വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാദ വെള്ളിത്തിരയിലേക്ക്... ഒരുക്കുന്നത് കരണ്‍ ജോഹര്‍, ഗാംഗുലിയായി സൂപ്പര്‍ താരം വന്നേക്കും

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ഗാംഗുലിയുടെ സ്ഥാനം

മുംബൈ: ഇന്ത്യയെ 'ഫിയര്‍ലെസ്' ക്രിക്കറ്റ് കളിക്കാന്‍ പഠിപ്പിച്ച, രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നിന്നും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തു വരെ എത്തി നില്‍ക്കുന്ന ഗാംഗുലിയെ തിരശീലയിലെത്തിക്കുന്നത് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനായ കരണ്‍ ജോഹറായിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സച്ചിന്റെ പേര് ഇങ്ങനെയും പറയാമോ; ഡൊണാള്‍ഡ് ട്രംപിനെതിരെ പീറ്റേഴ്‌സണ്‍സച്ചിന്റെ പേര് ഇങ്ങനെയും പറയാമോ; ഡൊണാള്‍ഡ് ട്രംപിനെതിരെ പീറ്റേഴ്‌സണ്‍

പ്രശസ്തരായ കായിക താരങ്ങളുടെ ജീവചരിത്രം ഇപ്പോള്‍ ബോളിവുഡിലെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. എംഎസ് ധോണി, എംസി മേരികോം, അസ്ഹര്‍ എന്നിവരുടെയെല്ലാം ജീവചരിത്രം ഇതിനകം സിനിമായി ലോകത്തിനു മുന്നില്‍ എത്തിക്കഴിഞ്ഞു. ഇന്ത്യയുടെ മുന്‍വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മിതാലി രാജിന്റെ ജീവചരിത്രം അണിയറില്‍ ഒരുങ്ങുകയും ചെയ്യുന്നുണ്ട്.

ചര്‍ച്ച നടത്തി

ജീവചരിത്രം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍ ഗാംഗുലിയുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചര്‍ച്ചയില്‍ ഗാംഗുലി സംതൃപ്തി പ്രകടിപ്പിച്ചതായും സിനിയമായി മുന്നോട്ടു പോവാന്‍ കരണ്‍ ജോഹറിന് ദാദ പച്ചക്കൊടി കാണിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആരാവും ഗാംഗുലി?

ജീവചരിത്രം സിനിയമാക്കാമെന്ന കാര്യത്തില്‍ ധാരണയായതിനാല്‍ ഇനി ആരാവും വെള്ളിത്തിരയിലെ ഗാംഗുലിയെന്നതാണ് ചോദ്യം. ദാദയായി അഭിനയിക്കാന്‍ ശേഷിയുള്ള ഏറ്റവും അനുയോജ്യനായ നടനു വേണ്ടിയുള്ള തിരച്ചിലിലാണ് കരണ്‍ ജോഹര്‍.
ഗാംഗുലിയുടെ റോളില്‍ ആര് അഭിനയിക്കുമെന്ന് അന്തിമ തീരുമാനമെടുത്ത ശേഷമായിരിക്കും സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമെന്നാണ് സൂചന.

ഋത്വിക് മതിയെന്നു ഗാംഗുലി

അടുത്തിടെ ഒരു ടോക്ക് ഷോയില്‍ സംസാരിക്കവെ തന്റെ ആത്മകഥ സിനിമയാക്കിയാല്‍ ഋത്വിക് റോഷന്‍ ആ റോളില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നു ഗാംഗുലി വെളിപ്പെടുത്തിയിരുന്നു. താന്‍ ഏറെ ഇഷ്ടപ്പെടുന്ന നടന്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും ദാദ പറഞ്ഞിരുന്നു.
നിലവില്‍ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ, ജനപ്രീതിയുള്ള നായകരില്‍ ഒരാളാണ് ഋത്വിക്. അടുത്തിടെ പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ആനന്ദ് കുമാറിന്റെ ജീവചരിതം ആസ്പദമാക്കിയുള്ള സൂപ്പര്‍ 30 എന്ന സിനിമയില്‍ മുഖ്യ റോളില്‍ അഭിനയിച്ചത് ഋത്വിക്കായിരുന്നു.

അധികം വൈകാതെ 83 വരും

ക്രിക്കറ്റുമായി ബന്ധപ്പെട്ട് ചില സിനിമകള്‍ ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇവയില്‍ ഏറ്റവുമധികം പ്രതീക്ഷയുള്ള സിനികളിലൊന്നാണ് 83. 1983ല്‍ ഇതിഹാസ നായകന്‍ കപില്‍ ദേവിനു കീഴില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പുയര്‍ത്തിയ സംഭവമാണ് സിനിമ പറയുന്നത്. പ്രശസ്ത നടന്‍ രണ്‍വീര്‍ സിങാണ് കപിലിന്റെ റോളില്‍ അഭിനയിക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് സൂപ്പര്‍ ഹിറ്റുകളൊരുക്കിയിട്ടുള്ള കബീര്‍ ഖാനാണ്.

Story first published: Tuesday, February 25, 2020, 10:14 [IST]
Other articles published on Feb 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X