Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സൂപ്പറാ മാമാ, സൂപ്പറാ മാമാ'; അശ്വിന് തമിഴില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രോത്സാഹനം; വീഡിയോ വൈറല്‍

ലണ്ടന്‍: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്ക് ബൗളര്‍ ആര്‍ അശ്വിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വൈറലാകുന്നു. തമിഴില്‍ നല്‍കുന്ന പ്രോത്സാഹനവും നിര്‍ദ്ദേശവുമൊക്കെ സ്റ്റമ്പ് മൈക്കിലൂടെയാണ് പുറത്തുവന്നത്. ഇരുവരും തമിഴ്‌നാട്ടുകാരായതിനാലാണ് തമിഴില്‍ പരസ്പരം സംസാരിച്ചതും.

ടെസ്റ്റിന്റെ ആദ്യദിനം അശ്വിന്‍ നാല് വിക്കറ്റുകള്‍ പിഴുതിരുന്നു. അശ്വിന്റെ പ്രകടനത്തെ ഇന്ത്യന്‍ ആരാധകര്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. അശ്വിനും ദിനേഷ് കാര്‍ത്തിക്കുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ഓണ്‍ലൈന്‍ വഴി പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്.

dine


സൂപ്പറാ മാമാ, സൂപ്പറാ, കാല പതാ ഗാലി വാ.. വാ.. തുടങ്ങിയ വാക്കുകള്‍ കാര്‍ത്തിക് പറയുന്നത് കേള്‍ക്കാം. ദിനേഷ് കാര്‍ത്തിക്കിന്റെ തമിഴ് അശ്വിനെ പ്രചോദിപ്പിക്കുന്നതാണെന്ന് ചിലര്‍ പ്രതികരിച്ചു. സ്വന്തം മാതൃഭാഷ ഇംഗ്ലണ്ടിലെ പിച്ചില്‍ കേള്‍ക്കുമ്പോള്‍ ആരായാലും അല്‍പം ആത്മവിശ്വാസമുയരം. അതേസമയം, കാര്‍ത്തിക് അല്‍പം ഓവറായില്ലേ എന്ന് സംശയിക്കുന്നവരും കുറവല്ല.

ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും അശ്വിന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം, ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും തീര്‍ത്തും പരാജയമായി. അതുകൊണ്ടുതന്നെ കാര്‍ത്തിക്കിന് പകരം ഋഷഭ് പന്തിനെ രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചേക്കാന്‍ സാധ്യതയുണ്ട്.

Story first published: Saturday, August 4, 2018, 17:27 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+