വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടില്‍ കോലി അക്കാര്യം ശ്രദ്ധിച്ചാല്‍ വലിയ സ്‌കോര്‍ നേടാനാവും? ഉപദേശവുമായി കപില്‍ ദേവ്

മുംബൈ: മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കായി ജൂണ്‍ രണ്ടിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട പര്യടനമാണിത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് ചരിത്ര നേട്ടം സ്വന്തം പേരിലാക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

ഇംഗ്ലണ്ടിലേക്ക് പോകുമ്പോള്‍ ഇന്ത്യക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്നതും കോലിയാണ്. വിദേശ പര്യടനത്തിലെ തന്റെ മികവ് ആവര്‍ത്തിക്കാന്‍ കോലിക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പരയില്‍ വിരാട് കോലി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

'ഏറ്റവും മികച്ചതാണ് അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അമിത ആക്രമണോത്സുകത പാടില്ലെന്നാണ് അവന് മുന്നറിയിപ്പായി നല്‍കാനുള്ളത്. ഓരോ സെക്ഷനെയും മനസിലാക്കി കളിക്കണം. ആധിപത്യം സ്ഥാപിക്കാനുള്ള അവസരത്തിനായി കാത്തിരിക്കണം. ക്ഷമയോടെ വേണം അവന്റെ റണ്‍സ് നേടാന്‍. വമ്പന്‍ ഷോട്ട് പ്രയോഗം ഇംഗ്ലണ്ടില്‍ നടക്കില്ല. ബോളിന്റെ ചലനം വ്യക്തമായി മനസിലാക്കണം. പന്തിന് നല്ല വേഗവും സ്വിങ്ങുമുണ്ടെങ്കില്‍ ക്ഷമ കാട്ടുക. ഇംഗ്ലണ്ടില്‍ വിജയിക്കാനാവും'-കപില്‍ ദേവ് പറഞ്ഞു.

kapildev-virat

അരങ്ങേറിയതിന് ശേഷം രണ്ട് തവണയാണ് വിരാട് കോലി ഇംഗ്ലണ്ട് പര്യടനം നടത്തിയത്. 2014ല്‍ നടന്ന ആദ്യ പര്യടനത്തില്‍ 10 ഇന്നിങ്‌സില്‍ നിന്ന് കോലി നേടിയത് വെറും 134 റണ്‍സ്. ഇതോടെ വലിയ വിമര്‍ശനം കോലിക്കെതിരേ ഉയര്‍ന്നു. കണക്കുകള്‍ പ്രകാരം കോലിയുടെ ഏറ്റവും മോശം ടെസ്റ്റ്പരമ്പരയായിരുന്നു ഇത്.നാല് വര്‍ഷത്തിന് ശേഷം 2018ല്‍ കോലി ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ വിമര്‍ശകരക്കൊണ്ടെല്ലാം കൈയടിപ്പിച്ചു.

അഞ്ച് ടെസ്റ്റില്‍ നിന്ന് 593 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഇംഗ്ലണ്ടിലേക്കെത്തുമ്പോള്‍ കോലിയ്ക്ക് ഈ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറി പോലും കോലിക്ക് നേടാനായിട്ടില്ല. ഇംഗ്ലണ്ടില്‍ ഈ കാത്തിരിപ്പിനും കോലി വിരാമമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story first published: Friday, May 28, 2021, 12:53 [IST]
Other articles published on May 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X