IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര്‍ ബോയ്- അര്‍ജുന് സച്ചിന്‍റെ ഉപദേശം

ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും അവസരം ലഭിക്കാതെ വലഞ്ഞ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കു ഒടുവില്‍ അച്ഛനും ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉപദേശം. മുംബൈ ഇന്ത്യന്‍സില്‍ ഈ സീസണിലും കഴിഞ്ഞ സീസണിലും വാട്ടര്‍ ബോയ് മാത്രമായി അര്‍ജുന്‍ ഒതുക്കപ്പെട്ടിരുന്നു. ഇതോടെയാണ് മകനെ സച്ചിന്‍ പ്രചോദിപ്പിച്ചിരിക്കുന്നത്.

30 ലക്ഷം രൂപയ്ക്കായിരുന്നു ഈ സീസണില്‍ ഓള്‍റൗണ്ടര്‍ കൂടിയായ അര്‍ജുന്‍ മുംബൈയുടെ കൂടാരത്തിലേക്കു വന്നത്. ഈ സീസണില്‍ മുംബൈ ദയനീയ പ്രകടനമായിരുന്നു നടത്തിയത്. സീസണിലെ ആദ്യത്തെ എട്ടു മല്‍സരങ്ങിലും തോറ്റ് പ്ലേഓഫ് പ്രതീക്ഷ അവസാനിച്ച അവര്‍ അര്‍ജുന് അവസാന മല്‍സരങ്ങളില്‍ അരങ്ങേറാന്‍ അവസരം നല്‍കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. സ്‌ക്വാഡിലെ ഒട്ടുമിക്ക താരങ്ങളെയും മുംബൈ പരീക്ഷെങ്കിലും അര്‍ജുന് മാത്രം നറുക്കുവീണില്ല. ഇതേ തുടര്‍ന്ന് മുംബൈയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനവുമുയര്‍ന്നിരുന്നു.

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഉപദേശകന്‍ കൂടിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എന്നിട്ടും തുടരെ രണ്ടു സീസണുകളില്‍ അര്‍ജുന് കളിക്കാന്‍ അവസരം ലഭിച്ചില്ലെന്നതിലാണ് ക്രിക്കറ്റ് പ്രേമികള്‍ക്കു ആശ്ചര്യം. നേരത്തേ സ്വജനപക്ഷപാതത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് അര്‍ജുന്‍.

കഴിഞ്ഞ സീസണിലെ ലേലത്തില്‍ അര്‍ജുനെ മുംബൈ സ്വന്തമാക്കിയപ്പോള്‍ സ്വജനപക്ഷപാതത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നായിരുന്നു ആരോപണമുയര്‍ന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ഇതിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടു സീസണുകളില്‍ അര്‍ജുന്‍ അവസരം ലഭിക്കാതെ സൈഡ് ബെഞ്ചിലായതോടെ നേരത്തേ വിമര്‍ശിച്ചവരെല്ലാം മൗനം പാലിക്കുകയാണ്.

സച്ച്ഇന്‍സൈറ്റ് (sachinsight) എന്ന ഷോയില്‍ സംസാരിക്കവെയാണ് അര്‍ജുന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിലപ്പെട്ട ഉപദേശം നല്‍കിയത്. ഈ വര്‍ഷം അര്‍ജുന്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്നോയെന്ന ചോദ്യത്തിന് ഇതു വളരെ വ്യത്യസ്തമായ ചോദ്യമാണെന്നായിരുന്നു സച്ചിന്റെ മറുപടി.

ഞാന്‍ എന്താണ് ചിന്തിക്കുന്നത്, അല്ലെങ്കില്‍ ഞാന്‍ എനിക്ക് എന്തു തോന്നുന്നുവെന്നതല്ല പ്രധാനം. സീസണ്‍ അവസാനിച്ചുകഴിഞ്ഞു. അര്‍ജുന്‍ അവന്റെ ഗെയിമിലാണ് ശ്രദ്ധിക്കേണ്ടത്. സെലക്ഷനെക്കുറിച്ച് ചിന്തിക്കാന്‍ പാടില്ല. മുംബൈ ടീമിന്റെ സെലക്ഷന്‍ കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. ഞാന്‍ അവയെല്ലാം ടീം മാനേജ്‌മെന്റിനു വിടുകയാണ് ചെയ്യാറുള്ളതെന്നും സച്ചിന്‍ വിശദമാക്കി.

മുന്നോടുള്ള പാത എല്ലായ്‌പ്പോഴും വെല്ലുവിളി നിറഞ്ഞതാവും എന്നായിരിക്കും അര്‍ജുനുമായുള്ള എന്റെ സംഭാഷണം. അതു വളരെ ബുദ്ധിമുട്ടേറിയതായിരിക്കും. ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ് നീ ഈ ഗെയിം കളിക്കാന്‍ ആരംഭിച്ചത്. അതു അങ്ങനെ തന്നെ തുടരുകയും വേണം. കഠിനമായി അധ്വാനിക്കു, അതിന്റെ ഫലം പിറകെ വരുമെന്നും അര്‍ജുനോടു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉപദേശിക്കുന്നു.

അതേസമയം, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ ഒരു മല്‍സരം പോലും ലഭിക്കാതെ തഴയപ്പെട്ട അര്‍ജുന്‍ ടെണ്ടുല്‍ക്കറിനു ആഭ്യന്തര ക്രിക്കറ്റിലുമ കഷ്ടകാലം തന്നെയാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ക്കുള്ള മുംബൈ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ അര്‍ജുന് ഇടം ലഭിച്ചിരുന്നില്ല. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായാണ് ടൂര്‍ണമെന്റില്‍ മുംബൈയെ നയിക്കുന്നത്. യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, ധവാല്‍ കുല്‍ക്കര്‍ണി, തുഷാര്‍ ദേശ്പാണ്ഡെ തുടങ്ങിയവരെല്ലാം മുംബൈ സ്‌ക്വാഡിലുണ്ട്. ഉത്തരാഖണ്ഡുമായി ബെംഗളൂരുവിലാണ് മുംബൈയുടെ നോക്കൗട്ട് റൗണ്ട് പോരാട്ടം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, May 25, 2022, 0:33 [IST]
Other articles published on May 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X