വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്താരാഷ്ട്ര കരിയര്‍ ഗംഭീരമായി തുടങ്ങി, എന്നാല്‍ എങ്ങുമെത്തിയില്ല, എട്ട് ക്രിക്കറ്റ് താരങ്ങളിതാ

ഇന്ത്യയില്‍ വലിയ ആരാധക പിന്തുണയുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. അതിനാല്‍ത്തന്നെ ദേശീയ ക്രിക്കറ്റ് ടീമില്‍ കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും വലിയ ആഗ്രഹവുമാണ്. എന്നാല്‍ ഇന്ത്യയെപ്പോലെ താരസമ്പന്നമായ ടീമില്‍ ഇടം പിടിക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ടീമില്‍ എത്തിയാലും സ്ഥിര സാന്നിധ്യമാകണമെങ്കില്‍ തുടര്‍ച്ചയായി ഗംഭീര പ്രകടനം കാഴ്ചവെക്കേണ്ടി വരും. വളരെ ശക്തമായ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം ഇന്ത്യക്കുണ്ട്. കൂടാതെ ഐപിഎല്‍ പോലെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വരവോടെ പ്രതിഭ തെളിയിച്ചെത്തുന്ന യുവതാരങ്ങളുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ ടീമില്‍ സ്വപ്‌ന തുല്യമായ തുടക്കം ലഭിച്ചിട്ടും ഒന്നുമാവാന്‍ സാധിക്കാതെ പോയ താരങ്ങളും ഏറെയാണ്. വലിയ പ്രതീക്ഷ നല്‍കിയിട്ടും പല കാരണങ്ങളാല്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയി. ഇത്തരത്തില്‍ അന്താരാഷ്ട്ര കരിയര്‍ ഗംഭീരമായി തുടങ്ങിയിട്ടും വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കാതെ പോയ എട്ട് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

നിങ്ങളുടെ നമ്പര്‍ വണ്‍ ഫാന്‍ ഞാനായിരിക്കും- എബിഡിയുടെ വിരമിക്കലില്‍ മനസ്സ് തകര്‍ന്ന് കോലി നിങ്ങളുടെ നമ്പര്‍ വണ്‍ ഫാന്‍ ഞാനായിരിക്കും- എബിഡിയുടെ വിരമിക്കലില്‍ മനസ്സ് തകര്‍ന്ന് കോലി

കരുണ്‍ നായര്‍

കരുണ്‍ നായര്‍

ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് കരുണ്‍ നായര്‍. വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ താരമായിട്ടും വലിയ കരിയര്‍ സൃഷ്ടിക്കാന്‍ കരുണ്‍ നായര്‍ക്കായില്ല. ഇംഗ്ലണ്ടിനെതിരേ 381 പന്തുകള്‍ നേരിട്ട് പുറത്താവാതെ 303 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യയുടെ മധ്യനിരയില്‍ കരുണ്‍ മുതല്‍ക്കൂട്ടാവുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും എങ്ങുമെത്തിയില്ല. കര്‍ണാടക്കാരനായ താരം 6 ടെസ്റ്റില്‍ നിന്ന് 62.33 ശരാശരിയില്‍ 374 റണ്‍സാണ് നേടിയത്. രണ്ട് ഏകദിനത്തില്‍ നിന്ന് 46 റണ്‍സും നേടിയിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനായില്ല.

വരുണ്‍ ആരോണ്‍

വരുണ്‍ ആരോണ്‍

അതിവേഗ പേസ് ബൗളറെന്ന വിശേഷണത്തോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് വരുണ്‍ ആരോണ്‍. തുടര്‍ച്ചയായി 150ന് മുകളില്‍ പന്തെറിയാനാവും എന്നതാണ് വരുണിന്റെ സവിശേഷത. ഇന്ത്യക്കായി ഒമ്പത് ടെസ്റ്റില്‍ നിന്ന് 18 വിക്കറ്റും 9 ഏകദിനത്തില്‍ നിന്ന് 11 വിക്കറ്റും നേടാന്‍ വരുണിന് സാധിച്ചിരുന്നു. അതിവേഗ ബൗളര്‍മാരുടെ കുറവുള്ള ഇന്ത്യന്‍ ടീമിന് വലിയ മുതല്‍ക്കൂട്ടാവുമെന്ന് കരുതിയ താരമാണെങ്കിലും പ്രതീക്ഷക്കൊത്ത വളര്‍ച്ച കൈവരിക്കാന്‍ വരുണിനായില്ല.

പര്‍വേസ് റസൂല്‍

പര്‍വേസ് റസൂല്‍

വലം കൈയന്‍ ഓഫ് ബ്രേക്ക് ബൗളറായ പര്‍വേസ് റസൂല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. 2014ലെ ബംഗ്ലാദേശ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ അദ്ദേഹം 10 ഓവറുകളില്‍ നിന്ന് രണ്ട് വിക്കറ്റ് വീഴ്ത്തി. ജമ്മു കാശ്മീരില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ ആദ്യ താരമായിരുന്നു അദ്ദേഹം. 2017ല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അവസരം നല്‍കിയിരുന്നു. നാല് ഓവറില്‍ 32 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. പ്രതീക്ഷക്കൊത്ത വളര്‍ച്ച കൈവരിക്കാന്‍ അദ്ദേഹത്തിനായില്ല.

