വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കു സംഭവിച്ചതെന്ത്? സെവാഗും നേരിട്ടത് ഇതേ പ്രശ്‌നം! മറികടക്കാന്‍ വഴി ഉപദേശിച്ച് കപില്‍

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കോലി ഫ്‌ളോപ്പായിരുന്നു

kapil
Kapil Dev Reveals Reason Behind Virat Kohli's Bad Performance | Oneindia Malayalam

മുംബൈ: ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ദയനീയ പരാജയത്തോടെ അവസാനിച്ചതിനു പിന്നാലെ വിമര്‍ശകര്‍ നായകന്‍ വിരാട് കോലിക്കെതിരേ വാളോങ്ങിക്കഴിഞ്ഞു. കോലിയുടെ നിരാശാജനകമായ ബാറ്റിങ് പ്രകടനമാണ് ഇത്ര വലിയൊരു നാണക്കേടിലേക്കു ഇന്ത്യയെ തള്ളിയിട്ടത്. മൂന്നു ഫോര്‍മാറ്റുകളിലുമായി ഒരേയൊരു ഫിഫ്റ്റി മാത്രമാണ് അദ്ദേഹത്തിന് ന്യൂസിലാന്‍ഡ് പര്യടനത്തിന്‍ നേടാന്‍ കഴിഞ്ഞത്.

ടെസ്റ്റ് പരമ്പരയിലാവട്ടെ നാല് ഇന്നിങ്‌സുകളിലും 20 റണ്‍സ് പോലും കോലിക്കു കടക്കാന്‍ കഴിഞ്ഞില്ല. കോലിയുടെ ഇത്രയും മോശം ബാറ്റിങ് പ്രകടനത്തിനു കാരണം എന്തായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവ്.

കാഴ്ച പ്രശ്‌നം

കാഴ്ചയ്ക്കു നേരിടുന്ന പ്രശ്‌നമാവാം ന്യൂസിലാന്‍ഡില്‍ കോലിക്കു തിരിച്ചടിയായതെന്നു കപില്‍ അഭിപ്രായപ്പെട്ടു. 30 വയസ്സ് പിന്നിട്ടാല്‍ കാഴ്ചാ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നത് സ്വാഭാവികമാണ്. നേരത്തേ സ്വിങ് ചെയ്യുന്ന പന്തുകള്‍ കോലിയെ അലട്ടിയിരുന്നില്ല. ഫ്‌ളിക്ക് ചെയ്ത് അദ്ദേഹം ബൗണ്ടറികള്‍ നേടിയിരുന്നു. എന്നാല്‍ ഇത്തവണ ന്യൂസിലാന്‍ഡില്‍ രണ്ടു തവണയാണ് കോലി സ്വിങിനു മുന്നില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. കാഴ്ചപ്രശ്‌നം എത്രയും വേഗം കോലി പരിഹരിക്കേണ്ടതുണ്ടെന്നാണ് തനിക്കു തോന്നുന്നതെന്നും കപില്‍ പറഞ്ഞു.

കൂടുതല്‍ പരിശീലനം ആവശ്യം

വലിയ ബാറ്റ്‌സ്മാന്‍മാര്‍ ഒരു പ്രായം കഴിഞ്ഞാല്‍ തുടര്‍ച്ചയായി ബൗള്‍ഡാവുകയോ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുയകയോ ചെയ്യുന്നത് നമ്മള്‍ പല തവണ കണ്ടതാണ്. കൂടുതല്‍ പരിശീലനം നടത്തിയാല്‍ മാത്രമേ അവര്‍ക്ക് ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. കണ്ണിന്റെ കാഴ്ച കുറയുന്നതിനൊപ്പം പ്രതികരിക്കുമ്പോഴുള്ള ശരീരത്തിന്റെ വേഗവും കുറയും. അപ്പോഴാണ് നിങ്ങളുടെ കരുത്ത് നിങ്ങളുടെ വീക്ക്‌നെസായി മാറുന്നതെന്നും കപില്‍ വിശദമാക്കി.

18-24 വയസ്സ്

18 മുതല്‍ 24 വരെ വയസ്സുള്ളപ്പോഴായിരിക്കും ഒരാളുടെ കാഴ്ചശക്തി ഏറ്റവും ഉന്നതമായ അവസ്ഥയില്‍ നില്‍ക്കുക. അതിനു ശേഷം കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കും. വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിയന്‍ റിച്ചാര്‍ഡ്‌സ് തുടങ്ങിയ മുന്‍ താരങ്ങളെയെല്ലാം ഈ പ്രശ്‌നം അലട്ടിയിരുന്നതായും കപില്‍ ചൂണ്ടിക്കാട്ടി.

ടെക്‌നിക്ക് മെച്ചപ്പെടുത്തണം

കാഴ്ചശക്തി വെല്ലുവിളിയായി മാറുമ്പോള്‍ ബാറ്റിങ് ടെക്‌നിക്ക് മെച്ചപ്പെടുത്തുകയല്ലാതെ വെല്ലുവിളിയെ മറികടക്കാന്‍ മറ്റു വഴികളില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ പരിശീലനം നടത്തി ടെക്‌നിക്കില്‍ ചെറിയ മാറ്റം വരുത്താനാണ് കോലി ശ്രമിക്കേണ്ടത്. നേരത്തേ അനായാസം ഷോട്ടുകള്‍ കളിച്ചിരുന്ന പന്തുകളാണ് ഇത്തവണ ന്യൂസിലാന്‍ഡില്‍ കോലിയുടെ വിക്കറ്റെടടുത്തത്. ഇത്തരത്തിലുള്ള പന്തുകളോട് പ്രതികരിക്കാന്‍ വൈകിയതാണ് കോലിക്കു വിനയായതെന്നും കപില്‍ പറഞ്ഞു.

ഐപിഎല്ലില്‍ ശ്രദ്ധിക്കൂ

ഐപിഎല്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കെ അതില്‍ കൂടുതല്‍ ശ്രദ്ധിക്കാനും തന്റെ ബാറ്റിങ് ഫോം വീണ്ടെടുക്കാനുമാണ് കോലി ശ്രമിക്കേണ്ടതെന്നും കപില്‍ ഉപദേശിച്ചു. ഐപിഎല്‍ കോലിയെ സഹായിക്കുമെന്നാണ് കരുതുന്നത്. അദ്ദേഹം മഹാനായ ക്രിക്കറ്ററാണ്. സ്വയം തിരിച്ചറിഞ്ഞ് ചില മാറ്റങ്ങള്‍ വരുത്തി കോലി ശക്തമായി തിരിച്ചുവരുമെന്നും കപില്‍ അഭിപ്രായപ്പെട്ടു.

Story first published: Tuesday, March 3, 2020, 22:41 [IST]
Other articles published on Mar 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X