വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റിലെ ഇന്ത്യയുടെ അതിവേഗ സെഞ്ച്വറിക്കാര്‍, ടോപ് ഫൈവ് ഇതാ, തലപ്പത്ത് മുന്‍ നായകന്‍

സെവാഗാണ് ഇന്ത്യക്കുവേണ്ടി രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരം. എന്നാല്‍ ഇന്ത്യക്കാരിലെ അതിവേഗ ടെസ്റ്റ് സെഞ്ച്വറി റെക്കോഡ് സെവാഗിന്റെ പേരിലല്ല

1

ടെസ്റ്റ് ക്രിക്കറ്റില്‍ എക്കാലത്തും മികച്ച റെക്കോഡുകള്‍ സൃഷ്ടിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. ചരിത്രം പരിശോധിച്ചാല്‍ ടെസ്റ്റിലെ ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന നിരവധി താരങ്ങളെ ലോക ക്രിക്കറ്റിന് സംഭാവന ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും നേടിയ താരമാണ്. വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, വിരാട് കോലി എന്നിങ്ങനെ ടെസ്റ്റിലെ ഇന്ത്യയുടെ പ്രതിഭകളെ പരിശോധിച്ചാല്‍ വലിയ നിരയെത്തന്നെ കാണാനാവും.

1

ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും മനോഹരമായ ഫോര്‍മാറ്റാണ്. ക്ഷമയും പ്രതിഭയും ഭാഗ്യവും തുണക്കുന്നവര്‍ക്ക് മാത്രമെ വലിയൊരു കരിയര്‍ ടെസ്റ്റില്‍ സൃഷ്ടിച്ചെടുക്കാനാവൂ. പൊതുവേ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ടെസ്റ്റ് അനുയോജ്യമല്ലെന്ന ധാരണയുണ്ട്. എന്നാല്‍ വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, മാത്യു ഹെയ്ഡന്‍, ഡേവിഡ് വാര്‍ണര്‍ തുടങ്ങി പരിമിത ഓവറില്‍ വെടിക്കെട്ട് തീര്‍ക്കുന്ന പല താരങ്ങള്‍ക്കും ടെസ്റ്റിലും മികച്ച കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

1

ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ബ്രയാന്‍ ലാറ (400) നേടിയെടുത്തതും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സെവാഗിനെ ബാറ്റിങ് ലോകത്തെ വിനാശകാരിയെന്നാണ് വിശേഷിപ്പിക്കുന്നത്. സെവാഗാണ് ഇന്ത്യക്കുവേണ്ടി രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരം. എന്നാല്‍ ഇന്ത്യക്കാരിലെ അതിവേഗ ടെസ്റ്റ് സെഞ്ച്വറി റെക്കോഡ് സെവാഗിന്റെ പേരിലല്ല. ചരിത്രം പരിശോധിച്ച് ഇന്ത്യയുടെ ടെസ്റ്റിലെ അതിവേഗ സെഞ്ച്വറിക്കാരുടെ ടോപ് ഫൈവ് പട്ടിക പരിശോധിക്കാം.

കപില്‍ ദേവ് തലപ്പത്ത്

കപില്‍ ദേവ് തലപ്പത്ത്

1983ലെ ലോകകപ്പ് ഇന്ത്യയുടെ ഇതിഹാസ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ് ഈ പട്ടികയില്‍ തലപ്പത്തുള്ളത്. 1986ല്‍ കാണ്‍പൂരില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കപില്‍ ദേവ് ഈ നേട്ടത്തിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 420 റണ്‍സില്‍ പുറത്തായി. പിന്നാലെ ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെന്ന നിലയില്‍ നില്‍ക്കവെയാണ് കപില്‍ ദേവ് ക്രീസിലേക്കെത്തുന്നത്.

തുടക്കം മുതല്‍ ആക്രമിച്ച കപില്‍ 74 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ശ്രീലങ്കന്‍ ഫീല്‍ഡര്‍മാരെ തലങ്ങും വിലങ്ങും ഓടിച്ച കപില്‍ മത്സരത്തില്‍ 165 പന്തില്‍ 163 റണ്‍സാണ് നേടിയത്. 19 ഫോറും ഒരു സിക്‌സുമാണ് കപില്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ പന്തെറിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റും കപില്‍ നേടിയിരുന്നു. ഇതേ മത്സരത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (199), സുനില്‍ ഗവാസ്‌കര്‍ (176) എന്നിവരും സെഞ്ച്വറി നേടിയിരുന്നു. ഈ മത്സരം സമനിലയിലയിലാണ് കലാശിച്ചത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും 74 പന്തില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുണ്ട്. 1996ല്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൊല്‍ക്കത്തയിലാണ് അസ്ഹറുദ്ദീന്‍ ഈ നേട്ടത്തിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 428 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 എന്ന നിലയില്‍ നില്‍ക്കവെയാണ് അസ്ഹറുദ്ദീന്‍ ക്രീസിലേക്കെത്തിയത്. ഇന്ത്യ വളരെ സമ്മര്‍ദ്ദം നേരിട്ട സമയത്ത് ബാറ്റിങ്ങിനിറങ്ങിയ അസ്ഹറുദ്ദീന്‍ തുടക്കം മുതല്‍ ബൗളര്‍മാരെ തല്ലിപ്പറത്തി.74 പന്തിലാണ് അദ്ദേഹം അന്ന് സെഞ്ച്വറി നേടിയത്.

