വീരനായി വില്ല്യംസണ്‍... രണ്ടാം ഡബിള്‍, കിവികള്‍ വാരിക്കൂട്ടിയത് 715 റണ്‍സ്!! എലൈറ്റ് ക്ലബ്ബില്‍

ഹാമില്‍റ്റണ്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റണ്‍മഴ പെയ്യിച്ച് ന്യൂസിലാന്‍ഡ്. ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറികളുമെല്ലാം പിറന്ന കളിയില്‍ 715 റണ്‍സാണ് കിവികള്‍ വാരിക്കൂട്ടിയത്. കളിയില്‍ പിടിമുറുക്കി ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് ജയമാണ് ഇപ്പോള്‍ സ്വപ്‌നം കാണുന്നത്.
ആദ്യ ഇന്നിങ്‌സിലെ അവിസ്മരണീയ ബാറ്റിങ് പ്രകടനത്തോടെ ചില നേട്ടങ്ങളും ന്യൂസിലാന്‍ഡ് തങ്ങളുടെ പേരില്‍ കുറിച്ചു. ഇതാദ്യമായാണ് ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ 700 റണ്‍സെന്ന മാന്ത്രിക സംഖ്യ തികയ്ക്കുന്നത്.

എലൈറ്റ് ക്ലബ്ബില്‍
ടെസ്റ്റില്‍ 700 റണ്‍സ് തികച്ചതോടെ എലൈറ്റ് ക്ലബ്ബില്‍ ന്യൂസിലാന്‍ഡും അംഗമായി. ഈ നേട്ടം കൈവരിച്ച ഏഴാമത്തെ ടീം കൂടിയാണ് ന്യൂസിലാന്‍ഡ്. നേരത്തേ ശ്രീലങ്ക, ഇന്ത്യ, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, പാകിസ്താന്‍ തുടങ്ങിയവരാണ് ടെസ്റ്റില്‍ 700 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
2014ല്‍ പാകിസ്താനെതിരേ നേടിയ 690 റണ്‍സെന്ന റെക്കോര്‍ഡ് കിവീസ് ഇത്തവണ തിരുത്തുകയായിരുന്നു.
വില്ല്യംസണിന് ഡബിള്‍ സെഞ്ച്വറി
ന്യൂസിലാന്‍ഡിനായി നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ഡബിള്‍ സെഞ്ച്വറി നേടി. 200 റണ്‍സുമായി താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. 257 പന്തില്‍ 19 ബൗണ്ടറികളടങ്ങിയതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയാണ് വില്ല്യംസണ്‍ കണ്ടെത്തിയത്. ഇതോടെ ടെസ്റ്റില്‍ 6000 റണ്‍സും അദ്ദേഹം പൂര്‍ത്തിയാക്കി. ഈ നേട്ടത്തിന് അര്‍ഹനായ നാലാമത്തെ ന്യൂസിലാന്‍ഡ് താരമാണ് വില്ല്യംസണ്‍.
വില്ല്യംസണിന്റെ ഡബിളും ഓപ്പണര്‍മാരായ ജീത്ത് റാവല്‍ (132), ടോം ലാതം (161) എന്നിവരുടെ സെഞ്ച്വറികളുമാണ് ആദ്യം ബാറ്റ് ചെയ്ത കിവീസിനെ ആറു വിക്കറ്റിന് 715 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
കോളിന്‍ ഡി ഗ്രാന്‍ഡോം (76), ഹെന്റി നിക്കോള്‍സ് (53) എന്നിവരുടെ ഫിഫ്റ്റികളും ന്യൂസിലാന്‍ഡിന് കരുത്തേകി.

ഇന്നിങ്‌സ് ജയത്തിലേക്ക്
ടെസ്റ്റില്‍ ഇന്നിങ്‌സ് ജയത്തിലേക്കു നീങ്ങുകയാണ് ന്യൂസിലാന്‍ഡ്. 715 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 234 റണ്‍സിന് പുറത്തായി. തമീം ഇഖ്ബാലിന്റെ (126) സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഫോളോ ഓണ്‍ നേരിട്ട് രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം സ്റ്റംെപെടുക്കുമ്പോള്‍ നാലു വിക്കറ്റിന് 174 റണ്‍സെടുത്തിട്ടുണ്ട്. ആറു വിക്കറ്റുകള്‍ ശേഷിക്കെ കിവീസിനൊപ്പമെത്താന്‍ അവര്‍ക്ക് 307 റണ്‍സ് കൂടി വേണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications