വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കംഗാരു' കേക്ക് എന്തു കൊണ്ട് മുറിച്ചില്ല? രഹാനെയുടെ ഗംഭീര മറുപടി, ഓസീസ് പോലും കൈയടിക്കും

നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുകയും ജേതാക്കളാക്കുകയും ചെയ്ത അജിങ്ക്യ രഹാനെയെ ലോകം മുഴുവന്‍ വാഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്കു ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതില്‍ രഹാനെയുടെ ക്യാപ്റ്റന്‍സിയുടെ പങ്ക് ഏറെ വലുതായിരുന്നു. പരമ്പര നേടത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ രഹാനെയ്ക്കു ഗംഭീര സ്വീകരണം ലഭിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കംഗാരുവിന്റെ രൂപത്തോടു കൂടി കേക്ക് മുറിക്കാന്‍ രഹാനെയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിനയത്തോടെ ഇതു നിരസിക്കുകയായിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടായിരുന്നു കേക്ക് മുറിക്കാന്‍ താന്‍ വിസമ്മതിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് രഹാനെ. ഹര്‍ഷ ഭോഗലെയുമായി സംസാരിക്കവെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം മനസ്സ് തുറന്നത്.

Rahane reveals why he didn't cut kangaroo cake | Oneindia Malayalam
1

കംഗാരു ഓസ്‌ട്രേലിയക്കാരുടെ ദേശീയ മൃഗമാണ്. അതുകൊണ്ടു തന്നെ കംഗാരുവുള്ള കേക്ക് മുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ജയിച്ചാലും, ചരിത്രം കുറിച്ചാലും എതിരാളികളെ ബഹുമാനത്തോടെ കാണണം. അവരോടു നല്ല രീതിയില്‍ പെരുമാറുകയും ചെയ്യണമെന്നു രഹാനെ വ്യക്തമാക്കി. എതിരാളികളെ എല്ലായ്‌പ്പോഴും ബഹുമാനിക്കേണ്ടതുണ്ട്. മറ്റു രാജ്യങ്ങള്‍ക്ക് നമ്മള്‍ തീര്‍ച്ചയായും ബഹുമാനം നല്‍കണം. അതുകൊണ്ടാണ് കേക്ക് മുറിക്കാന്‍ തയ്യാറാവാതിരുന്നതെന്നു രഹാനെ വെളിപ്പെടുത്തി.

നേരത്തേ ഓസ്‌ട്രേലിയക്കെതിരേയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര അവസാനിച്ച ശേഷം ഇന്ത്യന്‍ താരങ്ങളുടെ കൈയൊപ്പോടു കൂടിയ ജഴ്‌സി രഹാനെ ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണിനു സമ്മാനിച്ചിരുന്നു. ഓസീസിനായി അദ്ദേഹം 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആദരസൂചകമായിട്ടായിരുന്നു ഇത്. ഇന്ത്യന്‍ ടീമിന്റെ ഈ അപൂര്‍വ്വ സമ്മാനത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ ലിയോണ്‍ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ സ്വന്തമാക്കിയത്. നേരത്തേ 2018-19ല്‍ 2-1നു പരമ്പര കൈക്കലാക്കിയ ഇന്ത്യ ഇത്തവണയും ഇതേ മാര്‍ജിനില്‍ തന്നെയാണ് ഓസീസിന്റെ കഥ കഴിച്ച് ട്രോഫി നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ കോലി ആദ്യ ടെസ്റ്റിനു ശേഷം ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ചു നാട്ടിലേക്കു മടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ രഹാനെയായിരുന്നു ക്യാപ്റ്റന്‍. ഓരോ ടെസ്റ്റിനു ശേഷവും പരിക്കുകാരണം ചില സീനിയര്‍ താരങ്ങളെ ഇന്ത്യക്കു നഷ്ടമായിക്കൊണ്ടിരുന്നു. എങ്കിലും പുതുമുഖങ്ങളായ പകരക്കാരെ വച്ച് ഈ കുറവ് നികത്തിയാണ് ഓസീസിനെതിരേ ഇന്ത്യ വിസ്മയിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.

2

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ കോലിക്കു കീഴില്‍ നാണംകെട്ട തോല്‍വി ഇന്ത്യയേറ്റു വാങ്ങിയിരുന്നു. രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ ഗംഭീര വിജയവുമായി ഇന്ത്യ തിരിച്ചടിച്ചു. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഓസീസിനെ തുരത്തി രഹാനെയും സംഘവും ലോകത്തെ സ്തബ്ധരാക്കി.

Story first published: Saturday, January 30, 2021, 13:29 [IST]
Other articles published on Jan 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X