Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഷ്താഖ് അലി ട്രോഫി; ദേവദത്തും, രാഹുലും എജ്ജാതി ബാറ്റിങ്, ഹരിയാണയെ തകര്‍ത്തു

സൂറത്ത്: സയീദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് കര്‍ണാടക ഫൈനലില്‍. സെമിയില്‍ ഹരിയാണയെ 8 വിക്കറ്റിനാണ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാണ 8 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ കര്‍ണാടക 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യന്‍ താരം കെ എല്‍ രാഹുലിന്റേയും ദേവദത്ത് പടിക്കലിന്റേയും ബാറ്റിങ്ങാണ് കര്‍ണാടകത്തിന് വിജയം അനായാസമാക്കിയത്.

ഹരിയാണയുടെ ബാറ്റിങ്

ഹരിയാണയുടെ ബാറ്റിങ്

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹരിയാണ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും ബൗളര്‍മാര്‍ തിളങ്ങിയില്ല. ഹരിയാണയ്ക്കുവേണ്ടി ചൈതന്യ ബിഷ്‌ണോയ്(35 പന്തില്‍ 55), ഹര്‍ഷാല്‍ പാട്ടീല്‍(20 പന്തില്‍ 34), ഹിമാംഷു റാണ(34 പന്തില്‍ 61), രാഹുല്‍ തേവാടിയ(20 പന്തില്‍ 32) എന്നിവര്‍ കാര്യമായി സ്‌കോര്‍ ചെയ്തു. 5 വിക്കറ്റെടുത്ത അഭിമന്യു മിഥുന്‍ ആണ് അവസാന ഓവറില്‍ ഹരിയാണയെ തളച്ചിട്ടത്. ശ്രേയസ് ഗോപാല്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി.

കര്‍ണാടകത്തിന്റെ ബാറ്റിങ്

കര്‍ണാടകത്തിന്റെ ബാറ്റിങ്

മറുപടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടകത്തിനായി ഓപ്പണര്‍മാര്‍ തകര്‍ത്തു. ലോകേഷ് രാഹുല്‍(31 പന്തില്‍ 66), ദേവദത്ത് പടിക്കല്‍(42 പന്തില്‍ 87), മായങ്ക് അഗര്‍വാള്‍(14 പന്തില്‍ 30) എന്നിവര്‍ ചേര്‍ന്ന് 15 ഓവറില്‍ മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കി. തമിഴ്‌നാട് രാജസ്ഥാന്‍ മത്സരത്തിലെ വിജയികളെയാണ് കര്‍ണാടക ഫൈനലില്‍ നേരിടുക.

അഭിമന്യുവിന്റെ പ്രകടനം

അഭിമന്യുവിന്റെ പ്രകടനം

ഒരോവറില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി കര്‍ണാടത്തിന്റെ അഭിമന്യു മിഥുന്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അവസാന ഓവര്‍ എറിയാനെത്തിയ താരം ആദ്യ നാല് പന്തിലും വിക്കറ്റെടുത്തു. വൈഡ്, ഒരു റണ്‍, വിക്കറ്റ് എന്ന നിലയിലാണ് ഓവര്‍ അവസാനിപ്പിച്ചത്. ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ബംഗ്ലാദേശ് ബൗളര്‍ അല്‍ അമിന്‍ ഹുസൈന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇത്തരമൊരു പ്രകടനം നടത്തിയിരുന്നു.

ഹാട്രിക്കില്‍ റെക്കോര്‍ഡ്

ഹാട്രിക്കില്‍ റെക്കോര്‍ഡ്

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ മൂന്ന് ടൂര്‍ണമെന്റുകളിലും ഹാട്രിക് നേടുന്ന താരമായി അഭിമന്യു. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും അഭിമന്യു നേരത്തെ ഹാട്രിക് നേടിയിരുന്നു. 2010-11 വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി 4 ടെസ്റ്റുകളും 5 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട് അഭിമന്യു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഐപിഎല്ലിലും കളിച്ചു. സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ അഭിമന്യു ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കലാണ്.

Story first published: Friday, November 29, 2019, 21:10 [IST]
Other articles published on Nov 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+