വാലുചുരുട്ടി ലങ്ക, കറാച്ചി ഏകദിനത്തില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം
കറാച്ചി: ബാറ്റുകൊണ്ടു ബാബര്‍ അസാമും പന്തുകൊണ്ടു ഉസ്മാന്‍ ഷിന്‍വാരിയും ശ്രീലങ്കയെ വിറപ്പിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം. ഒരു പതിറ്റാണ്ടിനിടെയുള്ള ആദ്യ ഏകദിന മത്സരത്തിനായിരുന്നു തിങ്കളാഴ്ച്ച കറാച്ചി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തിങ്ങിനിറഞ്ഞ ആരാധകരെ അഭിസംബോധന ചെയ്ത് പാക് മണ്ണിലേക്കുള്ള ക്രിക്കറ്റിന്റെ തിരിച്ചുവരവ് സര്‍ഫറാസ് അഹമ്മദും സംഘവും ആഘോഷിച്ചു.

67 റണ്‍സിന്റെ ഉശിരന്‍ ജയമാണ് ശ്രീലങ്കയില്‍ നിന്നും പാക്കിസ്ഥാന്‍ പിടിച്ചെടുത്തത്. പരിമിത ഓവര്‍ ക്രിക്കറ്റിലെ മിന്നും താരം - ബാബര്‍ അസം കുറിച്ച സെഞ്ചുറി പാക് ഇന്നിങ്‌സിന് നെടുംതൂണായി. 105 പന്തില്‍ താരം നേടിയ 115 റണ്‍സ്, നിശ്ചിത 50 ഓവറില്‍ 305 റണ്‍സ് കുറിക്കാന്‍ പാക്കിസ്ഥാനെ സഹായിച്ചു. ഏഴു വിക്കറ്റുകളാണ് ഈ പ്രയാണത്തില്‍ പാക്കിസ്ഥാന് നഷ്ടപ്പെട്ടത്.

നേരത്തെ, ടോസ് നേടിയ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതേസമയം, മറുപടി ബാറ്റിങ്ങില്‍ പൊരുതാനുറച്ച ശ്രീലങ്കയെ പാക് പേസര്‍ ഉസ്മാന്‍ ഷിന്‍വാരിയാണ് വരിഞ്ഞുമുറുക്കിയത്. ഷിന്‍വാരിയുടെ തീപന്തുകള്‍ക്ക് മുന്‍പില്‍ ലങ്കന്‍ മുന്‍നിര ചീട്ടുകൊട്ടാരം കണക്കെ വീണു. 51 റണ്‍സ് മാത്രം വിട്ടുനല്‍കിയ താരം അഞ്ചു വിക്കറ്റുകളാണ് കറാച്ചിയില്‍ വീഴ്ത്തിയത്.

വഹാബ് റിയാസും ഷദാബ് ഖാനുമൊഴികെ പാക് നിരയില്‍ പന്തെടുത്ത എല്ലാവരും ഇന്നലെ വിക്കറ്റുകള്‍ കണ്ടെത്തി. ഒടുവില്‍ ശ്രീലങ്കയുടെ പോരാട്ടം 46.5 ഓവറില്‍ 238 റണ്‍സിനാണ് അവസാനിച്ചത്. സേഷന്‍ ജയസൂര്യ – ദസുന്‍ ശനകാ സഖ്യം നടത്തിയ ചെറുത്തുനില്‍പ്പാണ് അഞ്ചിന് 28 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ലങ്കയുടെ മുഖം രക്ഷിച്ചത്.
ധോണിക്ക് പകരക്കാരനെ തേടി ഇന്ത്യ, ടീമില്‍ തിരിച്ചെത്താന്‍ പാര്‍ത്ഥിവ് പട്ടേല്‍

ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 177 റണ്‍സിന്റെ പങ്കാളിത്തം കുറിച്ചു. സെഞ്ചുറിക്ക് നാലു റണ്‍സ് അകലെയാണ് ജയസൂര്യ വീണത്. ഷിന്‍വാരിയുടെ പന്തില്‍ സര്‍ഫറാസിന് ക്യാച്ച് നല്‍കി താരം മടങ്ങുമ്പോള്‍ സമ്പാദ്യം 109 പന്തില്‍ 96 റണ്‍സ്. തൊട്ടടുത്ത ഓവറില്‍ 68 റണ്‍സെടുത്തു നിന്ന ശനകയെ ശബദ് ഖാന്‍ വീഴ്ത്തിയതോടെ ലങ്കന്‍ പതനം പൂര്‍ണമായി.
ജയത്തോടെ 1-0 എന്ന നിലയില്‍ പാക്കിസ്ഥാന്‍ മുന്നിലാണ്. മൂന്നു ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍. ഇതില്‍ ആദ്യ മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു. ബുധനാഴ്ച്ച കറാച്ചിയില്‍ തന്നെയാണ് മൂന്നാം മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications