For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു റണ്‍സകലെ തമിഴ്‌നാട് വീണു; സയ്യിദ് മുഷ്താഖ് അലി ട്രോഫി നിലനിര്‍ത്തി കര്‍ണാടക

സൂററ്റ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 കിരീടം കര്‍ണാടകയ്ക്ക്. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ ഫൈനലില്‍ ഒരു റണ്‍സിന് വിജയിച്ചാണ് കര്‍ണാടക കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ തമിഴ്‌നാടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ വിജയ് ശങ്കര്‍ റണ്ണൗട്ടായതാണ് കളി കര്‍ണാടകയ്ക്ക് അനുകൂലമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിരയില്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ (60) ടോപ് സ്‌കോററായി. 45 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു മനീഷിന്റെ പ്രകടനം. ദേവ്ദത്ത് പടിക്കല്‍ (32), റോഹന്‍ കഡാം (35), കെ എല്‍ രാഹുല്‍ (22) എന്നിവരാണ് കര്‍ണാടകയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. കരുണ്‍ നായര്‍ (8 പന്തില്‍ 17) പുറത്താകാതെ നിന്നു. തമിഴ്‌നാടിനുവേണ്ടി ആര്‍ അശ്വിന്‍, എം അശ്വിന്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

syedmushtaqalitrophykannadawinstitle

മറുപടി ബാറ്റിങ്ങില്‍ തമിഴ്‌നാടിന്റെ മുന്‍നിര തകര്‍ന്നെങ്കിലും ബാബ അപരജിത്ത് (25പന്തില്‍ 40), വിജയ് ശങ്കര്‍ (27 പന്തില്‍ 44) കൂട്ടുകെട്ട് തമിഴ്‌നാടിന് വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ 18ാം ഓവറിന്റെ ആദ്യ പന്തില്‍ അപരജിത്ത് മടങ്ങിയത് കളിയില്‍ വഴിത്തിരിവായി. ആര്‍ അശ്വിന്‍ (9 പന്തില്‍ 16) പുറത്താവാതെ നിന്നു. കഴിഞ്ഞ സീസണിലും കര്‍ണാടകയായിരുന്നു ചാമ്പ്യന്മാര്‍.

Story first published: Monday, December 2, 2019, 9:00 [IST]
Other articles published on Dec 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+