Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാവിയെക്കുറിച്ച് ആശങ്കയില്ല; ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും പ്രതീക്ഷയുണ്ടെന്ന് കെമര്‍ റോഷ്

മാഞ്ചസ്റ്റര്‍: ഇന്ത്യയോട് തോറ്റ വെസ്റ്റ് ഇന്‍ഡീസിന് ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചെങ്കിലും ടീമിന്റെ ഭാവി ശോഭനമായിരിക്കുമെന്നാണ് പേസര്‍ കെമര്‍ റോഷ് പറയുന്നത്. ലോകകപ്പില്‍ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയാണ് വിന്‍ഡീസ് പുറത്തുപോകുന്നത്. രണ്ട് മത്സരങ്ങള്‍ ഇനിയുമുണ്ടെങ്കിലും വിന്‍ഡീസിന് സെമിയിലെത്താന്‍ ഒരു സാധ്യതയുമില്ല.

kemar roach

ഒരു കാലത്ത് ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. ആദ്യ രണ്ട് ലോകകപ്പിലും അവരായിരുന്നു ചാമ്പ്യന്‍മാര്‍. 1975-ലും 1979-ലും. ഒരു ദശകത്തോളമായി വിന്‍ഡീസ് സ്ഥിരതയില്ലാതെ ചാമ്പ്യന്‍മാരുടെ നിഴല്‍ മാത്രമായെങ്കിലും കെമര്‍ റോഷിന്റെ വാക്കുകളില്‍ പ്രതീക്ഷയുണ്ട്.

''വിന്‍ഡീസ് ടീമിന് നല്ലൊരു ഭാവിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മികച്ച ഒരുപിടി കളിക്കാര്‍ നമുക്കുണ്ട്.''- 36 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ഏഴിന് 268 റണ്‍സിലൊതുക്കിയ റോഷ് പറഞ്ഞു. ''ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ഒഷെയ്ന്‍ തോമസ് തുടങ്ങിയ യുവതാരങ്ങളില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം. ശരിശായ പരിശീലനവും മാര്‍ഗനിര്‍ദേശവും കിട്ടിയാല്‍ അവര്‍ക്ക് രാജ്യത്തിനുവേണ്ടി കൂടുതല്‍ ചെയ്യാനാവും.'' -റോഷ് പറയുന്നു.

ഹെറ്റ്‌മെയറും ഷായ് ഹോപ്പും ലോകകപ്പില്‍ രണ്ട് അര്‍ധസെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഒഷെയ്ന്‍ തോമസ് ഏഴ് വിക്കറ്റുകളാണ് കൊയ്തത്. എന്നാല്‍ മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളിങ് കരുത്തിനുമുന്നില്‍ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു.

ഇന്ത്യയെപ്പോലെയൊരു മികച്ച ടീമിനോടുള്ള തോല്‍വി ഞങ്ങളുടെ കണ്ണ് തുറപ്പിക്കുന്നതാണ്. ഇനിയുള്ള മത്സരങ്ങളിലേക്കുള്ള പാഠമാണിത്.-റോഷ് പറഞ്ഞു.

2009-ല്‍ വിന്‍ഡീസ് ടീമില്‍ അരങ്ങേറിയ കെമര്‍ റോഷ് 88 ഏകദിനങ്ങളില്‍ നിന്നായി 120 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ''ഇത് ലോകകപ്പാണ്. ലോകത്തിലെ ഏറ്റവും മികച്ച 10 ടീമുകളാണിവിടെയുള്ളത്. അതിനാല്‍ വരാനിരിക്കുന്ന ശ്രീലങ്കയ്ക്കും അഫ്ഗാനിസ്താനുമെതിരായ മത്സരങ്ങളും കടുപ്പമുള്ളതായിരിക്കും. അതിനാല്‍ ശുഭപ്രതീക്ഷയോടെ മുന്നോട്ടുപോവുകയെന്നാതാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്..''-30-കാരനായ റോഷ് പറഞ്ഞു. തിങ്കളാഴ്ത ശ്രീലങ്കയ്‌ക്കെതിരേയാണ് വിന്‍ഡീസിന്റെ അടുത്ത മത്സരം.

Story first published: Friday, June 28, 2019, 11:32 [IST]
Other articles published on Jun 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+