വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരുണ്‍ നായരെ പുറത്തിരുത്തുന്നത് വിരാട് കോലിയും രവി ശാസ്ത്രിയും?; ഇന്ത്യന്‍ ടീമില്‍ ശത്രുതയോ?

ദില്ലി: ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമില്‍ ഇടംപിടിച്ച മലയാളി താരം കരുണ്‍ നായരെ അവരങ്ങള്‍ നല്‍കാതെ പുറത്താക്കിയതിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയുമെന്ന് സൂചന. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായ കരുണ്‍ നായരെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിലെടുത്തിട്ടും അഞ്ചു മത്സരങ്ങളിലും കളിപ്പിച്ചില്ല.

ടീം ഇന്ത്യക്കൊപ്പം ഇനിയുണ്ടാവുമോ? ഇവര്‍ക്ക് ജീവന്‍മരണ പരമ്പര!! ഫോമില്ലെങ്കില്‍ ചീട്ട് കീറും...ടീം ഇന്ത്യക്കൊപ്പം ഇനിയുണ്ടാവുമോ? ഇവര്‍ക്ക് ജീവന്‍മരണ പരമ്പര!! ഫോമില്ലെങ്കില്‍ ചീട്ട് കീറും...

സെലക്ടര്‍മാര്‍ക്ക് കരുണില്‍ വിശ്വാസം

സെലക്ടര്‍മാര്‍ക്ക് കരുണില്‍ വിശ്വാസം

സെലക്ടര്‍മാര്‍ക്ക് താത്പര്യമുള്ളതുകൊണ്ടാണ് കരുണിനെ ഇംഗ്ലണ്ട് പര്യടനത്തില്‍ പ്രതീക്ഷകളുമായി ഉള്‍പ്പെടുത്തിയതും. എന്നാല്‍, ക്യാപ്റ്റന്‍ വിരാട് കോലിക്കും പരിശീലകന്‍ രവിശാസ്ത്രിയും കരുണിനോട് താത്പര്യമുണ്ടായിരുന്നില്ല. ടീമില്‍ ഉണ്ടായിട്ടും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് ടീം മാനേജ്‌മെന്റി്‌ന്റെ കടുംപിടുത്തം കാരണമാണെന്ന് ആക്ഷേപം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.

ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും അവസരമില്ല

ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും അവസരമില്ല

130 വര്‍ഷം നീളുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന 26-ാമത്തെ മാത്രം ബാറ്റ്സ്മാനാണ് കരുണ്‍ നായര്‍ എന്ന വസ്തുതപോലും മറന്നാണ് ടീം മാനേജ്‌മെന്റിന്റെ അവഗണന. ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ നേടിയതിന്റെ തൊട്ടടുത്ത മത്സരത്തില്‍ പോലും താരത്തെ കളിപ്പിച്ചില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. കരുണ്‍ ഇപ്പോള്‍ നേരിടുന്ന അവഗണന ക്രിക്കറ്റില്‍ സമാനതകളില്ലാത്തതാണ്.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലും ഇടമില്ല

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലും ഇടമില്ല

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ കരുണിനെ ഉള്‍പ്പെടുത്താത്തത് ഏറെ വിവാദത്തിനിടയാക്കിയിട്ടുണ്ട്. തങ്ങള്‍ നിസ്സഹായരാണെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. ടീമിലെടുത്താലും ബെഞ്ചില്‍ മാത്രം ഇടംനല്‍കാനാണെങ്കില്‍ സെലക്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് സെലക്ടര്‍മാര്‍ കരുതിക്കാണും. കരുണിനെ ഉള്‍പ്പെടുത്തിയാലും കളിപ്പിക്കില്ലെന്ന് ചിലര്‍ സെലക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ആഭ്യന്തര ക്രിക്കറ്റിലേക്ക് മടക്കം

