വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഴു കോടിയുടെ ചോദ്യം ക്രിക്കറ്റില്‍ നിന്ന്, സച്ചിന് പോലും കിട്ടില്ലെന്ന് ആരാധകര്‍

ദില്ലി: ബോളിവുഡിലെ ബിഗ് ബി — അമിതാഭ് ബച്ചന്റെ 'കോന്‍ ബനേഗാ കോടിപതി' എന്ന ടിവി പരിപാടി രാജ്യമെങ്ങും പ്രസിദ്ധമാണ്. പതിനൊന്നാം പതിപ്പിലൂടെ കടന്നുപോകുന്ന ഗെയിം ഷോ, സീസണിലെ ആദ്യ കോടിപതിയെ കഴിഞ്ഞ ദിവസം കണ്ടെത്തുകയുണ്ടായി. ബീഹാര്‍ സ്വദേശി സനോജ് രാജാണ് ഈ സീസണില്‍ ആദ്യമായി ഒരു കോടി രൂപ നേടിയത്. ഏഴു കോടി രൂപയിലേക്കുള്ള ജാക്ക്‌പോട്ട് ചോദ്യം ലഭിച്ചെങ്കിലും ഉത്തരം പറയാതെ സനോജ് കുമാറി പിന്മാറുകയായിരുന്നു.

ഉത്തരം പറയാൻ സച്ചിൻ പോലും ബുദ്ധിമുട്ടും

സംഭവത്തില്‍ കായിക പ്രേമികള്‍ മുഴുവന്‍ സനോജിന്റെ പക്ഷത്താണ്. കാരണം ക്രിക്കറ്റില്‍ നിന്നുള്ള ഏഴു കോടി രൂപയുടെ ചോദ്യത്തിന് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് പോലും ഉത്തരം അറിയാന്‍ വഴിയില്ലെന്ന് ഇവര്‍ പറയുന്നു.

സനോജിന് ബച്ചന്‍ നല്‍കിയ ചോദ്യമിതാണ്, 'ഏതു ഇന്ത്യന്‍ ബൗളറുടെ പന്തിലാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ നൂറാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി തികച്ചത്?'. ബാബ ജിലാനി, കമ്മാന്‍ഡര്‍ രംഗാചാരി, ഗോഗുമല്‍ കിഷന്‍ചന്ദ്, കന്‍വര്‍ റായി സിങ് — നാല് ഓപ്ഷനുകളും സനോജിന് ലഭിച്ചു.

പിന്മാറ്റം

ക്രിക്കറ്റ് പണ്ഡിതന്മാരെ പോലും കുഴക്കുന്ന ചോദ്യം. എന്തായാലും ഉത്തരമറിയാത്ത സ്ഥിതിക്ക് ഭാഗ്യപരീക്ഷണം നടത്താന്‍ സനോജ് മുതിര്‍ന്നില്ല. ഒരു കോടി രൂപ അക്കൗണ്ടില്‍ നിലനിര്‍ത്തി ഇദ്ദേഹം മത്സരത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് കളിച്ചിരുന്നെങ്കില്‍ ഏതു ഓപ്ഷന്‍ തിരഞ്ഞെടുക്കുമെന്ന് ബച്ചന്‍ ചോദിച്ചപ്പോള്‍ കമ്മാന്‍ഡര്‍ രംഗാചാരി എന്ന ഉത്തരത്തിലാണ് സനോജ് കറക്കിക്കുത്തിയത്. എന്നാല്‍ ശരിയുത്തരം ഗോഗുമല്‍ കിഷന്‍ചന്ദാണ്.

ക്രിക്കറ്റ് ചരിത്രത്തിൽ നിന്നും ചികഞ്ഞെടുത്ത ചോദ്യം

1947 -ലെ ക്രിക്കറ്റ് ചരിത്രം ചികഞ്ഞാണ് സംഘാടകര്‍ ഏഴു കോടിയുടെ ചോദ്യം തയ്യാറാക്കിയത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഓസ്‌ട്രേലിയ ഇലവന്‍ – ഇന്ത്യന്‍ ഇലവന്‍ മത്സരത്തിലാണ് ഡോണ്‍ ബ്രാഡ്മാന്റെ നൂറാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി. ഇതേസമയം, മത്സരം ഇന്ത്യാ ഇലവന്‍ ജയിച്ചു. ഡോണ്‍ ബ്രാഡ്മാന്‍ 99 റണ്‍സില്‍ നില്‍ക്കെ ടീമില്‍ ബാറ്റ്‌സ്മാനായിരുന്ന കിഷന്‍ചന്ദിനെയാണ് നായകന്‍ ലാല അമര്‍നാഥ പന്തേല്‍പ്പിച്ചത്.

ബ്രാഡ്മാൻ അഭിനന്ദിച്ചു

കിഷന്‍ചന്ദിന്റെ ആദ്യ പന്തുകള്‍ ബഹുമാനപുരസരം നേരിട്ട ബ്രാഡ്മാന്‍, നാലാം പന്തില്‍ മിഡ് ഓണിലേക്ക് പന്തിനെ അടിച്ചകറ്റി സെഞ്ചുറി തികയ്ക്കുകയായിരുന്നു. കിഷന്‍ചന്ദിനെ പന്തേല്‍പ്പിക്കാനുള്ള അമര്‍നാഥിന്റെ കൗശലത്തെ അഭിനന്ദിച്ച് ബ്രാഡ്മാന്‍തന്നെ മത്സരശേഷം രംഗത്തെത്തുകയുണ്ടായി.

സ്മിത്തോ കോലിയോ?; ആരാണ് കേമനെന്ന് ജോണ്ടി റോഡ്‌സ് പറയുന്നു, ആ സെഞ്ച്വറികള്‍ വൃത്തികെട്ടത്

സനോജിന് അഭിനന്ദനം

എന്തായാലും ഈ ചോദ്യത്തിനുള്ള ഉത്തരം ഒരുപക്ഷെ ക്രിക്കറ്റിന്റെ ദൈവമായ സച്ചിന്‍ തെണ്ടുല്‍ക്കറിന് പോലും അറിയാന്‍ സാധ്യതയില്ലെന്നാണ് കായിക പ്രേമികളുടെ പക്ഷം. ഏഴു കോടി രൂപയുടെ ചോദ്യം ക്രിക്കറ്റില്‍ നിന്നും വന്നതിന്റെ അത്ഭുതം ഇവരാരും മറച്ചുവെയ്ക്കുന്നില്ല. എന്തായാലും കൃത്യസമയത്ത് കളി നിര്‍ത്താനുള്ള സനോജിന്റെ തീരുമാനത്തെ കായിക പ്രേമികള്‍ അഭിനന്ദിക്കുന്നുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട്: 1, 2, 3

Story first published: Wednesday, September 18, 2019, 17:24 [IST]
Other articles published on Sep 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X