For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേദാര്‍ ജാദവ് ഫോണ്‍ സൈലന്റിലാക്കി; ജാഡയാണെന്ന് സുഹൃത്തുക്കള്‍ പറയുമോ?

By Anwar Sadath

ദില്ലി: മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ തകര്‍ച്ചയില്‍ നിന്നും വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചതിന് പിന്നാലെ ഇന്ത്യയുടെ പുതിയ കണ്ടെത്തല്‍ കേദാര്‍ ജാദവ് തന്റെ ഫോണ്‍ സൈലന്റിലാക്കി. ഗംഭീര ബാറ്റിങ് പ്രകടനത്തെ അഭിനന്ദിക്കാനായി ഇടതടവില്ലാതെ കോളുകളെത്തിയതോടെയാണ് കേദാര്‍ ഫോണ്‍ എടുക്കാതായത്.

ഒട്ടേറെ കോളുകളാണ് ദിവസവുമെത്തുന്നതെന്ന് കേദാര്‍ പറയുന്നു. ഫോണ്‍ സൈലന്റിലാക്കിയതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും താന്‍ താരപരിവേഷത്തിലാണെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍, താനൊട്ടും മാറിയിട്ടില്ല. താനിപ്പോഴും സ്വപ്‌നലോകത്തല്ലെന്നും ഒരു ഇന്നിങ്‌സ് തന്റെ സ്വഭാവത്തെ മാറ്റിമറിച്ചിട്ടില്ലെന്നും കേദാര്‍ വ്യക്തമാക്കി.

kedarjadhav

ഇന്ത്യന്‍ ടീമിലെത്തി രണ്ടുവര്‍ഷത്തിനുശേഷമാണ് കേദാറിന് പ്രതിഭയ്‌ക്കൊത്ത് ബാറ്റ് വീശാനായത്. പൂനെയിലെ ഹോം ഗ്രൗണ്ടില്‍ മാതാപിതാക്കളെയും ഭാര്യയെയും സാക്ഷിയാക്കിയായിരുന്നു ഇംഗ്ലണ്ടിനെതിരെ ഈ ഇരുപത്തിയൊമ്പതുകാരന്റെ 122 റണ്‍സ് പ്രകടനം.

നിലവില്‍ ആറാമനായി ബാറ്റിങ്ങിനിറങ്ങുന്ന കേദാറിന്റെ ജോലി കൂടുതല്‍ ഇരട്ടിക്കുകയാണ്. നേരത്തെ ധോണി ഏറ്റെടുത്തിരുന്ന സ്ഥാനമാണ് കേദാറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ അവസാന ഓവറുകളില്‍ വമ്പന്‍ അടികളുതിര്‍ക്കുകയും മികച്ച ഫിനിഷര്‍ ആവുകയും ചെയ്യുക എളുപ്പമുള്ള കാര്യമല്ല. ആറാം നമ്പരില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുകയെന്നത് കേദാറിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരിക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Wednesday, January 18, 2017, 8:49 [IST]
Other articles published on Jan 18, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+