For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിലയുറപ്പിച്ച് കരുണരത്‌ന; ന്യൂസീലന്‍ഡിനെതിരേ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം

കൊളംബോ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം.മഴ രസംകൊല്ലിയായ ഒന്നാം ദിനം കളിപിരിയുമ്പോള്‍ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ്.36.3 ഓവര്‍ മാത്രമാണ് ആദ്യ ദിനം എറിയാന്‍ കഴിഞ്ഞത്.നായകന്‍ ദിമുത് കരുണരത്‌നയ്‌ക്കൊപ്പം (49) ഏഞ്ചലോ മാത്യൂസാണ് (0) ക്രീസില്‍.

മത്സരം നിശ്ചയിച്ച സമയത്ത് മഴ കളം കീഴടക്കിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസിന്റെ ആനുകൂല്യം ലഭിച്ച ശ്രീലങ്ക ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കരുണരത്‌ന മികച്ച ഷോട്ടുകളുമായി ഒരുവശത്ത് നിലയുറപ്പിച്ചപ്പോള്‍ ലഹിരു തിരുമനെയ്ക്ക് (2) തിളങ്ങാനായില്ല.35 പന്തുകള്‍ നേരിട്ട തിരിമനെ സമര്‍വില്ലിക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രം.മൂന്നാമനായി ക്രീസിലെത്തിയ കുശാല്‍ മെന്‍ഡിസ് (32) കരുണരത്‌നയ്‌ക്കൊപ്പം കരുതലോടെ ബാറ്റുവീശിയപ്പോള്‍ സ്‌കോര്‍ബോര്‍ഡ് അര്‍ധ ശതകവും പിന്നിട്ടു.

karunaratne

ലങ്കന്‍ സ്‌കോര്‍ബോര്‍ഡ് 79ല്‍ നില്‍ക്കെ കുശാലിനെ മടക്കി കോളിന്‍ ഡി ഗ്രാന്റ്‌ഹോം ലങ്കയെ സമ്മര്‍ദ്ദത്തിലാക്കി. വെളിച്ചക്കുറവിനെത്തുടര്‍ന്ന് കളി തടസപ്പെട്ടതോടെ ആദ്യ ദിനം നേരത്തെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.കരുണരത്‌ന-മാത്യൂസ് കൂട്ടുകെട്ട് രണ്ടാം ദിനം ശ്രീലങ്കയ്ക്ക് നിര്‍ണ്ണായകമാവും.ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന് ജയം ശ്രീലങ്ക സ്വന്തമാക്കിയിരുന്നു.

Story first published: Friday, August 23, 2019, 9:10 [IST]
Other articles published on Aug 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+