Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്‌ക്കെതിരായ ജയത്തില്‍ ത്രില്ലടിച്ച് കെയ്ന്‍ വില്യംസണ്‍; ആ ആയുധം കുറിക്കുകൊണ്ടു

വിജയത്തെ കുറിച്ച് കെയ്ന്‍ വില്യംസണ്‍ പറഞ്ഞത് | Oneindia Malayalam

ഹാമില്‍ട്ടണ്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയതില്‍ ത്രില്ലടിച്ച് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഇന്ത്യയെ പോലെ ഇത്രയും ശക്തമായ ബാറ്റിങ് നിരയുള്ള ഒരു ടീമിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കുകയും ശേഷം വമ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് മത്സരശേഷം വില്യംസണ്‍ പറഞ്ഞു.

kanewilliamson

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 14.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. 10 ഓവര്‍ തുടര്‍ച്ചയായി എറിഞ്ഞ ബോള്‍ട്ട് 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകളാണ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് നേടിയ കോളിന്‍ ഡി ഗ്രന്ഥോമിയും മികവുകാട്ടി.

തങ്ങളുടെ ആയുധം ശരിയായ വിനിയോഗിക്കാന്‍ കഴിഞ്ഞതാണ് വിജയത്തിനാധാരമായതെന്ന് വില്യംസണ്‍ വിലയിരുത്തി. സ്വിങ് ബോളിങ്ങിന്റെ ആശാനായ ട്രെന്റ് ബോള്‍ട്ടിന് പിച്ചില്‍നിന്നും അമിതമായ സഹായം കിട്ടിയതോടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നിലയുറപ്പിക്കാനായില്ല. പിച്ചില്‍ നിന്നും ഇത്രയും ആനുകൂല്യം ലഭിക്കുമെന്ന് കരുതിയില്ലെന്ന് വില്യംസണ്‍ പറഞ്ഞു.

മത്സരവിജയത്തിന്റെ എല്ലാ ക്രഡിറ്റും ശരിയായ സ്ഥലത്ത് പന്തെറിഞ്ഞവര്‍ക്കാണ്. പിച്ചിന്റെ സ്വഭാവം അറിഞ്ഞ് വിക്കറ്റ് വീഴ്ത്തുന്നതില്‍ വിജയിച്ചു. തുടക്കത്തില്‍തന്നെ വിക്കറ്റു വീഴ്ത്താന്‍ കഴിഞ്ഞതും നേട്ടമായി. ഇത് കളിയില്‍ മേല്‍ക്കൈ നേടാനും തുടര്‍ന്ന് വന്നവര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കാനും കഴിഞ്ഞു. ഇന്ത്യയെപ്പോലെ നിലവാരമുള്ള ടീമിനെതിരെ കളിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്നുണ്ടെന്നും വില്യംസണ്‍ പറഞ്ഞു.

Story first published: Thursday, January 31, 2019, 14:57 [IST]
Other articles published on Jan 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+