77 പന്തില്‍ 109 റണ്‍സുമായാണ് അസ്ഹറുദ്ദീന്‍ പുറത്തായത്. 18 ഫോറും ഒരു സിക്‌സും അസ്ഹറുദ്ദീന്‍ നേടി. അസ്ഹറുദ്ദീന്‍ മാത്രം ഇന്ത്യക്കായി തിളങ്ങിയ മത്സരത്തില്‍ 329 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. ദക്ഷിണാഫ്രിക്ക 467 റണ്‍സ് വിജയലക്ഷ്യം നല്‍കിയപ്പോള്‍ ഇന്ത്യ 137 റണ്‍സിന് ഓള്‍ഔട്ടായി. 329 റണ്‍സിന് ജയം ദക്ഷിണാഫ്രിക്കയ്ക്ക്. സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ്. മൂന്ന് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള സെവാഗ് 78 പന്തില്‍ സെഞ്ച്വറി നേടിയാണ് രണ്ടാം സ്ഥാനം നേടിയത്. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിലായിരുന്നു സെവാഗിന്റെ ഈ നേട്ടം. പരിമിത ഓവര്‍ ശൈലിയില്‍ ബാറ്റുവീശിയ സെവാഗ് 190 പന്തില്‍ 180 റണ്‍സാണ് മത്സരത്തില്‍ നേടിയത്. 78 പന്തുകള്‍ മാത്രമാണ് സെഞ്ച്വറിയിലേക്കെത്താന്‍ അദ്ദേഹത്തിന് ആവിശ്യമായി വന്നത്. 10 ഫോറും രണ്ട് സിക്‌സും സെവാഗ് പറത്തി. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 588 റണ്‍സ് നേടിയെങ്കിലും മത്സരം സമനിലയിലാണ് കലാശിച്ചത്. മത്സരത്തില്‍ രാഹുല്‍ ദ്രാവിഡ് (146), മുഹമ്മദ് കൈഫ് (148*) എന്നിവരും ഇന്ത്യക്കായി സെഞ്ച്വറി നേടി.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 85 പന്തിലാണ് ധവാന്‍ സെഞ്ച്വറി നേടിയത്. 2013ല്‍ മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ധവാന്റെ ഈ നേട്ടം. 85 പന്തില്‍ സെഞ്ച്വറി നേടിയ ധവാന്‍ മത്സരത്തില്‍ 174 പന്തില്‍ 187 റണ്‍സുമായാണ് പുറത്തായത്. ധവാന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇതെന്നതാണ് ശ്രദ്ധേയം. അരങ്ങേറ്റ ടെസ്റ്റിലെ അതിവേഗ സെഞ്ച്വറി റെക്കോഡും ധവാന്റെ പേരിലാണ്. മത്സരം 133 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് ഹര്‍ദിക്കിന്റെ ഈ നേട്ടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 322 എന്ന നിലയില്‍ നില്‍ക്കവെയാണ് ഹര്‍ദിക് ക്രീസിലേക്കെത്തിയത്. തുടക്കം മുതല്‍ വെടിക്കെട്ട് കാഴ്ചവെച്ച താരം 86 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി ആയിരുന്നു ഇത്. നിലവില്‍ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്താണ് ഹര്‍ദിക്.

കപില്‍ ദേവ്

കപില്‍ ദേവ്

86 പന്തില്‍ കപില്‍ ദേവും സെഞ്ച്വറി നേടിയിട്ടുണ്ട്. 1982ല്‍ കാണ്‍പൂരില്‍ ഇംഗ്ലണ്ടിനെതിരേയാണ് അദ്ദേഹം 86 പന്തില്‍ സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 378 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിന് 207 എന്ന നിലയില്‍ തകര്‍ന്നപ്പോഴാണ് കപില്‍ ക്രീസിലെത്തിയത്. തല്ലിത്തകര്‍ത്ത അദ്ദേഹം ഇന്ത്യയെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 377 എന്ന നിലയിലേക്കെത്തിക്കുകയും സമനില നേടിക്കൊടുക്കുകയും ചെയ്തു.

Story first published: Thursday, March 10, 2022, 16:08 [IST]
Other articles published on Mar 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X