടോസ് ലഭിച്ച കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബംഗാളിനെ ബാറ്റിങിന് അയക്കുകയായിരുന്നു. പേസര്‍ ബേസില്‍ തമ്പി നയിച്ച കേരളത്തിന്റെ ബൗളിങ് ആക്രമണത്തില്‍ മനോജ് തിവാരിയുടെ ബംഗാള്‍ തകര്‍ന്നടിയുകയായിരുന്നു.

1

നാലു വിക്കറ്റെടുത്ത ബേസിലാണ് കേരളത്തിന്റെ ബൗളിങിന് ചുക്കാന്‍ പിടിച്ചത്. 16.2 ഓവറില്‍ ആറു മെയ്ഡനുള്‍പ്പെടെ 57 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബേസില്‍ നാലു പേരെ പുറത്താക്കിയത്. മൂന്നു വിക്കറ്റെടുത്ത എംഡി നിധീഷ് ബേസിലിന് മികച്ച പിന്തുണയേകി. സന്ദീപ് വാര്യര്‍ക്കു രണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ ജലജ് സക്‌സേന ഒരു വിക്കറ്റ് വീഴ്ത്തി.

മിഷന്‍ ഓസീസ്... ടീം ഇന്ത്യയിറങ്ങുന്നു, ട്വന്റി20 വെടിക്കെട്ടോടെ തുടക്കം, ബ്രിസ്ബണ്‍ ആര്‍ക്ക്?മിഷന്‍ ഓസീസ്... ടീം ഇന്ത്യയിറങ്ങുന്നു, ട്വന്റി20 വെടിക്കെട്ടോടെ തുടക്കം, ബ്രിസ്ബണ്‍ ആര്‍ക്ക്?

ഇന്ത്യന്‍ പെണ്‍പട ലോകം കീഴടക്കും... ലോക ടി20 കിരീടം ഇന്ത്യക്കു തന്നെ, ഇതാ കാരണങ്ങള്‍ ഇന്ത്യന്‍ പെണ്‍പട ലോകം കീഴടക്കും... ലോക ടി20 കിരീടം ഇന്ത്യക്കു തന്നെ, ഇതാ കാരണങ്ങള്‍

മധ്യനിര ബാറ്റ്‌സ്മാന്‍ അനുസ്തൂപ് മജുംദാറിന്റെ (53) ഇന്നിങ്‌സാണ് ബംഗ്ലാളിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 97 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് മജുംദാറിന്റെ ഇന്നിങ്‌സ്. 40 റണ്‍സടുത്ത അഭിഷേക് രാമനാണ് ബംഗാളിന്റെ മറ്റൊരു സ്‌കോറര്‍. ക്യാപ്റ്റന്‍ തിവാരിയാണ് (22) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം.ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, മുന്‍ പേസര്‍ അശോക് ദിന്‍ഡ എന്നിവര്‍ ബംഗാള്‍ നിരയിലുണ്ട്.

Story first published: Tuesday, November 20, 2018, 15:14 [IST]
Other articles published on Nov 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X