Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരുണിന്റെ ട്രിപ്പിള്‍ 'കളിച്ച് നേടിയതല്ല'? ജന്മഭൂമി വായിച്ചാല്‍ ഞെട്ടിപ്പോകും!!!

കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ ആളാണ് കരുണ്‍ നായര്‍. സെവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആള്‍. ചരിത്രമാണ് കരുണ്‍ സൃഷ്ടിച്ചത്.

എന്നാല്‍ ജന്മഭൂമിയിലെ ഒരു തലക്കെട്ട് കണ്ടാല്‍ ആളുകള്‍ ഒന്ന് അമ്പരന്നേക്കും. കാരണം 'കരുണിന് തുണയായത് ആറന്മുള പാര്‍ത്ഥസാരഥിയുടെ അനുഗ്രഹം' എന്നായിരുന്നു ആ തലക്കെട്ട്.

ജന്മഭൂമി റിപ്പോര്‍ട്ടര്‍ കണ്ടെത്തിയ കാര്യമൊന്നും അല്ല ഇത്. കരുണിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു എന്നാണ് വാര്‍ത്ത. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യ വഴിപാടിനായി കരുണ്‍ മുമ്പ് വന്നിട്ടും ഉണ്ട്.

ചരിത്രം സൃഷ്ടിച്ച മലയാളി

ചരിത്രം സൃഷ്ടിച്ച മലയാളി

ശരിക്കും ക്രീസില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു കരുണ്‍ നായര്‍. മലയാളികള്‍ക്ക് മാത്രമല്ല, ഇന്ത്യക്ക് തന്നെ അഭിമാനമായി മാറിയ നിമിഷങ്ങളായിരുന്നു അത്.

ആ ട്രിപ്പിള്‍ സെഞ്ചുറി അത്ര ലളിതമല്ല

ആ ട്രിപ്പിള്‍ സെഞ്ചുറി അത്ര ലളിതമല്ല

ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നും അല്ല. എന്നാല്‍ തന്റെ മൂന്നാമത്തെ ടെസ്റ്റിലാണ് കരുണ്‍ നായര്‍ ആ സ്വപ്‌നം നേട്ടം കൈവരിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രാഹുല്‍ ദ്രാവിഡിനും പോലും സ്വന്തമാക്കാന്‍ കഴിയാതെപോയ നേട്ടം.

എല്ലാം പാര്‍ത്ഥസാരഥിയുടെ അനുഗ്രഹം

എല്ലാം പാര്‍ത്ഥസാരഥിയുടെ അനുഗ്രഹം

കരുണിന്റെ നേട്ടത്തിന് കാരണം ആറന്മുള പാര്‍ത്ഥസാരഥിയുടെ അനുഗ്രഹം ആണെന്നാണ് കേരളത്തിലെ ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം ജന്മഭൂമി ഒരു വാര്‍ത്തയായി തന്നെ നല്‍കുകയും ചെയ്തു.

ആറന്മുളയിലെ അപകടം... മറക്കില്ലൊരിക്കലും

ആറന്മുളയിലെ അപകടം... മറക്കില്ലൊരിക്കലും

ഈ വര്‍ഷം തുടക്കത്തിലാണ് ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ വള്ളസദ്യം വഴിപാടിനായി കരുണ്‍ നായര്‍ എത്തിയത്. വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കരുണും പെട്ടിരുന്നു. എന്നാല്‍ അപകടം കൂടാതെ രക്ഷപ്പെടുകയായിരുന്നു.

ശരിക്കും മലയാളി തന്നെ

ശരിക്കും മലയാളി തന്നെ

കരുണ്‍ നായര്‍ ശരിക്കും മലയാളി തന്നെ ആണോ എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. ആ ചോദ്യത്തില്‍ വലിയ അര്‍ത്ഥമൊന്നും ഇല്ല. അച്ഛന്‍ കലാധരന്‍ നായരും അമ്മ പ്രേമയും ഒന്നാംതരം മലയാളികള്‍ തന്നെയാണ്.

ജന്മഭൂമിയ്ക്ക് പരിഹാസം

ജന്മഭൂമിയ്ക്ക് പരിഹാസം

സാധാരണ ഗതിയില്‍ വരുന്ന ഒരു വാര്‍ത്ത തന്നെയാണ് ജന്മഭൂമിയിലും വന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്ക് അത് അത്രയ്ക്ക് പിടിച്ചിട്ടില്ല. കരുണ്‍ നായര്‍ കളിച്ച് സ്വന്തമാക്കിയ റെക്കോര്‍ഡ് തന്നെയല്ലേ അത് എന്നാണ് ഇവരുടെ ചോദ്യം.

Story first published: Tuesday, December 20, 2016, 12:23 [IST]
Other articles published on Dec 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+