Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൂട്ടിനെ വീഴ്ത്തിയശേഷം കോലി ആഘോഷം നടത്തിയതിനെക്കുറിച്ച് പ്രതികരണവുമായി ഇംഗ്ലണ്ട് താരം

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടും, ഇന്ത്യയും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ അവസാനത്തെ ചിരി വിരിഞ്ഞത് അതിഥികളുടെ മുഖത്താണ്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബുദ്ധിയില്‍ വിരിഞ്ഞ തീരുമാനങ്ങള്‍ എതിരാളികളെ തച്ചുടയ്ക്കുന്നതില്‍ സഹായകമായി. ചായയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ നാലാം വിക്കറ്റില്‍ ഇന്ത്യയുടെ ഉറക്കം കെടുത്തിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിനെ നേരിട്ടുള്ള ത്രോയില്‍ പുറത്താക്കിയാണ് കോലി ഇംഗ്ലണ്ടിന്റെ പതനത്തിന് തുടക്കം കുറിച്ചത്.

veerat-kohli

156 പന്തില്‍ 80 റണ്‍ കുറിച്ച് നില്‍ക്കവെ റൂട്ടിന്റെ പുറത്താകല്‍ കളിയില്‍ വഴിത്തിരിവായി. മറുവശത്ത് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയെ കൂട്ടുനിര്‍ത്തി 104 റണ്ണാണ് റൂട്ട് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. റൂട്ടിനെ പുറത്താക്കിയ കോലി ഫ് ളയിംഗ് കിസ്സുകള്‍ നല്‍കിയും, മൈക്ക് ഡ്രോപ്പും കാണിച്ചാണ് ആഘോഷിച്ചത്. ഏകദിനത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ കീഴടക്കി 2-1ന് ഇംഗ്ലണ്ട് പരമ്പര നേടിയിരുന്നു. ആ മത്സരത്തില്‍ പുറത്താകാതെ സെഞ്ചുറി തികച്ച റൂട്ട് കോലിക്ക് മുന്നില്‍ ബാറ്റ് താഴെയിട്ട് ആഘോഷിച്ചിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ മറക്കാത്ത ആളാണെന്ന് റൂട്ട് മറന്നു. അതിനുള്ള മറുപടിയായാണ് റൂട്ടിനെ റണ്ണൗട്ടാക്കിയ ശേഷം കോലി ഇതേ ആഘോഷം നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ആഘോഷം വലിയ കാര്യമാക്കേണ്ടെന്നാണ് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്‌സ് അഭിപ്രായപ്പെട്ടത്. 'അതൊന്നും സാരമില്ല. എല്ലാവര്‍ക്കും ഇഷ്ടമുള്ള തരത്തില്‍ ആഘോഷിക്കാനുള്ള അവകാശമുണ്ട്. അദ്ദേഹം ആഘോഷിച്ചു, കൂളായി', ജെന്നിംഗ്‌സ് പ്രതികരിച്ചു.

216ന് നാല് എന്ന നിലയില്‍ ശക്തമായി നിന്നിരുന്ന ഇംഗ്ലീഷ് പട റൂട്ട് പുറത്തായതോടെ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്ണാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. റൂട്ട് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും സെഞ്ചുറി തികയ്ക്കാന്‍ കഴിയാതെ പോയത് നിരാശാജനകമാണെന്നും ജെന്നിംഗ്‌സ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 2, 2018, 16:51 [IST]
Other articles published on Aug 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+