Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ലോകത്തിലെ ഒന്നാമനാവാന്‍ എന്തും ചെയ്യണം? പിഴവ് ചൂണ്ടിക്കാട്ടി കപില്‍ ദേവ്

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒഴിച്ചിട്ട വിടവിലേക്ക് ഇന്ത്യക്ക് ലഭിച്ച സൗഭാഗ്യമാണ് കോലി. എന്നാല്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണോയെന്ന ചോദ്യം ചോദിച്ചാല്‍ ഭിന്നാഭിപ്രായം ഉള്ളവര്‍ നിരവധിയാണ്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, പാകിസ്താന്റെ ബാബര്‍ അസാം, ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് തുടങ്ങിയവരെല്ലാം കോലിയുടെ ബാറ്റിങ് പ്രതിഭയോട് മത്സരിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായി മാറാന്‍ വിരാട് കോലി എന്താണ് ചെയ്യേണ്ടതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ നായകന്മാരിലൊരാളായ കപില്‍ ദേവ്.

'നിങ്ങള്‍ നോക്കുക, കോലിയും സ്മിത്തും ഏറെക്കുറെ ഒരേ ബോട്ടില്‍ സഞ്ചരിക്കുന്നവരാണ്. ഇരുവരും കാഴ്ച ശക്തി കുറഞ്ഞുവരുന്ന പ്രായത്തിലേക്ക് കടന്നിരിക്കുകയാണ്. പലപ്പോഴും എല്‍ബിഡബ്ല്യുവായാണ് ഇരുവരും പുറത്താകുന്നത്. 28-34 പ്രായം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ നിങ്ങളുടെ കാഴ്ച ശക്തിയെ പരിപാലിക്കാന്‍ സാധിക്കണം'-കപില്‍ ദേവ് പറഞ്ഞു. പ്രായം കൂടുന്തോറും നമ്മുടെ കാഴ്ച ശക്തിയില്‍ കുറവ് വരുന്നു. ഇത് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും ഇന്ത്യക്ക് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച കപില്‍ ദേവ് പറഞ്ഞു. മുന്‍ താരങ്ങള്‍ക്ക് കാഴ്ച ശക്തിക്കുറവ് സംഭവിച്ചപ്പോഴുള്ള കാര്യങ്ങളും കപില്‍ പറഞ്ഞു.

kapildev-virat

'രാഹുല്‍ ദ്രാവിഡിനും വീരേന്ദര്‍ സെവാഗിനും എന്താണ് സംഭവിച്ചതെന്ന് നോക്കുക. മറ്റ് പല ഇതിഹാസ താരങ്ങളുടെയും കരിയറിന്റെ അവസാനത്തില്‍ സംഭവിച്ചതെന്താണ്. അവരുടെ കാഴ്ച ശക്തിയില്‍ കുറവ് സംഭവിക്കുന്നതോടെ സാങ്കേതികമായി കൃത്യത കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നു. കോലി സ്‌ട്രൈറ്റ് ഷോട്ടുകളാണ് ഇപ്പോള്‍ കൂടുതലായി കളുക്കുന്നത്. കോലിയുടെ ഫേവറേറ്റ് ഷോട്ടായ ഫ്‌ളിക്ക് ഷോട്ടിന് പഴയപോലെ ടൈമിങ് ഇല്ല. 18കാരന്റെ കാഴ്ച ശക്തിയായിരിക്കില്ല 30ന് ശേഷം ഉണ്ടാവുക. അതിനാല്‍ ഇതിനെ ശ്രദ്ധിക്കാന്‍ സാധിച്ചാല്‍ കോലിക്ക് ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായി മാറാം'-കപില്‍ ദേവ് പറഞ്ഞു. ഇന്ത്യയുടെ ബാറ്റിങ് വന്മതിലെന്ന് വിശേഷിപ്പിക്കെടുന്ന രാഹുല്‍ ദ്രാവിഡ് കരിയറിന്റെ അവസാന സമയത്ത് തുടര്‍ച്ചയായി ക്ലീന്‍ ബൗള്‍ഡ് ആയിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ് കരിയറിന്റെ അവസാന കാലഘട്ടത്തില്‍ കണ്ണടവെച്ചാണ് കളിച്ചിരുന്നത്. ഇതെല്ലാം കപിലിന്റെ നിരീക്ഷണം ശരിവെക്കുന്നതാണ്.

Story first published: Saturday, November 21, 2020, 9:52 [IST]
Other articles published on Nov 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+