ആഭ്യന്തര ക്രിക്കറ്റിലേക്ക് മടക്കം

വിദേശ പിച്ചുകളില്‍ ബാറ്റ്‌സ്മാന്മാര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കെ വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കരുണിനെപ്പോലെ ഒരു താരത്തിന് ഒരുപക്ഷെ കഴിവ് തെളിയിക്കാന്‍ കഴിഞ്ഞേക്കുമായിരുന്നു. എന്നാല്‍ വിന്‍ഡീസ് പരമ്പരയില്‍ ഉള്‍പ്പെടുത്താത്തതോടെ കരുണിന് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങേണ്ടിവരും. കരുണിനെ തഴഞ്ഞതിനെതിരെ മുന്‍ താരങ്ങള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ വിശദീകരണം

ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ വിശദീകരണം

കരുണിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വിശദീകരണവുമായി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്തെത്തിയിട്ടുണ്ട്. കരുണിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം താരവുമായി സംസാരിച്ചെന്നാണ് പ്രസാദിന്റെ വിശദീകരണം. ടീമില്‍ തിരിച്ചെത്താന്‍ എന്താണ് വേണ്ടതെന്ന് താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എയ്ക്കുവേണ്ടി പ്രകടനമികവ് കാട്ടിയാല്‍ ടീമിലെത്താമെന്ന് പ്രസാദ് പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ മികച്ച കായികക്ഷമതയുള്ള താരം

ഇന്ത്യന്‍ ടീമില്‍ മികച്ച കായികക്ഷമതയുള്ള താരം

2016 നവംബറില്‍ ഇംഗ്ലണ്ടിനെതിരെ 303 റണ്‍സ് നേടിയ കരുണിന് പിന്നീട് നല്‍കിയത് ആകെ മൂന്ന് അവസരങ്ങള്‍ മാത്രമണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടില്‍ നടന്ന മൂന്നു മത്സരങ്ങളിലും തിളങ്ങാന്‍ കഴിയാതിരുന്നതോടെ കരുണിനെ ഇതിനുശേഷം കളിപ്പിച്ചില്ല. ഇന്ത്യയുടെ ഫിറ്റ്‌നസ് ട്രെയനര്‍ ശങ്കര്‍ ബാസുവിന് കരുണിനെക്കുറിച്ച് നല്ല അഭിപ്രായമാണ്.

കരുണിന്റെ പ്രതികരണം

കരുണിന്റെ പ്രതികരണം

ടീമിലെ ഏറ്റവും ഫിറ്റ്‌നസുള്ള കളിക്കാരനാണ് താനെന്നും അതില്‍ അഭിമാനമുണ്ടെന്നും കരുണ്‍ പറഞ്ഞു. ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും പിന്നീട് ടീമില്‍ ഇടം കിട്ടിയില്ല. കൂടുതല്‍ അവസരങ്ങള്‍ കിട്ടിയില്ല എന്നത് സങ്കടകരമാണെന്നും കരുണ്‍ പറയുന്നുണ്ട്. അതേസമയം, ടീമില്‍ ഇടംകിട്ടിയില്ലെന്നുവെച്ച് ടീം മാനേജ്‌മെന്റിനെ കൂടുതല്‍ വിമര്‍ശിക്കാന്‍ താരം തയ്യാറല്ല. ഒരു കളിക്കാരനെന്ന നിലയില്‍ തീരുമാനങ്ങളെ ബഹുമാനിക്കുന്നുവെന്ന് കരുണ്‍ പറഞ്ഞു. ടീമിലില്ലാത്തപ്പോള്‍ അതിനെ അഭിമുഖീരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍, ഒരു കളിക്കാരനെന്ന നിലയില്‍ അത് അംഗീകരിച്ചേ മതിയാകൂ. അവസരം കിട്ടിയാല്‍ ബാറ്റുകൊണ്ട് മറുപടി നല്‍കാനാണ് താത്പര്യം. മറ്റു കാര്യങ്ങള്‍ സംസാരിക്കാന്‍ ഇഷ്ടമല്ലെന്നും കരുണ്‍ വ്യക്തമാക്കി.

Story first published: Wednesday, October 3, 2018, 13:53 [IST]
Other articles published on Oct 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X