വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു നോബോള്‍ പോലും എറിയാത്തവരുണ്ടോ ? അഞ്ച് പേരുണ്ട്, ഒരാള്‍ ഇന്ത്യക്കാരന്‍

അന്താരാഷ്ട്ര ക്രിക്കറ്റിലെ ബൗളര്‍മാരെ പരിഗണിച്ചാല്‍ നോ ബോള്‍ എറിയാത്തവരായി ആരും തന്നെ കാണില്ലെന്നതാണ് പൊതു ധാരണ

1

വൈഡ്, നോബോള്‍ എന്നിവ ഒരു ബൗളറും എറിയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ്. സ്വന്തം പിഴവുകൊണ്ട് എതിര്‍ ടീമിന് നേട്ടമുണ്ടാക്കിക്കൊടുക്കുന്ന ഈ രണ്ട് സംഭവങ്ങളും പലപ്പോഴും മത്സരഫലത്തെ പോലും സ്വാധീനിക്കാറുണ്ട്. എക്‌സ്ട്രാസുകള്‍ പരമാവധി കുറക്കുന്നത് മത്സരത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ബൗളര്‍മാരെ പരിഗണിച്ചാല്‍ നോ ബോള്‍ എറിയാത്തവരായി ആരും തന്നെ കാണില്ലെന്നതാണ് പൊതു ധാരണ. എന്നാല്‍ ഇത് തെറ്റായ ധാരണയാണ്. ഒരു നോബോള്‍ പോലും എറിയാത്തവരായി അഞ്ച് താരങ്ങളുണ്ട്. ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഇയാന്‍ ബോത്തം

ഇയാന്‍ ബോത്തം

ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോത്തം ഈ റെക്കോഡില്‍ പേരു ചേര്‍ത്ത താരമാണ്. 102 ടെസ്റ്റിലും 116 ഏകദിനത്തിലും കളിച്ചിട്ടുള്ള ബോത്തം 383, 145 എന്നിങ്ങനെ വിക്കറ്റുകളും നേടിയിട്ടുണ്ട്. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്ക് ശേഷം ഇംഗ്ലണ്ടിനായി കൂടുതല്‍ പന്തുകളെറിഞ്ഞ ബൗളറാണ് ബോത്തം. എന്നാല്‍ ഒരു തവണ പോലും അദ്ദേഹം നോബോള്‍ എറിഞ്ഞിട്ടില്ലെന്നതാണ് അത്ഭുതം. അന്ന് ഡിആര്‍എസ് സംവിധാനം ഇല്ലാത്തതിനാല്‍ത്തന്നെ ചിലപ്പോള്‍ അംപയര്‍ക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടാവും. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം അദ്ദേഹം ഇതുവരെ നോബോള്‍ എറിഞ്ഞട്ടില്ല. 34 റണ്‍സ് വിട്ടുകൊടുക്ക് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റിലെ മികച്ച ബൗളിങ് പ്രകടനം. 27 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

ഡെന്നിസ് ലില്ലി

ഡെന്നിസ് ലില്ലി

ഓസീസ് പേസര്‍ ഡെന്നിസ് ലില്ലിയാണ് ഈ റെക്കോഡിലുള്ള മറ്റൊരാള്‍. ഇതിഹാസ പേസറായ അദ്ദേഹം ഇതുവരെ നോബോള്‍ എറിഞ്ഞിട്ടില്ല. 70 ടെസ്റ്റിലും 63 ഏകദിനത്തിലും കളിച്ചിട്ടുള്ള താരം ഇതുവരെ നോബോള്‍ എറിഞ്ഞിട്ടില്ല. ടെസ്റ്റില്‍ 355 വിക്കറ്റും ഏകദിനത്തില്‍ 103 വിക്കറ്റുമാണ് വലം കൈയന്‍ പേസറുടെ പേരിലുള്ളത്. ടെസ്റ്റില്‍ 18467 പന്തും ഏകദിനത്തില്‍ 3593 പന്തും എറിഞ്ഞിട്ടുള്ള അദ്ദേഹം ഒരു തവണ പോലും നോബോള്‍ എറിഞ്ഞില്ലെന്നതാണ് എടുത്തുപറയേണ്ടത്. 13 വര്‍ഷ കരിയറില്‍ ഇത്തരമൊരു പിഴവ് സംഭവിച്ചില്ലെന്നത് വലിയ കാര്യം തന്നെയാണ്.

