Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിക്‌സര്‍ പെരുമഴ: സൂപ്പര്‍ താരങ്ങളുടെ ബറോഡയെ കേരളം തോല്‍പ്പിച്ചു!

മുംബൈ: ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുനാഫ് പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുമായെത്തിയ ബറോഡയെ കേരളത്തിന്റെ ചുണക്കുട്ടികള്‍ അടിച്ചുപറത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ 4 വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. ജയിക്കാന്‍ 161 റണ്‍സ് വേണ്ടിയിരുന്ന കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു.

കേരള ടസ്‌കേഴ്‌സിന് വേണ്ടി ഐ പി എല്‍ കളിച്ചിട്ടുള്ള റൈഫി വിന്‍സന്റ് ഗോമസ് കൂറ്റന്‍ സിക്‌സറോടെയാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. പത്തൊമ്പതാം ഓവറിന്റെ അവസാനത്തെ രണ്ട് പന്തുകള്‍ സിക്‌സറിന് പറത്തിയ പ്രശാന്ത് പത്മനാഭനും റൈഫിക്കൊപ്പം കേരള വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. റൈഫിക്ക് പുറമേ സച്ചിന്‍ ബേബി, നിഖിലേഷ് എന്നിവരും കേരളത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

-raiphi

നേരത്തെ 35 റണ്‍സെടുത്ത ഇര്‍ഫാന്‍ പത്താന്റെ മികവിലാണ് ബറോഡ 161 റണ്‍സിന്റെ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. മാരക ഫോമില്‍ കളിക്കുകയായിരുന്ന കൂറ്റനടിക്കാരന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് കേരളത്തിനെതിരെ തിളങ്ങാനായില്ല. ഇര്‍ഫാന്‍, യൂസഫ്, മുനാഫ്, പാണ്ഡ്യ തുടങ്ങിയ വന്‍ താരങ്ങളുള്ള ബറോഡയ്‌ക്കെതിരെ ജയിക്കാനായത് ഇന്ത്യയ്ക്ക് മുന്നോട്ടുള്ള കുതിപ്പിന് സഹായകമാകും.

വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ വെള്ളിയാഴ്ച കേരളം മുംബൈയോട് തോറ്റിരുന്നു. 160 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത കേരളം അടിച്ചത്. എന്നാല്‍ ആദിത്യ താരെ പുറത്തെടുത്ത ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു. ബൗളിംഗ് നിര പൊരുതിയെങ്കിലും കരുത്തരാ മുംബൈ അവസാന ഓവറുകളില്‍ കേരളത്തില്‍ നിന്നും വിജയം പിടിച്ചെടുക്കുകയായിരുന്നു.

Story first published: Saturday, January 16, 2016, 12:35 [IST]
Other articles published on Jan 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+