For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കീപ്പറായി എന്നും ഒന്നാമന്‍, തൊടാന്‍ പോലും ആര്‍ക്കുമാവില്ല', ധോണിയെ പ്രശംസിച്ച് കപില്‍ ദേവ്

മുംബൈ: മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എം എസ് ധോണിയെ വാനാളോം പുകഴ്ത്തി ഇന്ത്യക്ക് ആദ്യ ലോകകപ്പ് കിരീടം സമ്മാനിച്ച നായകന്‍ കപില്‍ ദേവ്. ബോളിവുഡ് നടി നേഹ ദുപിയയുമായുള്ള 'നോ ഫില്‍ട്ടര്‍ നേഹ' എന്ന പരിപാടിക്കിടെയാണ് ധോണിയെ കപില്‍ പ്രശംസിച്ചത്. തന്റെ കപില്‍ ഇലവന്‍ ഡീമിനെ പ്രഖ്യാപിക്കുമ്പോഴായിരുന്നു അദ്ദേഹം ധോണിയെ പ്രശംസിച്ചത്. 'എന്റെ സ്വപ്ന 11വനെ പറയുകയാണെങ്കില്‍ ഏകദിനത്തിലും ടെസ്റ്റിലും വ്യത്യസ്ത താരങ്ങളായിരിക്കും.

ഏകദിന ടീമാണെങ്കില്‍ സച്ചിന്‍,സെവാഗ്, കോലി,ദ്രാവിഡ്, യുവരാജ് തുടങ്ങിയവരെല്ലാം അവിടെയുണ്ടാകും. വിക്കറ്റ് കീപ്പറായി ധോണിയാവും ഉണ്ടാവുക. അവന്റെ സ്ഥാനം തൊടാന്‍ പോലും ആര്‍ക്കും സാധിക്കില്ല. സഹീര്‍ ഖാന്‍,ശ്രീനാഥ് പുതിയ താരം ബൂംറ. അതോടൊപ്പം അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും ഇവരെയാണ് പെട്ടെന്ന് ഓര്‍മ വരുന്നത്'-കപില്‍ ദേവ് പറഞ്ഞു.

dhoniandkapildev

സൗരവ് ഗാംഗുലിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചില്ല. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. 2007ലെ ടി20 ലോകകപ്പിലെ ഇന്ത്യയെ കിരീടത്തിലെത്തിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ ചാമ്പ്യന്മാരാക്കി 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്കായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്ന ധോണി തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ഇറങ്ങിയ ധോണിക്ക് പഴയ മികവ് കാട്ടാനായില്ല. ഇത്തവണ അവസാനാ സ്ഥാനത്തായിരുന്നു സിഎസ്‌കെ. അടുത്ത വര്‍ഷവും ഐപിഎല്ലില്‍ ധോണി കളിക്കും. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് കിരീടം സമ്മാനിച്ച കപില്‍ ദേവ് കഴിഞ്ഞിടെ ഹൃദയാഘാദത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. പിന്നീട് രോഗമുക്തനായ അദ്ദേഹം നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ വിജയ സാധ്യതകളെക്കുറിച്ചും കപില്‍ അഭിപ്രായപ്പെട്ടിരുന്നു.

ബൗളിങ് നിര ശക്തമാണെങ്കിലും ബാറ്റിങ് നിരയാണ് പ്രശ്‌നമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നാല് ടെസ്റ്റാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുമെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ചരിത്രത്തിലാദ്യമായി നേടിയിരുന്നു.

Story first published: Tuesday, November 24, 2020, 11:53 [IST]
Other articles published on Nov 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+