വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ഹസാരെ ട്രോഫി: മയാങ്ക് മായാജാലം... കപ്പ് കര്‍ണാടകയ്ക്കു തന്നെ

41 റണ്‍സിന് സൗരാഷ്ട്രയെയാണ് കര്‍ണാക ഫൈനലില്‍ തോല്‍പ്പിച്ചത്

ദില്ലി: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കര്‍ണാടക ചാംപ്യന്‍മാരായി. ഫൈനലില്‍ ചേതേശ്വര്‍ പുജാര നയിച്ച സൗരാഷ്ട്രയെ കര്‍ണാടക 41 റണ്‍സിനു തകര്‍ത്തുവിടുകയായിരുന്നു. 254 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ സൗരാഷ്ട്ര 46,3 ഓവറില്‍ 212 റണ്‍സിനു പുറത്തായി. ക്യാപ്റ്റന്‍ പുജാര 94 റണ്‍സോടെ ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും മറ്റുള്ളവരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് 15 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

മയാങ്ക്... ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍, സച്ചിന്റെ റെക്കോര്‍ഡ് തകര്‍ന്നു!! മയാങ്ക്... ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍, സച്ചിന്റെ റെക്കോര്‍ഡ് തകര്‍ന്നു!!

ഐപിഎല്‍: ഇവര്‍ ചേര്‍ന്നാല്‍ ബൗളര്‍മാര്‍ സുല്ലിടും!! തല്ലിപ്പരുവമാക്കുമെന്നുറപ്പ്... ഐപിഎല്‍: ഇവര്‍ ചേര്‍ന്നാല്‍ ബൗളര്‍മാര്‍ സുല്ലിടും!! തല്ലിപ്പരുവമാക്കുമെന്നുറപ്പ്...

അശ്വിനെ ക്യാപ്റ്റനാക്കാന്‍ കാരണം കപില്‍, അക്രം!! 90 ശതമാനം പേരും യുവിക്കൊപ്പം, വെളിപ്പെടുത്തി സെവാഗ്അശ്വിനെ ക്യാപ്റ്റനാക്കാന്‍ കാരണം കപില്‍, അക്രം!! 90 ശതമാനം പേരും യുവിക്കൊപ്പം, വെളിപ്പെടുത്തി സെവാഗ്

ഓപ്പണര്‍ മയാങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് മറുനാടന്‍ മലയാളിയായ കരുണ്‍ നായര്‍ നയിച്ച കര്‍ണാടകയെ കര്‍ണാടകയ്ക്കു കരുത്തേകിയത്. ഇതിനകം പല ബാറ്റിങ് റെക്കോര്‍ഡുകളും കട പുഴക്കിയ മയാങ്ക് 90 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി. മയാങ്ക് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

1

ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 45.5 ഓവറില്‍ 253 റണ്‍സിനു പുറത്താവുകയായിരുന്നു. 79 പന്തില്‍ 11 ബൗണ്‍റികളും മൂന്നു സിക്സുറമടക്കമാണ് മയാങ്ക് 90 റണ്‍സ് നേടിയത്. അര്‍ഹിച്ച സെഞ്ച്വറിയിലേക്ക് മുന്നേറിയ മയാങ്കിനെ പുറത്താക്കിയത് ജഡേജയാണ്. അഞ്ചു റണ്‍സിന് രണ്ടു വിക്കറ്റെന്ന നിലയിലേക്കു കൂപ്പുകുത്തിയ കര്‍ണാടകയെ രക്ഷിച്ചത് മയാങ്കിന്റെ ഇന്നിങ്സായിരുന്നു. കര്‍ണാടക ക്യാപ്റ്റനും മലയാളി താരവുമായ കരുണ്‍ നായരും ഇന്ത്യന്‍ ടീമില്‍ അംഗമായ ലോകേഷ് രാഹുലും അക്കൗണ്ട് പോലും തുറക്കാനാവാതെ ഔട്ടായിരുന്നു.

3

മധ്യനിരയില്‍ രവികുമാര്‍ സമര്‍ഥ് (48), പവന്‍കുമാര്‍ ദേശ്പാണ്ഡെ (49) എന്നിവരുടെ പ്രകടനമാണ് കര്‍ണാടകയെ 250 കടക്കാന്‍ സഹായിച്ചത്. ശ്രേയസ് ഗോപാല്‍ 31 റണ്‍സെടുത്തു. നാലു വിക്കറ്റെടുത്ത കമലേഷ് മക്‌വനയാണ് കര്‍ണാടകയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. നേരത്തേ ടോസ് ലഭിച്ച സൗരാഷ്ട്ര ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Story first published: Tuesday, February 27, 2018, 22:56 [IST]
Other articles published on Feb 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X