വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേദാര്‍ ജാദവ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുമോ? സാധ്യതാ ടീം ഇങ്ങനെ

By Vaisakhan MK

ലണ്ടന്‍: ഇന്ത്യന്‍ ടീം ജൂണ്‍ അഞ്ചിന് ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ദക്ഷിണാഫ്രിക്കയാണ് ആദ്യ മത്സരത്തിലെ എതിരാളികള്‍. അതേസമയം ഇന്ത്യന്‍ നിരയില്‍ ആരൊക്കെ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കേദാര്‍ ജാദവിന്റെ കാര്യത്തില്‍ ടീം ഒന്നും വ്യക്തമാക്കിയിട്ടില്ല. സതാംപ്ടണില്‍ നടക്കുന്ന മത്സരത്തില്‍ താരം കളിക്കുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. തോളിന് പരിക്കേറ്റ താരം സന്നാഹ മത്സരങ്ങളിലും കളിച്ചിരുന്നില്ല. അതേസമയം തുടര്‍ച്ചയായ പരിശീലന സെഷനുകളില്‍ താരം വിജയകരമായി പങ്കെടുത്തത് ടീമിന് ആശ്വാസമാണ്.

1

കേദാര്‍ കളിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതേസമയം ഇന്ത്യന്‍ ടീമിലെ രണ്ട് സ്പിന്നര്‍മാരും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളത്തിലിറങ്ങും. സതാംപ്ടണില്‍ ബാറ്റിംഗ് പിച്ചാണ് ഒരുക്കിയതെങ്കിലും സ്പിന്നര്‍മാര്‍ക്ക് നല്ല സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് സ്പിന്നര്‍മാരെ നേരിടുന്നതില്‍ ദൗര്‍ബല്യമുണ്ട്. ഇത് മുതലാക്കാന്‍ ഇന്ത്യ ഉറപ്പായും രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുമെ്ന്ന് ഉറപ്പാണ്.

മൂന്ന് പേസ് ബൗളര്‍മാരും ടീമിലുണ്ടാവും. അതേസമയം സതാംപ്ടണില്‍ മഴ ചെറിയ തോതില്‍ ഉണ്ട്. ഇത് പേസര്‍മാര്‍ക്ക് അനുകൂലമായി മത്സരം മാറ്റാനും സാധ്യതയുണ്ട്. കേദാര്‍ ജാദവ് കളിക്കുന്നില്ലെങ്കില്‍ വിജയ് ശങ്കര്‍ ടീമില്‍ ഇടംപിടിക്കും. അപ്പോള്‍ ഒരു സ്പിന്നറെ കുറയ്ക്കാനും ടീം നിര്‍ബന്ധിതരാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട് കുല്‍ദീപ് യാദവിനും, യൂസവേന്ദ്ര ചാഹലിനും.

2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കുല്‍ദീപ് 17 ക്കറ്റും ചാഹല്‍ 16 വിക്കറ്റും നേടിയിരുന്നു. രവീന്ദ്ര ജഡേജ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാനുള്ള സാധ്യത കുറവാണ്. അതേസമയം വിജയ് ശങ്കര്‍ സന്നാഹ മത്സരത്തില്‍ മോശം പ്രകടനം നടത്തിയതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. അതുകൊണ്ട് ജഡേജയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.

Story first published: Monday, June 3, 2019, 22:49 [IST]
Other articles published on Jun 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X