മാറ്റ് റിന്‍ഷോ

മാറ്റ് റിന്‍ഷോ

ഓസീസ് താരം മാറ്റ് റിന്‍ഷോക്ക് ഇപ്പോള്‍ 25 വയസാണ് പ്രായം. 2016ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമ്പോള്‍ 19 വയസായിരുന്നു താരത്തിന്റെ പ്രായം. പാകിസ്താനെതിരേ 184 റണ്‍സടിച്ച് മിടുക്കുകാട്ടിയ താരം ടീമില്‍ സ്ഥിര സാന്നിധ്യമാവുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ 11 ടെസ്റ്റില്‍ നിന്ന് 33.47 ശരാശരിയില്‍ 636 റണ്‍സ് നേടിയ റിന്‍ഷോക്ക് ടീമില്‍ സ്ഥിരം ഇടം നേടാനായില്ല.2018ലാണ് അവസാനമായി ഓസ്‌ട്രേലിയക്കായി കളിച്ചത്. ഇപ്പോഴും സജീവമായി തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ശിവം ദുബെ

ശിവം ദുബെ

പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം നികത്താന്‍ ഇന്ത്യയുടെ മധ്യനിരയിലേക്കെത്തിയ താരമാണ് ശിവം ദുബെ. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം തമിഴ് നാട് പ്രീമിയര്‍ലീഗിലും ഐപിഎല്ലിലും തിളങ്ങിയാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. വമ്പനടിക്കാരനെന്ന നിലയില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയായിരുന്നെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. 12 ടി20യില്‍ നിന്ന് 105 റണ്‍സും അഞ്ച് വിക്കറ്റും മാത്രമാണ് നേടാനായത്. തല്ലുകൊള്ളി ബൗളറായി മാറിയ ദുബെക്ക് ബാറ്റിങ്ങില്‍ സ്ഥിരതകാട്ടാനുമായില്ല. ഇതോടെ ടീമില്‍ നിന്ന്പുറത്താവുകയും ചെയ്തു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് നിലവില്‍ ശിവം ദുബെ.

കീറ്റന്‍ ജെന്നിങ്‌സ്

കീറ്റന്‍ ജെന്നിങ്‌സ്

ഇംഗ്ലണ്ടിന്റെ കീറ്റന്‍ ജെന്നിങ്‌സും ഇത്തരത്തില്‍ വലിയ പ്രതീക്ഷ നല്‍കി ഒന്നുമാവാതെ പോയ താരമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ ബൗളറുമായ താരം കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെയാണ് ദേശീയ ടീമിലേക്കെത്തിയത്. 2016ല്‍ ഇന്ത്യക്കെതിരേ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറിയും നേടി. 32 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് അദ്ദേഹം നേടിയത്. ഇതോടെ ടീമിലെ സ്ഥാനവും നഷ്ടമായി. 2019ലാണ് അവസാനമായി ഇംഗ്ലണ്ടിനായി കളിച്ചത്.

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

2019ലെ ഏകദിന ലോകകപ്പിലുള്‍പ്പെടെ ത്രീ ഡയമന്‍ഷന്‍ പ്ലയര്‍ എന്ന നിലയില്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടിയ താരമാണ് വിജയ് ശങ്കര്‍. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം ഇന്ത്യക്കായി 9 ടി20 മത്സരങ്ങളില്‍ നിന്ന് 101 റണ്‍സാണ് നേടിയത്. 9.1 ഇക്കോണമിയില്‍ അഞ്ച് വിക്കറ്റും വീഴ്ത്തി. 12 ഏകദിനത്തില്‍ നിന്ന് 223 റണ്‍സും നേടി. പ്രശംസക്കൊത്ത പ്രകടനം കാട്ടാനാവാതെ പോയതോടെ വിജയ് ശങ്കര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണ് അദ്ദേഹം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ നയിക്കുന്നത് വിജയ് ശങ്കറാണ്.

രാഹുല്‍ ശര്‍മ

രാഹുല്‍ ശര്‍മ

ഐപിഎല്ലിന്റെ കണ്ടെത്തലാണ് രാഹുല്‍ ശര്‍മ. വലം കൈയന്‍ ലെഗ് സ്പിന്നറായ താരം പൂനെ വാരിയേഴ്‌സിനൊപ്പം നടത്തിയ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. 2011ല്‍ ഏകദിന അരങ്ങേറ്റം കുറിച്ച താരം ആദ്യ മത്സരത്തില്‍ത്തന്നെ മൂന്ന് വിക്കറ്റ് നേടി തിളങ്ങി. നാല് ഏകദിനത്തില്‍ നിന്ന് ആറ് വിക്കറ്റാണ് നേടാനായത്. രണ്ട് ടി20യില്‍ നിന്ന് മൂന്ന് വിക്കറ്റും നേടി. എന്നാല്‍ പരിക്ക് വില്ലനായതോടെ കരിയറില്‍ ഒന്നും ആകാന്‍ രാഹുലിന് സാധിക്കാതെ പോയി.

Story first published: Friday, November 19, 2021, 19:05 [IST]
Other articles published on Nov 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X