ദിനേശ് കാര്‍ത്തിക്കിനെ മാഗസിൻ കളിയാക്കി, ദീപിക പള്ളിക്കല്‍ ചൂടായി, കാണൂ...
ഭര്‍ത്താവിനെ കളിയാക്കിയാല്‍ ഏതെങ്കിലും ഭാര്യ സഹിക്കുമോ. ഏതെങ്കിലും ഭാര്യയുടെ കാര്യം അറിയില്ല, പക്ഷേ ദീപിക പള്ളിക്കല്‍ സഹിക്കില്ല. സുന്ദരികളായ സ്ത്രീകള്‍ എന്തുകൊണ്ടാണ് കാണാന്‍ അത്ര ലുക്കില്ലാത്ത പുരുഷന്മാരെ വിവാഹം കഴിക്കുന്നത് എന്ന തലക്കെട്ടോടെ എഴുതിയ ഫീച്ചറില്‍ തന്നെയും ദിനേശ് കാര്‍ത്തിക്കിനെയും ഉള്‍ക്കൊള്ളിച്ചതാണ് ദീപികയെ ദേഷ്യം പിടിപ്പിച്ചത്.
ഈ വര്‍ഷം ആഗസ്തിലാണ് മലയാളി സ്‌ക്വാഷ് താരമായ ദീപിക പള്ളിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്കിനെ വിവാഹം ചെയ്തത്. മെന്‍സ് എക്‌സ് പി എന്ന ഫാഷന്‍ വെബ്‌സൈറ്റില്‍ വന്ന ലേഖനമാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത്. സാനിയ മിര്‍സയുടെ ഭര്‍ത്താവ് ഷോയിബ് മാലിക്കിനെ വരെ ഉദാഹരിച്ചായിരുന്നു മെന്‍സ് എക്‌സ് പിയുടെ ലേഖനം. പിന്നീടെന്തുണ്ടായി എന്ന് നോക്കൂ...

ഇതാ ഏഴ് കാരണങ്ങള്‍
സുന്ദരികളായ സ്ത്രീകള്‍ അത്ര സുന്ദരന്മാരല്ലാത്ത പുരുഷ്വന്മാരെ വിവാഹം കഴിക്കുന്നതിനുള്ള 7 കാരണങ്ങളാണ് ലേഖനത്തില്‍ ഉണ്ടായിരുന്നത്. ദീപിക പള്ളിക്കലിനെയും ഭര്‍ത്താവ് ദിനേശ് കാര്‍ത്തിക്കിനെയും പേര് പറഞ്ഞ് ലേഖനത്തില്‍ ഉദാഹരിച്ചിരുന്നു.

ദീപികയ്ക്ക് ദേഷ്യം വന്നു
കുറച്ച് കൂടി ബോധമുള്ള എന്തെങ്കിലും എഴുതിക്കൂടെ എന്നായിരുന്നു ദീപിക മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ചോദിച്ചത്.

മിസ്റ്റര്‍ ഹോട്ട് കാര്‍ത്തിക്ക്
കഴിഞ്ഞില്ല, എന്റെ ഭര്‍ത്താവ് ദിനേശ് കാര്‍ത്തിക്ക് സൂപ്പര്‍ ഹോട്ടാണ് എന്ന് ഒരു ഫോട്ടോയുെ ദീപിക പോസ്റ്റ് ചെയ്തു.

ഷോയിബ് മാലിക് എന്ത് പിഴച്ചു
ടെന്നീസ് ഗ്ലാമര്‍ താരം സാനിയ മിര്‍സയുടെ ഭര്‍ത്താവും പാക് ക്രിക്കറ്ററുമായ ഷോയിബ് മാലിക്കിനെയും ലേഖനത്തില്‍ പറയുന്നുണ്ട്. കാണാന്‍ നല്ല ലുക്കുള്ള മാലിക്കിനെ എന്തിനാണാവോ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ആ പറഞ്ഞ കാരണം ഇതാണ്
കാണാന്‍ അത്ര ലുക്കില്ലാത്ത ഭര്‍ത്താവാണെങ്കില്‍ ഭാര്യയെ നന്നായി നോക്കുമെന്നാണ് മാഗസിന്‍ കാരണമായി കണ്ടെത്തിയത്. ആത്യന്തികമായി സ്ത്രീകള്‍ക്ക് വേണ്ടത് കരുതലും ശ്രദ്ധയുമാണെന്നും മെന്‍സ് എക്‌സ് പി അടിച്ചുവിട്ടു.

പണി കണക്കിന് കിട്ടി
ദീപികയുടെ ട്വീറ്റ് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചതോടെ ഈ ലേഖനം തന്നെ മെന്‍സ് എക്‌സ് പി ഡിലീറ്റ് ചെയ്തു. ഇക്കാര്യം ഒരു ക്ഷമയോടെ മാഗസിന്‍ തന്നെ അറിയിക്കുകയും ചെയ്തു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications