ശിഖര്‍ ധവാന്‍ പുറത്ത്; മലയാളി കരുണ്‍ നായര്‍ ടെസ്റ്റ് ടീമില്‍
കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെതുമായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മലയാളിയായ കരുണ്‍ നായര്‍ ഇടംപിടിച്ചു. ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതിനെ തുടര്‍ന്നാണ് കരുണിനെ ടീമിലേക്ക് പരിഗണിച്ചത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം മത്സരത്തിനിടെ ശിഖര്‍ ധവാന്റെ കൈവിരലിന് പന്തുതട്ടി പരിക്കേറ്റിരുന്നു.
ധവാന് 15 ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യ ടെസ്റ്റില്‍ പുറത്തായിരുന്ന ധവാന്‍ രാഹുലിന് പരിക്കേറ്റതോടെയാണ് ടീമില്‍ ഇടം പിടിച്ചത്. എന്നാല്‍, ഇന്ത്യന്‍ ഇന്നിങ്‌സില്‍ കാര്യമായ സംഭാവന നല്‍കാന്‍ ധവാന് കഴിഞ്ഞില്ല. ധവാന്‍ ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 17 റണ്‍സിനും പുറത്തായിരുന്നു.

കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്ത് രണ്ടുതവണയാണ് ധവാന്റെ കൈയില്‍ കൊണ്ടത്. ഇടതുകൈവിരലില്‍ പരിക്കേറ്റ ധവാനെ കൊല്‍ക്കത്തയിലെ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തി.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ മികച്ച പ്രകടനമാണ് കരുണിനെ ഇന്ത്യന്‍ ടിമിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നടന്ന പരമ്പരയിലും കരുണ്‍ നായര്‍ പകരക്കാരനായി ഇടംപിടിച്ചിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, രാഹുലിന് പകരക്കാരനായി ടീമിലെത്തിയ ഗൗതം ഗംഭീറിനാണ് മൂന്നാം ടെസ്റ്റില്‍ കൂടുതല്‍ സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications