കരുണ്‍.. കരുണ്‍.. കരുണ്‍... ഒന്നാം ടെസ്റ്റ് സെഞ്ചുറി ട്രിപ്പിളാക്കി കരുണ്‍ നായര്‍... ഇന്ത്യ 759/7!!!
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ മറുനാടന്‍ മലയാളി കരുണ്‍ നായര്‍ ഇന്ത്യക്കു വേണ്ടി ട്രിപ്പിള്‍ സെഞ്ചുറി നേടി. 381 പന്തില്‍ നിന്നാണ് കരുണ്‍ 300 കടന്നത്.
ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ചുറി കണ്ടെത്തുന്ന ആദ്യ മലയാളി താരമാണ് അദ്ദേഹം. ടെസ്റ്റില്‍ ഒരു മലയാളി സെഞ്ച്വറി നേടുന്നതും ഇതാദ്യമായാണ്.
32 ബൗണ്ടറികളുടേയും നാല് സിക്‌സറുകളുടേയും അകമ്പടിയോടെയാണ് കരുണ്‍ നായര്‍ ട്രിപ്പിള്‍ തികച്ചത്. 299 ല്‍ നില്‍ക്കുമ്പോള്‍ ഒരു ബൗണ്ടറിയിലൂടെ ചരിത്ര നേട്ടം കുറിക്കാനുള്ള അസാമാന്യ ധൈര്യവും കരുണ്‍ പ്രകടിപ്പിച്ചു. കരുണ്‍ ട്രിപ്പിള്‍ തികച്ചതോടെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഏഴിന് 759 എന്ന നിലയിലാണ് ഡിക്ലെയര്‍ ചെയ്തത്.
മലയാളികളായ കലാധരന്‍ നായരുടെയും പ്രേമ നായരുടെയും മകനായ കരുണ്‍ രാജസ്ഥാനിലെ ജോധ്പൂരിലാണ് ജനിച്ചത്. കര്‍ണാടകയ്ക്കായി കളിക്കുന്ന 25കാരന്‍ ഈ വര്‍ഷം നവംബറില്‍ ഇംഗ്ലണ്ടിനെതിരേയാണ് അരങ്ങേറിയത്.

കരുണിന് ട്രിപ്പിള്‍
മൂന്നാം ടെസ്റ്റ് കളിക്കുന്ന കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ മലയാളിയായി. രണ്ടാമത്തെ ഇന്ത്യക്കാരനും. 381 പന്തില്‍ നിന്നാണ് കരുണ്‍ 32 ഫോറും നാല് സിക്‌സും സഹിതം 303 റണ്‍സെടുത്തത്. കരുണ്‍ 300 തികച്ചതും ഇന്ത്യ 759ല്‍ എത്തി ഡിക്ലയര്‍ ചെയ്തു.

ഈ വര്‍ഷം ജൂലൈയില്‍ മരണത്തെ തോല്‍പ്പിച്ച് തിരിച്ചുവന്ന താരമാണ് കരുണ്‍. ആറന്‍മുളയിലെ പമ്പാ നദിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ ചുണ്ടന്‍ വെള്ളം അപകടത്തില്‍പ്പെട്ടപ്പോള്‍ കരുണും ഇതിലുണ്ടായിരുന്നു. 100 പേരിലധികം യാത്രക്കാരുമായി സഞ്ചരിച്ച വള്ളത്തില്‍ നിന്ന് കരുണ്‍ ജീവിതത്തിലേക്ക് നീന്തിക്കയറുകയായിരുന്നു.

പേരില്‍ കരുണയുണ്ടെങ്കിലും ബാറ്റെടുത്താല്‍ എതിര്‍ ടീം ബൗളര്‍മാരോട് യാതൊരു കരുണയും അദ്ദേഹം കാണിക്കാറില്ല. 2014-15 സീസണില്‍ തന്റെ കന്നി രഞ്ജി ട്രോഫിയില്‍ തന്നെ കരുണ്‍ കര്‍ണാടകയെ ചാംപ്യന്‍മാരാക്കി.
10 മല്‍സരങ്ങളില്‍ നിന്ന് 709 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ദേശീയ താരങ്ങളായ റോബിന്‍ ഉത്തപ്പ, ലേകേഷ് രാഹുല്‍ എന്നിവരും അന്ന് കരുണിന്റെ ടീമംഗങ്ങളായിരുന്നു.

പ്രാദേശിക ക്രിക്കറ്റിലെ മികച്ച പ്രകടനം കരുണിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കും വഴിതുറന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ക്കു വേണ്ടി താരം കളിച്ചിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയുടെ താരമാണ് കരുണ്‍.
ബാംഗ്ലൂരിനുവേണ്ടി 2014ലെ ഐപിഎല്ലിലാണ് കരുണിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. മൂന്നു അര്‍ധസെഞ്ച്വറികളടക്കം താരം അന്ന് 330 റണ്‍സ് നേടി.

ഈ വര്‍ഷം ജൂണില്‍ ഹരാരെയില്‍ നടന്ന മല്‍സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു കരുണിന്റെ ഏകദിന അരങ്ങേറ്റം. ഇന്ത്യ ഒമ്പത് വിക്കറ്റിനു ജയിച്ച ഈ കളിയില്‍ ഓപണറായി ഇറങ്ങിയ താരത്തിന് ഏഴു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
13നു നടന്ന രണ്ടാം ഏകദിനത്തില്‍ കരുണ്‍ 39 റണ്‍സെടുത്തു പുറത്തായി. താരത്തിന്റെ അവസാന ഏകദിനവും ഇതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications