മുംബൈ: വിരാട് കോലിക്ക് ഇഷ്ടം പോലെ ഫാന്‍സുണ്ട്. ക്രിക്കറ്റ് അറിയാത്തവര്‍ പോലുമുണ്ട് ആ കൂട്ടത്തില്‍. ഇഷ്ടം പോലെ സെലിബ്രിറ്റി ഫാന്‍സുമുണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്. ഇതാ വിരാട് കോലിയുടെ സെലിബ്രിറ്റി ഫാന്‍സിന്റെ കൂട്ടത്തില്‍ ഒരാള്‍ കൂടി. ബോളിവുഡ് സുന്ദരി കരീന കപൂര്‍. ബുധനാഴ്ച മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്ന ബോളിവുഡ് താരറാണിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണത്രെ വിരാട് കോലി.
കഴിഞ്ഞില്ല, ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും മേലെയാണ് കരീന കപൂര്‍ വിരാട് കോലിയെ പ്രതിഷ്ഠിക്കുന്നത്. വിരാട് കോലി ഇതിനോടകം തന്നെ ഒരു സച്ചിന്‍ തെണ്ടുല്‍ക്കറായിക്കഴിഞ്ഞു എന്നാണ് കരീന പറയുന്നത്. അത്രയധികം കളികള്‍ കോലി ഇന്ത്യയെ ജയിപ്പിച്ചുകഴിഞ്ഞു. വിരാട് കോലി കളിക്കുന്ന രീതി എനിക്കിഷ്ടമാണ്. കോലിയാണ് എന്റെ ഫേവറിറ്റ്. - ഒരു അഭിമുഖത്തില്‍ കരീന കപൂര്‍ പറഞ്ഞു.

സിനിമാ താരമാണെങ്കിലും കരീന കപൂറിന് ക്രിക്കറ്റിനോടുള്ള ഇഷ്ടം വളരെ പ്രശസ്തമാണ്. കരീനയുടെ ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍ ഒരു ഐ പി എല്‍ ടീം സ്വന്തമാക്കാന്‍ രണ്ട് വര്‍ഷം മുമ്പ് ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. അടുത്തിടെ ബോളിവുഡ് താരം ദിഷ പട്ടാണി വിരാട് കോലിക്കൊപ്പം ഒരു ഡേറ്റിന് പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വിരാട് കോലിയുടെ കാമുകിയും ബോളിവുഡില്‍ നിന്ന് തന്നെയാണ് എന്നതാണ് രസകരമായ മറ്റൊരു കാര്യം. - അനുഷ്‌ക ശര്‍മ.