വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ഹസാരെ ട്രോഫി: സഞ്ജു പൂജ്യം, എന്നിട്ടും കേരളം വീണില്ല... വിഷ്ണു വെടിക്കെട്ടില്‍ മിന്നും ജയം

ആന്ധ്രയെയാണ് കേരളം തോല്‍പ്പിച്ചത്

അമൃത്‌സര്‍: ഡബിള്‍ സെഞ്ച്വറിക്കു ശേഷം തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും സഞ്ജു സാംസണ്‍ ഫ്‌ളോപ്പായെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളം വീണില്ല. സഞ്ജു പൂജ്യത്തിന് പുറത്തായ മല്‍സരത്തില്‍ ആന്ധ്രാ പ്രദേശിനെയാണ് കേരളം ആറു വിക്കറ്റിനു തകര്‍ത്തുവിട്ടത്. ഓപ്പണര്‍ വിഷ്ണു വിനോദിന്റെ (139) ഇടിവെട്ട് സെഞ്ച്വറിയാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

vishnu vinod

ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ കേരളം 50 ഓവറില്‍ ആറു വിക്കറ്റിന് 230 റണ്‍സിന് പിടിച്ചുനിര്‍ത്തുകയായിരുന്നു. റിക്കി ഭൂയിയുടെ (58) ഫിഫ്റ്റിയാണ് ആന്ധ്രയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറ്റുള്ളവരൊന്നും 40 റണ്‍സ് കടന്നില്ല. രണ്ടു വിക്കറ്റ് വീതമെടുത്ത ബേസില്‍ തമ്പിയും സുദേശന്‍ മിഥുനുമാണ് കേരള ബൗളിങ് നിരയില്‍ മികച്ചുനിന്നത്.

ഐഎസ്എല്‍: ഇവര്‍ ഇന്ത്യന്‍ 'നോട്ടപ്പുള്ളികള്‍'... മൂന്നു മലയാളി താരങ്ങളും, ഒരാള്‍ക്ക് അരങ്ങേറ്റംഐഎസ്എല്‍: ഇവര്‍ ഇന്ത്യന്‍ 'നോട്ടപ്പുള്ളികള്‍'... മൂന്നു മലയാളി താരങ്ങളും, ഒരാള്‍ക്ക് അരങ്ങേറ്റം

മറുപടി ബാറ്റിങില്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ റോബിന്‍ ഉത്തപ്പയും (1) സഞ്ജുവും (0) ദുരന്തമായി മാറിയെങ്കിലും വിഷ്ണുവിന്റെ വണ്‍മാന്‍ ഷോ കേരളത്തെ വിജയതീരത്തെത്തിക്കുകയായിരുന്നു. 39.4 ഓവറില്‍ നാലു വിക്കറ്റിനു കേരളം ലക്ഷ്യം മറികടന്നു. വെറും 87 പന്തിലാണ് 13 ബൗണ്ടറികളും ഒമ്പത് സിക്‌സറുകളുടെയും അകമ്പടിയോടെ വിഷ്ണു 138 റണ്‍സ് വാരിക്കൂട്ടിയത്. ഈ വര്‍ഷം വിഷ്ണുവിന്റെ മൂന്നാമത്തെ സെഞ്ച്വറി നേട്ടമാണിത്. 46 റണ്‍സോടെ പുറത്തവാതെ നിന്ന ജലജ് സക്‌സേനയാണ് കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. എട്ടു മല്‍സരങ്ങളില്‍ നിന്നും കേരളത്തിന്റെ നാലാമത്തെ വിജയം കൂടിയാണിത്. ശേഷിച്ച നാലു കളികളില്‍ കേരളം തോറ്റിരുന്നു.

Story first published: Wednesday, October 16, 2019, 16:10 [IST]
Other articles published on Oct 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X