Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ആ റെക്കോര്‍ഡ് ഇനി വില്യംസണും സ്വന്തം... ന്യൂസിലന്റ് നിരയിലെ ഒന്നാം നമ്പര്‍ താരം

ലോകകപ്പിലെ ആ റെക്കോര്‍ഡ് ഇനി വില്യംസണ് സ്വന്തം | Oneindia Malayalam

ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ മിന്നുന്ന നേട്ടം ഒരിക്കല്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലന്റ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ടൂര്‍ണമെന്റില്‍ 500 റണ്‍സ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വില്യംസണ്‍. ഇന്ത്യക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിലാണ് വില്യംസണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്റ് ബാറ്റ്‌സ്മാനാണ് വില്യംസണ്‍. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ മാര്‍ട്ടിന്‍ ഗുപ്ടിലായിരുന്നു 500 റണ്‍സിന് മുകളില്‍ നേടിയ താരം.

1

ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നതിന് മുമ്പ് 481 റണ്‍സായിരുന്നു വില്യംസണിന്റെ സമ്പാദ്യം. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമായ രണ്ട് മത്സരങ്ങളില്‍ വില്യംസണ്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരെയും ആ ഫോം വില്യംസണ്‍ ആവര്‍ത്തിച്ചു. 67 റണ്‍സാണ് കിവീസ് ക്യാപ്റ്റന്‍ മത്സരത്തില്‍ സ്‌കോര്‍ ചെയ്തത്. റോസ് ടെയ്‌ലര്‍ക്കൊപ്പം ടീമിന്റെ ടോപ് സ്‌കോററാവാനും വില്യംസണ് മത്സരത്തില്‍ സാധിച്ചു.

ടൂര്‍ണമെന്റില്‍ 548 റണ്‍സാണ് ഇതുവരെ വില്യംസണ്‍ നേടിയത്. ഇതുവരെ 600 റണ്‍സിന് മുകളില്‍ മൂന്ന് താരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ രോഹിത് ശര്‍മയാണ് ഒന്നാം സ്ഥാനത്ത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡാണ് രോഹിത്ത് ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് 600 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുള്ള താരങ്ങള്‍.

ടോപ് സ്‌കോറര്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് വില്യംസണ്‍ ഉള്ളത്. 36ാം ഓവറില്‍ യൂസവേന്ദ്ര ചാഹലിന്റെ പന്തിലാണ് വില്യംസണ്‍ പുറത്തായത്. ആദ്യ സെമിയില്‍ ടോസ് നേടിയ കിവീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ഗുപ്ടിലിനെ നഷ്ടമായ ശേഷം നിക്കോള്‍സിനെ കൂട്ടുപിടിച്ചാണ് വില്യംസണ്‍ ഇന്നിംഗ്‌സ് കെട്ടിപ്പടുത്തത്. റോസ് ടെയ്‌ലര്‍ക്കൊപ്പം ചേര്‍ന്നതോടെയാണ് മത്സരത്തില്‍ ന്യൂസിലന്റ് 200 റണ്‍സിന് മുകളില്‍ നേടാന്‍ സാധിച്ചത്.

Story first published: Tuesday, July 9, 2019, 23:51 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+