കപില്‍ദേവ് സ്വയം നീതി കാട്ടിയോ, 1000 വിക്കറ്റ് പോലും എടുത്തില്ലല്ലോ...?
00 സെഞ്ചുറികള്‍ അടിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ അണ്ടര്‍ അച്ചീവര്‍ ആണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ആരാധകര്‍ സഹിക്കുമോ. ഇല്ല, സഹിക്കില്ല. ഉദാഹരണം മരിയ ഷറപ്പോവ, സച്ചിനെ വിമര്‍ശിച്ചിട്ടൊന്നുമില്ല ഷറപ്പോവ, അറിയില്ല എന്ന് മാത്രമേ പറഞ്ഞുള്ളൂ. അപ്പോഴേക്കും ആരാധകര്‍ വെട്ടുകിളികളെ പോലെ പാഞ്ഞെത്തി പൊങ്കാല ഇട്ടുകളഞ്ഞു.
ഇപ്പോഴിതാ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനാണ് ആരാധകരുടെ എതിര്‍പ്പ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനാണ് എന്ന് പോലും നോക്കാതെയാണ്, സച്ചിനെ വിമര്‍ശിച്ച കപില്‍ദേവിനെ ആളുകള്‍ കളിയാക്കുന്നത്. കപില്‍ ദേവ് നേടിയത് വളരെ കുറഞ്ഞുപോയി എന്നും ആയിരം വിക്കറ്റെങ്കിലും വീഴ്‌ത്തേണ്ട ആളായിരുന്നു എന്നുമാണ് ആളുകളുടെ പരിഹാസം. കാണൂ...

വെറും 687 വിക്കറ്റല്ലേ
കോട്‌നി വാല്‍ഷിനെ പോലെ പന്തെറിയേണ്ടതായിരുന്നു കപില്‍ ദേവ്. എന്നാല്‍ അത് ചെയ്തില്ല. 687 വിക്കറ്റുകളല്ലേ വീഴ്ത്താനായുള്ളൂ - കളിയാക്കലാണ്. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒരുകാലത്ത് റെക്കോര്‍ഡ് കൈവശം വെച്ചിരുന്ന ബൗളറായിരുന്നു കപില്‍
വെറെന്തുണ്ട് പറയാന്‍ 1983 ലെ ഒരു ലോകകപ്പ് വിജയം. അത് മാത്രമല്ലേ ഉള്ളൂ കരിയറില്‍ എടുത്തുപറയാനായിട്ട്. എന്നാല്‍ സച്ചിന്റെ കാര്യം അങ്ങനെയാണോ.. - ചോദ്യം ഇങ്ങനെ.

കപില്‍ പറഞ്ഞത് ഇതാണ്
ഇപ്പോള്‍ നേടിയതില്‍ കൂടുതല്‍ നേടാന്‍ സച്ചിന് കപ്പാസിറ്റി ഉണ്ടെന്നാണ് കപില്‍ ദേവ് പറഞ്ഞത്. അത് ഒരുതരത്തിലും സച്ചിനെ താഴ്ത്തിക്കെട്ടലല്ല. എന്നാല്‍ ചില ഫാന്‍സ് മനസിലാക്കിയത് നേരെ തിരിച്ചാണ് എന്ന് മാത്രം

ആരാധകര്‍ മാത്രമല്ല
ആരാധകര്‍ മാത്രമല്ല സച്ചിന്‍ കളിച്ച് തുടങ്ങിയ ബോംബെ ക്രിക്കറ്റിലെ സീനിയര്‍ കളിക്കാരും കപില്‍ദേവിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

അനുകൂലിക്കുന്നരുണ്ട്
അതേസമയം കപില്‍ദേവിന്റെ വാക്കുകളെ അനുകൂലിക്കുന്നവരും ഉണ്ട്. ആറ് ഡബിള്‍ സെഞ്ചുറികള്‍ ആണ് സച്ചിന് ഉള്ളത്. 300ഉം 400ഉം ഒന്നും സച്ചിന്‍ അടിച്ചിട്ടേയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications