Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓഫ്‌സ്പിന്‍ പണ്ടേപ്പോലെ ഫലിക്കുന്നില്ല; അശ്വിന്റെ ലെഗ് സ്പിന്നിനെക്കുറിച്ച് കപില്‍ദേവ്

ദില്ലി: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്ലില്‍ ലെഗ് സ്പിന്‍ പന്തുകള്‍ എറിയുന്നതിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി കളിക്കുന്ന അശ്വിന്‍ ലെഗ് സ്പിന്‍ പന്തുകളെറിയുന്നത് പലഭാഗത്തുനിന്നുമുള്ള വിമര്‍ശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് കപില്‍ അശ്വിനെ പിന്തുണച്ച് രംഗത്തെത്തിയത്.

എല്ലാ പന്തേറുകാര്‍ക്കും വ്യത്യസ്തമായ ആയുധങ്ങളുണ്ടാകും. ഓരോ പിച്ചിനും അനുയോജിച്ച് അവര്‍ അത് പുറത്തെടുക്കും. ഐപിഎല്‍ ചരിത്രം പരിശോധിച്ചാല്‍ ലെഗ് സ്പിന്നര്‍മാരാണ് കൂടുതല്‍ തിളങ്ങിയത് എന്നുകാണാം. എല്ലാ ടീമുകളിലും ഇപ്പോള്‍ ലെഗ്‌സ്പിന്നര്‍മാര്‍ ഉള്ളത് അതിന്റെ തെളിവാണെന്നും മുന്‍താരം വ്യക്തമാക്കി.

ashwin

എന്തുകൊണ്ട് ലെഗ്‌സ്പിന്നര്‍മാര്‍ തിളങ്ങുന്നു എന്ന കാര്യത്തില്‍ കപിലിന് വ്യക്തമായ മറുപടിയില്ല. ലെഗ്‌സ്പിന്നര്‍മാര്‍ വിക്കറ്റെടുക്കുന്നുണ്ട്. ലെഗ്‌സ്പിന്നര്‍മാരെ പഠിക്കുന്നത് എളുപ്പമല്ലാത്തതിനാലാകണം അത്. എല്ലാ ടീമുകളും ലെഗ്‌സ്പിന്നര്‍മാരെ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില ടീമുകളില്‍ രണ്ട് ലെഗ്‌സ്പിന്നര്‍മാരെ കാണാം. അവര്‍ക്ക് അതിന്റെ നേട്ടവും ലഭിക്കുന്നു. എന്നാല്‍, ഇടംക്കൈയ്യന്‍ ലെഗ്‌സ്പിന്നര്‍മാര്‍ കൂടുതല്‍ ഇല്ലെന്നതും കൗതുകമാണ്. മുംബൈയ്ക്കുവേണ്ടി സീസണില്‍ തിളങ്ങിയ മാര്‍ക്കണ്ഡെയെ കപില്‍ പുകഴ്ത്തുകയും ചെയ്തു. മാര്‍ക്കണ്ഡെയെപോലെ മികച്ച സ്പിന്നര്‍മാര്‍ ആരായിരുന്നാലും അവര്‍ക്ക് ടീമില്‍ സ്ഥാനമുണ്ടായിരിക്കുമെന്നും ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്യാപ്റ്റന്‍ പറഞ്ഞു.

Story first published: Sunday, April 22, 2018, 8:44 [IST]
Other articles published on Apr 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+