Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: ചരിത്രം കുറിച്ച് കേരളം... ബംഗാളിനെയും തകര്‍ത്തു, ജയം 9 വിക്കറ്റിന്

കേരളത്തിന്റെ പടയോട്ടം തുടരുന്നു | Oneindia Malayalam

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ പടയോട്ടം തുടരുന്നു. ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും കേരളത്തിന്റെ ചുണക്കുട്ടികള്‍ വെന്നിക്കൊടി പാറിച്ചു. മുന്‍ ചാംപ്യന്‍മാരും ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ വമ്പന്‍മാരുമായ ബംഗാളിനെയാണ് അവരുടെ നാട്ടില്‍ കേരളം തറപറ്റിച്ചത്. ഒമ്പത് വിക്കറ്റിന്റെ ഗംഭീര വിജയമാണ് കേരളം നേടിയത്. ഈ ജയത്തോടെ 13 പോയിന്റോടെ കേരളം ഗ്രൂപ്പില്‍ ഒന്നാമതെത്തി. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ആന്ധ്രാപ്രദേശിനെയും കേരളം തകര്‍ത്തുവിട്ടിരുന്നു.

1

ബംഗാളിനെതിരേ 41 റണ്‍സായിരുന്നു കേരളത്തിന്റെ വിജയലക്ഷ്യം. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 11 ഓവറില്‍ കേരളം ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. ഒന്നാമിന്നിങ്‌സിലെ സെഞ്ച്വറി വീരനായ ജലജ് സക്‌സേനയെയാണ് (26) കേരളത്തിനു നഷ്ടമായത്. നേരത്തേ ടോസ് ലഭിച്ച കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. മികച്ച ബൗളിങിലൂടെ ബംഗാളിനെ ഒന്നാമിന്നിങ്‌സില്‍ 147 റണ്‍സിന് കേരളം പുറത്താക്കി. നാലു വിക്കറ്റെടുത്ത ബേസില്‍ തമ്പിയും മൂന്നു വിക്കറ്റ് പിഴുത എംഡി നിധീഷുമാണ് ബംഗാളിനെ എറിഞ്ഞൊതുക്കിയത്.

2

മറുപടി ബാറ്റിങില്‍ ജലജ് സക്‌സേന തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും കേരളത്തിനായി സെഞ്ച്വറി കണ്ടെത്തി. 143 റണ്‍സാണ് താരം നേടിയത്. 190 പന്തില്‍ 21 ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതായിരുന്നു സക്‌സേനയുടെ ഇന്നിങ്‌സ്. 291 റണ്‍സില്‍ കേരളത്തിന്റെ രണ്ടാമിന്നിങ്‌സ് അവസാനിച്ചു. 144 റണ്‍സിന്റെ മികച്ച ലീഡും കേരളത്തിനുണ്ടായിരുന്നു. രണ്ടാമിന്നിങ്‌സിലും കേരള ബൗളര്‍മാര്‍ നിറഞ്ഞാടിയതോടെ ബംഗാള്‍ 184 റണ്‍സിന് കൂടാരം കയറി. ക്യാപ്റ്റന്‍ മനോജ് തിവാരി (62) മാത്രമേ പൊരുതി നോക്കിയുള്ളൂ. അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യരും മൂന്നു വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് ബംഗാളിന്റെ അന്തകരായത്.

Story first published: Thursday, November 22, 2018, 16:12 [IST]
Other articles published on Nov 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+