Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: വീണ്ടും രക്ഷകനായി സക്‌സേന... ബംഗാളിനെതിരേ കേരളത്തിന് ലീഡ്

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് ബി മല്‍സരത്തില്‍ ബംഗാളിനെതിരേ കേരളത്തിനു ലീഡ്. ബംഗാളിന്റെ ഒന്നാമിന്നിങ്‌സ് ആദ്യദിനം തന്നെ 147 റണ്‍സില്‍ കേരളം അവസാനിപ്പിച്ചിരുന്നു. രണ്ടാം ദിനം 40 ഓവര്‍ കഴിയുമ്പോള്‍ കേരളം അഞ്ചു വിക്കറ്റിന് 148 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ കേരളം മികച്ച ലീഡ് തന്നയാവും ലക്ഷ്യമിടുന്നത്.

1

ആന്ധ്രാ പ്രദേശിനെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായ ജലജ് സക്‌സേന ബംഗാളിനെതിരേയും കസറി. 71 റണ്‍സുമായി ക്രീസിലുള്ള സക്‌സേനയാണ് കേരള ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. 102 പന്തുകളില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് സക്‌സേനയുടെ ഇന്നിങ്‌സ്. 17 റണ്‍സോടെ വിഎ ജഗദീഷാണ് ക്രീസിലുള്ളത്.

അരുണ്‍ കാര്‍ത്തിക് (1), രോഹന്‍ പ്രേം (18), സഞ്ജു സാംസണ്‍ (0), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (23), സല്‍മാന്‍ നിസാര്‍ (5) എന്നിവരുട വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. ബംഗാളിനു വേണ്ടി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തു. നേരത്തേ നാലു വിക്കറ്റെടുത്ത ബേസില്‍ തമ്പിയും മൂന്നു വിക്കറ്റ് വീഴ്ത്തിയ എംഡി നിധീഷും ചേര്‍ന്നാണ് ബംഗാളിനെ വരിഞ്ഞുകെട്ടിയത്.

Story first published: Wednesday, November 21, 2018, 12:49 [IST]
Other articles published on Nov 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+