രഞ്ജി ട്രോഫി ഫൈനലില്‍ മലയാളിക്ക് ട്രിപ്പിള്‍ സെഞ്ചുറി!!!
മുംബൈ: രഞ്ജി ട്രോഫിയുടെ ഫൈനല്‍ പോയിട്ട് അവസാന റൗണ്ട് കളിക്കാന്‍ പോലും കേരളത്തിന് യോഗമില്ല. പക്ഷേ മുംബൈയില്‍ നടക്കുന്ന രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുന്ന ഒരു മലയാളിയുണ്ട്. വെറുതെ കളിക്കുകയല്ല. സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും കടന്ന് ട്രിപ്പിള്‍ സെഞ്ചുറിയില്‍ എത്തി നില്‍ക്കുകയാണ് ഈ വലംകൈയന്‍ ബാറ്റ്‌സ്മാന്‍ - പേര് കരുണ്‍ നായര്‍.
മലയാളിയാണെങ്കിലും കര്‍ണാടകയ്ക്ക് വേണ്ടിയാണ് കരുണ്‍ രഞ്ജി കളിക്കുന്നത്. കരുണിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ തമിഴ്‌നാടിനെതിരെ കര്‍ണാടക ഏഴ് വിക്കറ്റിന് 618 എന്ന നിലയിലാണ്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് വെറും 134 റണ്‍സിന് ഓളൗട്ടായിരുന്നു.
കരുണിന്റെ പ്രകടനത്തിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക്.

ആദ്യത്തെ ട്രിപ്പിള്‍
കരുണ്‍ നായരുടെ ആദ്യത്തെ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. ആദ്യത്തെ ഡബിള്‍ സെഞ്ചുറിയും ഇത് തന്നെ.

ഫോറ് കൊണ്ട് ആറാട്ട്
533 പന്തില്‍ 45 ഫോറും 1 സിക്‌സും സഹിതമാണ് കരുണ്‍ 310 ലെത്തിയത്. എന്നിട്ടും കരുണ്‍ ഔട്ടായിട്ടില്ല.

സഞ്ജുവിന്റെ സഹതാരം
ഐപി എല്ലില്‍ സഞ്ജു സാംസന്റെ സഹകളിക്കാരനാണ് കരുണ്‍ നായര്‍. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്.

ഐപി എല്ലിലും താരം
രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറായ കരുണ്‍ മികച്ച യുവതാരമായി പ്രശംസിക്കപ്പെട്ടിരുന്നു. മനോഹരമായ ഇന്നിഗ്‌സുകളിലൂടെ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ച കരുണിനെക്കുറിച്ച് മെന്റര്‍ ദ്രാവിഡിനും മതിപ്പാണ്.

റെക്കോര്‍ഡ് പ്രകടനം
ബറോഡ താരം ഗുല്‍ മുഹമ്മദ് നേടിയ 319 റണ്‍സാണ് രഞ്ജി ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 10 റണ്‍സ് കൂടി മതി കരുണിന് ആ റെക്കോര്‍ഡിലെത്താന്‍.

വിശ്വനാഥിനെ മറികടന്നു
ഉത്തര്‍പ്രദേശിനെതിരെ ഗുണ്ടപ്പ വിശ്വനാഥ് നേടിയ 247 റണ്‍സായിരുന്നു രഞ്ജി ഫൈനലില്‍ കര്‍ണാടക താരത്തിന്റെ ഏറ്റവും മികച്ച സ്‌കോര്‍. എന്നാല്‍ കരുണ്‍ ആ നേട്ടം പഴങ്കഥയാക്കി.

രാഹുലിനും സെഞ്ചുറി
ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 188 റണ്‍സെടുത്ത് കരുണിന് മികച്ച പിന്തുണ നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications