ധോണി, കോലി, രോഹിത്... ക്യാപ്റ്റന്‍സിയില്‍ കേമനാര്? കാര്‍ത്തിക് വെളിപ്പെടുത്തുന്നു
മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ പുതിയ ഫിനിഷറെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേഷ് കാര്‍ത്തിക്. ഇന്ത്യക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അദ്ദേഹം വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ്.
നിലവിലെ ക്യാപ്റ്റനായ വിരാട് കോലി, താല്‍ക്കാലിക ക്യാപ്റ്റനായിട്ടുള്ള രോഹിത് ശര്‍മ, മുന്‍ നായകന്‍ എംഎസ് ധോണി എന്നീ മൂന്നു പേര്‍ക്കു കീഴിലും അദ്ദേഹം കളിച്ചിട്ടുണ്ട്. മൂന്നു പേരുടെയും ക്യാപ്റ്റന്‍സിയെക്കുറിച്ച് തുറന്നു പറയുകയാണ് കാര്‍ത്തിക്.

ധോണിക്ക് ജന്മസിദ്ധമായ കഴിവ്
ജന്‍മസിദ്ധമായി തന്നെ വളരെയധികം കഴിവുള്ള താരമാണ് ധോണിയെന്ന് കാര്‍ത്തിക് അഭിപ്രായപ്പെട്ടു. കളിക്കളത്തില്‍ നിരവധി തവണ മല്‍സരത്തില്‍ വഴിത്തിരിവായ തീരുമാനങ്ങള്‍ കൈക്കൊണ്ട ക്യാപ്റ്റന്‍ കൂടിയാണ് ധോണിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന കോലി
ധോണിയില്‍ നിന്നും വ്യത്യസ്തനാണ് നിലവിലെ ക്യാപ്റ്റനായ കോലിയെന്ന് കാര്‍ത്തിക് പറയുന്നു. ആക്രമണോത്സുക ശൈലിയിലൂടെ എതിരാളിയെ വീഴ്ത്തുകയെന്ന രീതിയാണ് കോലിയുടേത്. ഇത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. തികഞ്ഞ ആത്മവിശ്വാസവും കോലിക്കുണ്ട്.
ഓരോ മല്‍സരം കഴിയുന്തോറും ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് കോലിയെന്നും കാര്‍ത്തിക് വിശദമാക്കി.

രോഹിത് ബുദ്ധിശാലി
ഏറ്റവും ബുദ്ധിശാലിയായ ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് രോഹിത്തെന്ന് കാര്‍ത്തിക് അഭിപ്രായപ്പെട്ടു. രോഹിത്തിന് കീഴില്‍ നിദാഹാസ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവ ഇന്ത്യ സ്വന്താക്കിയപ്പോള്‍ കാര്‍ത്തികും ടീമിലുണ്ടായിരുന്നു.
വളരെ തന്ത്രശാലിയായ നായകനാണ് രോഹിത്. ഓരോ മല്‍സരത്തിനു മുന്നോടിയായും നല്ല തയ്യാറെടുപ്പ് നടത്തിയാണ് രോഹിത് എത്തുകയെന്നും കാര്‍ത്തിക് പറഞ്ഞു.

2004ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗം
2004 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് കാര്‍ത്തിക്. പക്ഷെ ഇടയ്ക്കു ടീമിന് അകത്തും പുറത്തുമായി കഴിയുകയായിരുന്നു അദ്ദേഹം. ധോണിയുടെ സാന്നിധ്യമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ കാര്‍ത്തികിന്റെ അവസരങ്ങള്‍ കുറച്ചത്. എങ്കിലം ബാറ്റ്‌സ്മാനായി നിരവധി മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചു.
ദീര്‍ഘകാലം തമിഴ്‌നാട് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന കാര്‍ത്തിക് നിലവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെയും നായകനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications