Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: മികച്ച തുടക്കം മുതലാക്കാനാവാതെ കേരളം, ആന്ധ്രയ്‌ക്കെതിരേ നേരിയ ലീഡ് മാത്രം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ ആന്ധ്രാ പ്രദേശിനെതിരേ കേരളത്തിന് ലീഡ്. ആന്ധ്രയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 254നു മറുപടിയില്‍ കേരളം മൂന്നാം ദിനം 328 റണ്‍സിനു പുറത്താവുകയായിരുന്നു. 74 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് കേരളത്തിനു ലഭിച്ചത്. തുടര്‍ന്നു രണ്ടാമിന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ആന്ധ്ര മൂന്നാംദിനം ചായക്കു പിരിയുമ്പോള്‍ നാലു വിക്കറ്റിന് 44 റണ്‍സെന്ന നിലയിലാണ്. കേരളക്കത്തിനൊപ്പമെത്താന്‍ അവര്‍ക്ക് 30 റണ്‍സ് കൂടി മതി.

1

ഓപ്പണര്‍ ജലജ് സക്‌സേനയുടെ (133) ഉജ്ജ്വല സെഞ്ച്വറിയാണ് മല്‍സരത്തില്‍ കേരളത്തെ ലീഡിലേക്കു നയിച്ചത്. 232 പന്തുകളില്‍ 11 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഓപ്പണര്‍ അരുണ്‍ ്കാര്‍ത്തികാണ് (56) ടീമിന്റെ മറ്റൊരു സ്‌കോറര്‍. രോഹന്‍ പ്രേം 47 റണ്‍സിന് പുറത്തായി. മറ്റുള്ളവരൊന്നും 25 റണ്‍സ് തികച്ചില്ല. വിക്കറ്റ് നഷ്ടമില്ലാതെ 138 റണ്‍സെന്ന നിലയില്‍ മുന്നേറിയ കേരളം ഒരു ഘട്ടത്തില്‍ വമ്പന്‍ ലീഡ് നേടുമെന്ന് കരുതിയെങ്കിലും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ മുന്‍തൂക്കം കൈവിടുകയായിരുന്നു. ആന്ധ്രയ്ക്കു വേണ്ടി മനീഷ് ഗൊലാമാരു മൂന്നും കാണ്‍ ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി.

മധ്യനിര ബാറ്റ്‌സ്മാന്‍ റിക്കി ഭൂയിയുടെ (109) സെഞ്ച്വറിയാണ് ആന്ധ്രയെ ഒന്നാമിന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നാലാമനായി ക്രീസിലെത്തിയ ഭൂയി 205 പന്തില്‍ 10 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെ അകമ്പടിയോടെയാണ് 109 റണ്‍സെടുത്തത്. ശിവചരണ്‍ സിങാണ് (45) സന്ദര്‍ശകരുടെ മറ്റൊരു പ്രധാന സ്‌കോറര്‍. കേരളത്തിനായി കെസി അക്ഷയ് നാലും ബേസില്‍ തമ്പി മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് വാര്യര്‍ രണ്ടു വിക്കറ്റെടുത്തിരുന്നു.

Story first published: Wednesday, November 14, 2018, 15:42 [IST]
Other articles published on Nov 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+