കപില്‍ ദേവ്

കപില്‍ ദേവ്

ഇന്ത്യയുടെ ഇതിഹാസ നായകന്‍ കപില്‍ ദേവും ഈ റെക്കോഡില്‍ പേരു ചേര്‍ത്ത താരമാണ്. 1983ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് കപില്‍ ദേവ്. ഓള്‍റൗണ്ടറെന്ന നിലയിലും ചരിത്ര നേട്ടമുള്ള കപില്‍ ദേവ് അന്താരാഷ്ട്ര കരിയറില്‍ ഒരു തവണ പോലും നോബോള്‍ എറിഞ്ഞട്ടില്ല. 16 വര്‍ഷ കരിയറില്‍ 27740 പന്തുകള്‍ ടെസ്റ്റില്‍ എറിഞ്ഞ കപില്‍ 434 വിക്കറ്റുകളണ് വീഴ്ത്തിയത്. ഏകദിനത്തില്‍ 253 വിക്കറ്റും നേടിയിട്ടുണ്ട്. 6490 പന്തുകളാണ് അദ്ദേഹം എറിഞ്ഞത്. എന്നാല്‍ ഒരു തവണ പോലും അദ്ദേഹം നോബോള്‍ എറിഞ്ഞില്ല.

ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍

പാകിസ്താന്‍ മുന്‍ നായകനും ഇതിഹാസ പേസറുമായ ഇമ്രാന്‍ ഖാനും ഈ റെക്കോഡില്‍ ഉള്‍പ്പെടുന്ന താരമാണ്. 88 ടെസ്റ്റില്‍ നിന്ന് 362 വിക്കറ്റും 175 ഏകദിനത്തില്‍ നിന്ന് 182 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 21 വര്‍ഷ കരിയറിനുള്ളില്‍ ഒരു തവണ പോലും അദ്ദേഹം നോബോള്‍ എറിഞ്ഞില്ല. 26919 പന്തുകള്‍ എറിഞ്ഞിട്ടും ഒരു നോബോള്‍ പോലും എറിഞ്ഞില്ലെന്നത് ചരിത്ര നേട്ടം തന്നെയാണ്. ബാറ്റുകൊണ്ടും തിളങ്ങിയിരുന്ന ഇമ്രാന്‍ പാകിസ്താന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്.

ലാന്‍സി ഗിബ്‌സ്

ലാന്‍സി ഗിബ്‌സ്

മുന്‍ വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ ലാന്‍സി ഗിബ്‌സാണ് ഈ പട്ടികയിലെ അഞ്ചാമന്‍. ഈ നേട്ടം സ്വന്തമാക്കിയ ഏക സ്പിന്നറാണ് ലാന്‍സി ഗിബ്‌സ്. 79 ടെസ്റ്റില്‍ നിന്ന് 309 വിക്കറ്റും മൂന്ന് ഏകദിനത്തില്‍ നിന്ന് രണ്ട് വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. 27, 271 പന്തുകള്‍ കരിയറിലെറിഞ്ഞ താരം ഒരു നോബോള്‍ പോലും എറിഞ്ഞിട്ടില്ലെന്നത് ചരിത്ര നേട്ടം തന്നെയാണ്. ഈ റെക്കോഡുള്ള ഏക വെസ്റ്റ് ഇന്‍ഡീസ് താരമാണ് അദ്ദേഹം.

Story first published: Tuesday, March 15, 2022, 15:07 [IST]
Other articles published on Mar 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X