വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയ്ക്ക് ആശ്വാസം, കേദാര്‍ ജാദവ് ലോകകപ്പിന് തയ്യാര്‍; പകരക്കാര്‍ക്ക് നിരാശ

ദില്ലി: ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസമായി കേദാര്‍ ജാദവ് ശാരീരിക ക്ഷമത വീണ്ടെടുത്തു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്നതിനിടെ പരിക്കേറ്റ ജാദവ് ലോകകപ്പ് ടീമില്‍ നിന്നും പുറത്തായേക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, താരം പൂര്‍ണമായും ശാരീരികക്ഷമത വീണ്ടെടുത്തതായും ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം പോകുമെന്നും ബിസിസിഐ അറിയിച്ചു.

kedarjadhav

മെയ് 22നാണ് ഇന്ത്യന്‍ ടീം ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ടീമിനൊപ്പം ജാദവും പോകുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ടീം ഇന്ത്യ ഫിസിയോ പാട്രിക് ഫര്‍ഹത്തിന്റെ മേല്‍നോട്ടത്തില്‍ ജാദവ് ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്ന റിപ്പോര്‍ട്ട് ഫര്‍ഹത് ബിസിസിഐയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ജാദവ് തിരിച്ചെത്തുന്നതോടെ പകരക്കാരായി ടീമിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന അമ്പാട്ടി റായിഡുവിനും അക്‌സര്‍ പട്ടേലിനും ലോകകപ്പിലെത്താന്‍ കഴിയില്ല.

ലോകകപ്പ്: രണ്ടു പേര്‍, അവരെ കയറൂരി വിടൂ... എങ്കില്‍ കപ്പ് ഇന്ത്യക്കു തന്നെ!! നിര്‍ദേശം ഹര്‍ഭജന്റേത് ലോകകപ്പ്: രണ്ടു പേര്‍, അവരെ കയറൂരി വിടൂ... എങ്കില്‍ കപ്പ് ഇന്ത്യക്കു തന്നെ!! നിര്‍ദേശം ഹര്‍ഭജന്റേത്

ഐപിഎല്ലില്‍ ഇത്തവണ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ജാദവിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഓള്‍റൗണ്ട് പ്രകടനം നടത്തുന്ന താരത്തിന് ഏകദിനത്തില്‍ തിളങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒട്ടേറെ അവസരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ ഒറ്റയ്ക്ക് കളിജയിപ്പിക്കാന്‍ ജാദവിന് കഴിഞ്ഞിട്ടുണ്ട്. നിര്‍ണായക വിക്കറ്റുവീഴ്ത്താനും റണ്‍നിരക്ക് നിയന്ത്രിക്കാനും ജാദവിന് കഴിയുമെന്നത് ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളവും ആശ്വാസകരമാണ്. ഇന്ത്യയ്ക്കുവേണ്ടി ഇതുവരെ 59 ഏകദിന മത്സരങ്ങളില്‍ നിന്നും 1174 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധശതകവും നേടി. 27 വിക്കറ്റും ഓള്‍റൗണ്ടര്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Saturday, May 18, 2019, 13:43 [IST]
Other articles published on May 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X