Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തിന് അഭിമാന നിമിഷം... ലോട്ടറിയടിച്ചത് കരുണ്‍ നായര്‍ക്ക്, രഹാനെയെയും കടത്തിവെട്ടി!!

ബെംഗളൂരു: ഐപിഎല്‍ ലേലത്തില്‍ മറുനാടന്‍ മലയാളി ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍ക്ക് അപ്രതീക്ഷിത ലോട്ടറിയാണ് അടിച്ചത്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ അംഗമല്ലാതിരുന്നിട്ടു പോലും താരത്തിനു വേണ്ടി വാശിയേറിയ പോരാട്ടാണ് ലേലത്തില്‍ കണ്ടത്.

5.60 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒടുവില്‍ കരുണിനെ ടീമിലെത്തിക്കുകയായിരുന്നു. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരത്തെ നിലനിര്‍ത്താതിരുന്നതോടെ കരുണ്‍ പഞ്ചാബിന്റെ കൂടാരത്തിലെത്തി.

 ആദ്യ മലയാളി

ആദ്യ മലയാളി

ഇത്തവണത്തെ ലേലത്തില്‍ വില്‍ക്കപ്പെട്ട ആദ്യ മലയാളി താരം കൂടിയാണ് കരുണ്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് ജനിച്ചതെങ്കിലും കരുണിന്റെ മാതാപിതാക്കള്‍ മലയാളികളാണ്.
ഈ ലേലത്തില്‍ 50 ലക്ഷമായിരുന്നു കരുണിന്റെ അടിസ്ഥാന വില. എന്നാല്‍ താരത്തിന്റെ മുന്‍ ടീം രാജസ്ഥാന്‍ റോയല്‍സും പഞ്ചാബും തമ്മില്‍ പോരാട്ടം കടുത്തതോടെ വില കുത്തനെ ഉയരുകയായിരുന്നു.

റെക്കോര്‍ഡിട്ട താരം

റെക്കോര്‍ഡിട്ട താരം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ട്രിപ്പിള്‍ സെഞ്ച്വറി കണ്ടെത്തിയ ആദ്യ മലയാളി താരവും ഈ നേട്ടത്തിന് അവകാശിയാവുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് കരുണ്‍. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു കരുണിന്റെ ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനം.
2016ലാണ് താരം ചരിത്രം കുറിച്ച പ്രകടനം കാഴ്ചവച്ചത്. കരിയറിലെ വെറും മൂന്നാമത്തെ ടെസ്റ്റിലായിരുന്നു കരുണിന്റെ അവിസ്മരണീയ പ്രകടനം. 381 പന്തില്‍ നിന്നും 303 റണ്‍സോട കരുണ്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു.

നാലാമത്തെ ടീം

നാലാമത്തെ ടീം

ഐപിഎല്ലില്‍ കരുണ്‍ കളിക്കുന്ന നാലാമത്തെ ടീമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. 2013ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് താരം ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. പിന്നീട് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തിയ കരുണ്‍ കഴിഞ്ഞ സീസണിള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു.
ഇത്തവണ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി താരത്തെ ബാംഗ്ലൂര്‍ നിലനിര്‍ത്താതിരുന്നതോടെ പഞ്ചാബ് കരുണിനെ ടീമിലെത്തിക്കകുയായിരുന്നു.

ടെസ്റ്റില്‍ കേമന്‍

ടെസ്റ്റില്‍ കേമന്‍

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ കരുണിന് പക്ഷെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ ഐപിഎല്ലില്‍ മൂന്നു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി 55 മല്‍സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 25.17 ശരാശരിയില്‍ 1158 റണ്‍സാണ് കരുണിന്റെ സമ്പാദ്യം.
എട്ടു അര്‍ധസെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു.
പുറത്താവാതെ നേടിയ 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പുറത്താവാതെ 73 റണ്‍സും കരുണിന്റെ പേരിലുണ്ട്. 2014 സീസണിലായിരുന്നു ഇത്.

Story first published: Saturday, January 27, 2018, 12:44 [IST]
Other articles published on Jan 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+