Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരാതിക്ക് പരിഹാരമുണ്ടായി, കേദാര്‍ ജാദവിനെ ഇന്ത്യന്‍ ടീമലെടുത്തു; ജഡേജ തെറിക്കും

കേദാര്‍ ജാദവിനെ ഇന്ത്യന്‍ ടീമലെടുത്തു | Ind V Wi | OneIndia Malayalam

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ തന്നെ ഉള്‍പ്പെടുത്താത് എന്തുകൊണ്ടാണെന്നറിയില്ലെന്ന ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിന്റെ പരാമര്‍ശത്തിന് പിന്നാലെ താരത്തെ ടീമിലെടുത്തു. അവസാന മൂന്ന് ഏകദിനങ്ങളിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജാദവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് താരം പരസ്യ പ്രതികരണം നടത്തിയത്.

ജാദവിനെ ടീമിലെടുക്കാതിരുന്നത് കായികശേഷി പൂര്‍ണമായി വീണ്ടെടുക്കാത്തതിനാലാണെന്നാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞത്. അവസാന രണ്ട് ഏകദിനങ്ങള്‍ക്ക് താരത്തെ പരിഗണിച്ചേക്കുമെന്നും പ്രസാദ് വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ജാദവിനെ വിന്‍ഡീസ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കും ഉള്‍പ്പെടുത്തിയിരുന്നില്ല.

kedar-jadhav

ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലെത്തിയതിന് പിന്നാലെ വീണ്ടും പരിക്കേല്‍ക്കുന്നത് പതിവാണെന്നതാണ് ഒഴിവാക്കാന്‍ കാരണമായി പറഞ്ഞത്. അതുകൊണ്ടുതന്നെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് കായികക്ഷമത തെളിയിച്ചശേഷം ടീമിലെടുത്തേക്കുമെന്ന സൂചനയും നല്‍കിയിരുന്നു. ജാദവ് തിരിച്ചെത്തിയതോടെ മുംബൈയിലും, തിരുവനന്തപുരത്തും നടക്കാനിരിക്കുന്ന കളിയില്‍ അവസരം ലഭിച്ചേക്കും.

ഓള്‍ റൗണ്ടറെന്ന നിലയില്‍ ഏഷ്യാ കപ്പില്‍ ജാദവിന്റേത് മികച്ച പ്രകടനമായിരുന്നു. ഏഷ്യാ കപ്പ് നിലനിര്‍ത്തുന്നതില്‍ താരം പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ജാദവ് തിരിച്ചെത്തുന്നനോടെ രവീന്ദ്ര ജഡേജ ടീമില്‍നിന്നും പുറത്തായേക്കും. ഏഷ്യാ കപ്പിലെ ശരാശരി പ്രകടനത്തിനുശേഷം വിന്‍ഡീസ് പരമ്പരയില്‍ കാര്യമായ സാന്നിധ്യമാകാന്‍ ജഡേജയ്ക്ക് കഴിഞ്ഞിട്ടില്ല. ജാദവിനെ ടീമിലെത്തുന്നതോടെ പന്തേറിലും ബാറ്റിങ്ങിലും ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്ത് ലഭിക്കും.

Story first published: Saturday, October 27, 2018, 10:05 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+