Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എനിക്കു നീന്തല്‍ അറിയില്ല, അവരാണ് എന്നെ രക്ഷപ്പെടുത്തിയത്- കരുണിന്റെ വെളിപ്പെടുത്തല്‍

ചെന്നൈ: ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം കൈവരിച്ച ആദ്യ മലയാളി ക്രിക്കറ്റ് താരമെന്ന റെക്കോഡ് സ്വന്തം പേരില്‍ കുറിച്ച കരുണ്‍ നായരാണ് ഇപ്പോള്‍ എവിടെയും സംസാരവിഷയം. കരുണിന്റെ ഇതുവരെയുള്ള കരിയര്‍, നേട്ടങ്ങള്‍, കുടുംബവിശേഷങ്ങള്‍ എന്നിവയെല്ലാം ക്രിക്കറ്റ് പ്രേമികള്‍ പരതിക്കൊണ്ടിരിക്കുകയാണ്.

മരണത്തില്‍ നിന്നു ഭാഗ്യം കൊണ്ടു മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ച ശേഷം പ്രതികരിച്ചു.

ഈ വര്‍ഷം ജൂലൈയിലാണ് കരുണ്‍ മരണത്തെ മുഖാമുഖം കണ്ടത്. ആറന്‍മുള വഴിപാട് വള്ളസദ്യക്കെത്തിയപ്പോള്‍ കരുണ്‍ സഞ്ചരിച്ച ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെടുകയായിരുന്നു.

തനിക്ക് നീന്തല്‍ അറിയില്ലായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ തക്ക സമയത്ത് എത്തിയതു കൊണ്ടു മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും കരുണ്‍ പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സ്

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സെന്നാണ് ചെന്നൈയിലെ ട്രിപ്പിള്‍ സെഞ്ച്വറിയെ 26കാരന്‍ വിശേഷിപ്പിച്ചത്.

ബാറ്റിങ് കാണാന്‍ മാതാപിതാക്കളും സ്റ്റേഡിയത്തിലെത്തിയിരുന്നെങ്കിലും അത് തന്നെ സമ്മര്‍ദ്ദത്തിലാക്കിയില്ലെന്ന് കരുണ്‍ പറഞ്ഞു.

പാകിസ്താനും നന്ദി

കരുണിന്റെ ട്രിപ്പിള്‍ സെഞ്ച്വറിക്ക് പാകിസ്താനും ഒരു അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം ഇംഗ്ലീഷ് ടീമിലെ പാക് വംശജനായ ലെഗ് സ്പിന്നര്‍ ആദില്‍ റഷീദിന്റെ ഓവറിലാണ് കരുണ്‍ ട്രിപ്പിള്‍
തികച്ചത്. റഷീദിന്റെ ബൗളിങില്‍ കരുണിന്റെ ഷോട്ട് ഫീല്‍ഡ് ചെയ്യുന്നതില്‍ ഇംഗ്ലണ്ടിനു പിഴച്ചപ്പോള്‍ പന്ത് ബൗണ്ടറി കടന്നു, ഒപ്പം ഇന്ത്യ കാത്തിരുന്ന സുവര്‍ണനിമിഷവും.

കന്നി നൂറ് മൂന്നൂറ് ആക്കിയവന്‍

കരിയറിലെ കന്നി സെഞ്ച്വറി തന്നെ ട്രിപ്പിള്‍ ആക്കി മാറ്റിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇനി കരുണിനു സ്വന്തം.

വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി സോബേഴ്‌സ് (365*), ആസ്‌ത്രേലിയയുടെ ബോബ് സിംപ്‌സണ്‍ (311) എന്നിവരാണ് നേരത്തേ ഈ നേട്ടം കൈവരിച്ചവര്‍.
381 പന്തില്‍ 32 ബൗണ്ടറികളും നാലു സിക്‌സറുമടക്കം കരുണ്‍ പുറത്താവാതെ 303 റണ്‍സ് നേടി.

 10 വയസ്സ് മുതല്‍ ക്രിക്കറ്റ് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നു

10 വയസ്സുള്ളപ്പോള്‍ തന്നെ ക്രിക്കറ്റ് കരുണിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതായി അച്ഛന്‍ കലാധരന്‍ നായര്‍ പറഞ്ഞു.കഠിനാധ്വാനമാണ് അവന്റെ വിജയരഹസ്യം. അഞ്ചു വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും രണ്ടു വര്‍ഷം രഞ്ജിയിലും കളിച്ചാണ് അവന്‍ ഇന്നുള്ള ഈ നേട്ടങ്ങളിലെത്തിയത്.

വീരുവിന് ഇപ്പോഴാണ് ഒരു കൂട്ടായത്

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗിനു ശേഷം ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കരുണ്‍.
രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികള്‍ സെവാഗ് ഇന്ത്യക്കായി നേടിയിട്ടുണ്ട്. ആദ്യത്തേത് 2004ല്‍ പാകിസ്താനെതിരേ ആയിരുന്നെങ്കില്‍ രണ്ടാമത്തേത് 2008ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആയിരുന്നു.

കരുണിനെ സ്വാഗതം ചെയ്ത് സെവാഗും ഗെയ്‌ലും

ട്രിപ്പിള്‍ സെഞ്ച്വറി ക്ലബ്ബിലെ പുതിയ അംഗമായ കരുണിനെ വീരേന്ദര്‍ സെവാഗും വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലും തങ്ങളുടെ കുടുംബത്തിലേക്കു സ്വാഗതം ചെയ്തു.

Story first published: Tuesday, December 20, 2016, 10:51 [IST]
Other articles published on Dec 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+