വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി: കേരളം തിരിച്ചടിക്കുന്നു... മികച്ച ലീഡിലേക്ക്

ആന്ധ്ര ഒന്നാമിന്നിങ്‌സില്‍ 254ന് പുറത്തായിരുന്നു

By Manu

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ ആന്ധ്രാ പ്രദേശിനെതിരേ കേരളം മികച്ച സ്‌കോറിലേക്ക്. ആന്ധ്രയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 254 റണ്‍സിന് മറുപടിയില്‍ കേരളം രണ്ടാംദിനം ചായക്കു പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 176 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഒമ്പതു വിക്കറ്റുകളും ബാക്കിനില്‍ക്കെ എതിരാളികള്‍ക്കൊപ്പമെത്താന്‍ കേരളത്തിന് 78 റണ്‍സ് കൂടി മതി.

1

ഓപ്പണര്‍മാരായ ജലജ് സക്‌സേനയുടെയും (97*) അരുണ്‍ കാര്‍ത്തികിന്റെയും (56) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് കളിയില്‍ കേരളത്തിനു മുന്‍തൂക്കം സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ അരുണ്‍- സക്‌സേന സഖ്യം 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 125 പന്തില്‍ എട്ടു ബൗണ്ടറികളടക്കം 56 റണ്‍സെടുത്ത അരുണിനെ പുറത്താക്കിയാണ് ആന്ധ്ര കളിയിലേക്കു തിരിച്ചുവന്നത്. 136 പന്തില്‍ ഒമ്പത് ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു സക്‌സേനയുടെ ഇന്നിങ്‌സ്. സക്‌സേനയോടൊപ്പം 16 റണ്‍സുമായി രോഹന്‍ പ്രേമാണ് ക്രീസില്‍.

ഓസ്‌ട്രേലയയില്‍ ടീം ഇന്ത്യ നേടുമോ? ഇവര്‍ നിര്‍ണായകം... ഫ്‌ളോപ്പായാല്‍ ടീം തകരും!!ഓസ്‌ട്രേലയയില്‍ ടീം ഇന്ത്യ നേടുമോ? ഇവര്‍ നിര്‍ണായകം... ഫ്‌ളോപ്പായാല്‍ ടീം തകരും!!

ടീം ഇന്ത്യക്ക് ടെസ്റ്റില്‍ കംഗാരു ഫ്രൈ ഒരുക്കാം!! ഇംഗ്ലീഷ് പര്യടനം മറക്കരുത്, വേണം ചില മാറ്റങ്ങള്‍ ടീം ഇന്ത്യക്ക് ടെസ്റ്റില്‍ കംഗാരു ഫ്രൈ ഒരുക്കാം!! ഇംഗ്ലീഷ് പര്യടനം മറക്കരുത്, വേണം ചില മാറ്റങ്ങള്‍

നേരത്തേ മധ്യനിര ബാറ്റ്‌സ്മാന്‍ റിക്കി ഭൂയിയുടെ (109) സെഞ്ച്വറിയാണ് ആന്ധ്രയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നാലാമനായി ക്രീസിലെത്തിയ ഭൂയി 205 പന്തില്‍ 10 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെ അകമ്പടിയോടെയാണ് 109 റണ്‍സെടുത്തത്. ശിവചരണ്‍ സിങാണ് (45) സന്ദര്‍ശകരുടെ മറ്റൊരു പ്രധാന സ്‌കോറര്‍. കേരളത്തിനായി കെസി അക്ഷയ് നാലും ബേസില്‍ തമ്പി മൂന്നും വിക്കറ്റ് വീഴ്ത്തി. സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റ് പിഴുതു.

Story first published: Tuesday, November 13, 2018, 15:10 [IST]
Other articles published on Nov 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X