വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേദാര്‍ ജാദവ് സല്‍മാന്‍ ഖാന്‍ ചിത്രത്തിലേക്ക്... സര്‍പ്രൈസ് പ്രഖ്യാപനവുമായി രോഹിത് ശര്‍മ!!

By Vaisakhan MK

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയുടെ കരുത്തുറ്റ താരമാണ് കേദാര്‍ ജാദവ്. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ വാലറ്റത്തെയും താങ്ങിനിര്‍ത്തുക എന്ന ശ്രമകരമായ ജോലിയും അദ്ദേഹത്തിനുണ്ട്. പക്ഷേ ലോകകപ്പിന് പിന്നാലെ ജാദവിനെ കാത്ത് വലിയൊരു സര്‍പ്രൈസ് ഉണ്ടാവുമെന്നാണ് സൂചന. ഇക്കാര്യം രോഹിത് ശര്‍മയാണ് പുറത്തുവിട്ടത്. ജാദവ് ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണ് സൂചന.

1

ലണ്ടനില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇക്കാര്യം രോഹിത് വെളിപ്പെടുത്തിയത്. രോഹിതിനൊപ്പം കേദാര്‍ ജാദവും, രവീന്ദ്ര ജഡേജയുമുണ്ടായിരുന്നു. സല്‍മാന്‍ ഖാനൊപ്പമാണ് ജാദവ് അഭിന്ദയിക്കാന്‍ പോകുന്നത്. നമുക്കൊപ്പം ഒരു നടനുണ്ടെന്നായിരുന്നു രോഹിത് ആദ്യം പറഞ്ഞത്. റേസ് നാലാം ഭാഗത്തില്‍ ജാദവിന് നല്ലൊരു റോള്‍ ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് കേട്ടെന്നായിരുന്നു രോഹിത്തിന്റെ ചോദ്യം.

ഓഫര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു ജാദവിന്റെ മറുപടി. നാല് മാസങ്ങള്‍ക്ക് ശേഷം എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് ഉണ്ടാവും. എന്നാല്‍ ഇപ്പോഴൊന്നും തീരാമാനമായിട്ടില്ല. സിനിമാ നിര്‍മാതാക്കളുമായി ചര്‍ച്ചയിലാണെന്നും ജാദവ് പറഞ്ഞു. അതിന് കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു രോഹിത്തിന്റെ മറുപടി. ആശംസകളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്.

കേദാര്‍ ജാദവ് ലോകകപ്പിന് ശേഷം സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് സൂചന. ബോളിവുഡില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളാണ് റേസ് പരമ്പരയിലുള്ളത്. നേരത്തെ ക്രിക്കറ്റ് താരം ശ്രീശാന്തും സിനിമയില്‍ അഭിനയിച്ചിരുന്നു. ഇന്ത്യന്‍ ടീം ലോകകപ്പ് കഴിഞ്ഞ ശേഷം ഇംഗ്ലണ്ട് പരമ്പരയുണ്ട്. അത് കഴിഞ്ഞ ശേഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ഗസ്റ്റ് റോളിലാണ് താരം എത്തുകയെന്നാണ് സൂചന.

ക്യാപ്റ്റന്‍സിയില്‍ വിരാട് കോലിക്ക് രണ്ട് തുറുപ്പുചീട്ടുകള്‍... ലോകകപ്പില്‍ ഇവര്‍ നിര്‍ണായകം!!ക്യാപ്റ്റന്‍സിയില്‍ വിരാട് കോലിക്ക് രണ്ട് തുറുപ്പുചീട്ടുകള്‍... ലോകകപ്പില്‍ ഇവര്‍ നിര്‍ണായകം!!

Story first published: Wednesday, May 29, 2019, 18:19 [IST]
Other articles published on May 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X