Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആധുനിക ക്രിക്കറ്റിലെ 'ലേറ്റ് കട്ട് ഷോട്ട്' മാസ്റ്ററാര്? ടോപ് ഫൈവിനെ പരിചയപ്പെടാം

ലണ്ടന്‍: സ്‌ട്രൈയ്റ്റ് ഡ്രൈവ്,കവര്‍ ഡ്രൈവ്,ഓണ്‍ ഡ്രൈവ് ഷോട്ടുകളെല്ലാം ഒരു ബാറ്റ്‌സ്മാന്റെ മികവിനെ അളക്കുമ്പോള്‍ പരിഗഗണിക്കുന്ന കാര്യങ്ങളാണ്. ഇതിഹാസ താരങ്ങള്‍ എന്ന് വിശേഷിപ്പിക്കെടുന്നവര്‍ക്കെല്ലാം തങ്ങളുടേതായ അടയാളപ്പെടുത്തലുള്ള ഒരു ഷോട്ട് ഉണ്ടായിരിക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവുകളെ ആരാധകര്‍ നെഞ്ചേറ്റുമ്പോള്‍ വിരാട് കോലിയുടെ കവര്‍ ഡ്രൈവിനാണ് ആരാധകര്‍. രോഹിത് ശര്‍മയുടെ പുള്‍ ഷോട്ടുകള്‍ക്കും ഇഷ്ടക്കാരേറെയാണ്. എന്നാല്‍ ആധുനിക ക്രിക്കറ്റില്‍ ലേറ്റ് കട്ട് ഷോട്ടിലെ മാസ്റ്റര്‍ ആരാണ്?മുന്നിലുള്ള അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ലേറ്റ് കട്ട് ഷോട്ടിലെ ആധുനിക ക്രിക്കറ്റിലെ മാസ്റ്ററെന്ന് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണെ വിശേഷിപ്പിക്കാം. 'ഫാബുലസ് ഫോര്‍' എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ബാറ്റിങ് സംഘത്തിന്റെ ഭാഗമാണ് വില്യംസണും. സ്പിന്നര്‍മാര്‍ക്കെതിരേ വില്യംസണ്‍ കളിക്കുന്ന ലേറ്റ് കട്ട് ഷോട്ടുകള്‍ക്ക് ആരാധകരേറെയാണ്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരേ ലേറ്റ് കട്ട് ഷോട്ടിലെ തന്റെ മികവ് വില്യംസണ്‍ കാട്ടിക്കൊടുത്തിരുന്നു. സ്ലോ ബോളുകളില്‍ ഗ്യാപ് കണ്ടെത്താന്‍ മിടുക്കനാണ് താരം. ബാക് ഫൂട്ട് ഷോട്ടിലും വില്യംസണ്‍ മികവ് കാട്ടാറുണ്ട്.

ബാബര്‍ അസാം

ബാബര്‍ അസാം

പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമാണ് രണ്ടാം സ്ഥാനക്കാരന്‍. വിരാട് കോലിയുമായി ബാറ്റിങ്ങില്‍ താരതമ്യപ്പെടുത്തുന്ന താരമാണ് ബാബര്‍. അസാമാന്യ സ്ഥിരത കാട്ടുന്ന അദ്ദേഹം ഓഫ് സൈഡില്‍ ലേറ്റ് കട്ട് ഷോട്ടുകളിലൂടെ നിരവധി റണ്‍സ് ഇതിനോടകം ചേര്‍ത്തിട്ടുണ്ട്. സ്റ്റംപിന് നേര്‍ക്കെത്തുന്ന യോര്‍ക്കറുകളെ ലേറ്റ് കപ്പ് ഷോട്ടുകളിലൂടെ ബൗണ്ടറി കടത്താന്‍ താരത്തിന് വലിയ മികവുണ്ട്. കവര്‍ ട്രൈവ് ഉള്‍പ്പെടെയുള്ള പല ഷോട്ടുകളിലും ബാബര്‍ തന്റേതായ അടയാളപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. ഏത് തരം ഷോട്ടുകളും കോലിയുടെ കൈയില്‍ ഭദ്രം. ഫ്‌ളിക്ക് ചെയ്ത് സിക്‌സര്‍ നേടി പല തവണ കോലി ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏത് ഷോട്ടിലും തന്റേതായ അടയാളം സൃഷ്ടിക്കുന്ന കോലി ലേറ്റ് കട്ട് ഷോട്ടിലും മികവുള്ള താരമാണ്. ഏകദിനങ്ങളില്‍ മധ്യ ഓവറുകളില്‍ ലേറ്റ് കട്ട് ഷോട്ടുകള്‍ കോലി കൂടുതല്‍ കളിക്കാറുണ്ട്. ബാക് ഫൂട്ടില്‍ സ്പിന്നര്‍മാര്‍ക്കെതിരെയാണ് കോലി കൂടുതലും ലേറ്റ് കട്ട് ഷോട്ടുകള്‍ കളിക്കാറ്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ഈ പട്ടികയിലെ നാലാം സ്ഥാനക്കാരനാണ്. പുള്‍ ഷോട്ടുകളിലൂടെ ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച രോഹിത് ലേറ്റ് കട്ട് ഷോട്ടിലും മികവ് കാട്ടുന്നു. ബാക് ഫൂട്ടില്‍ സ്ലിപ്പിലേക്കും തേര്‍ഡ് മാനിലേക്കും ലേറ്റ് കട്ട് ഷോട്ടിലൂടെ ബൗണ്ടറി നേടാന്‍ പല തവണ രോഹിതിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിലും പല തവണ ലേറ്റ് കട്ട് ഷോട്ടിലെ തന്റെ മികവ് തെളിയിക്കാന്‍ ഹിറ്റ്മാന് സാധിച്ചിട്ടുണ്ട്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യന്‍ താരം കെ എല്‍ രാഹുലും ലേറ്റ് കട്ട് ഷോട്ട് കളിക്കാന്‍ മിടുക്കനാണ്. രാഹുലിന്റെ ഇഷ്ട ഷോട്ടുകളിലൊന്നാണിതെന്ന് പറയാം. കട്ട് ഷോട്ടുകളിലൂടെയാണ് രാഹുല്‍ തന്റെ കൂടുതല്‍ ഷോട്ടുകളും നേടിയതെന്ന് പറയാം. കവര്‍ ട്രൈവും കളിക്കാന്‍ രാഹുല്‍ മിടുക്കനാണ്. പേസര്‍മാരെ തേര്‍ഡ് മാനിലേക്ക് ലേറ്റ് കട്ട് ഷോട്ട് കളിക്കാന്‍ വലിയ മികവ് രാഹുലിനുണ്ട്.

Story first published: Monday, May 17, 2021, 10:37 [IST]
Other articles published on May 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+