വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍; തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ വമ്പന്മാരുടെ പട്ടികയില്‍ ഇനി കെയിന്‍ വില്യംസണും

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണില്‍ ഒരിക്കക്കൂടി തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ 700 റണ്ണെടുത്തവരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഒരു സീസണില്‍ തന്നെ 700 റണ്ണില്‍ കൂടുതല്‍ എടുത്ത അഞ്ചാമത്തെ ബാറ്റ്‌സ്മാന്‍ ആയി മാറി വില്യംസണ്‍.

2016ല്‍ 848 റണ്‍സെടുത്ത വിരാട് കോലിയാണ് പട്ടികയിലെ മുമ്പന്‍. 733 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍(2016), ക്രിസ് ഗെയില്‍ 733 റണ്‍സ് (2012), 705 റണ്‍സ് (2013), മൈക്ക് ഹസ്സി 708 റണ്‍സ്(2013) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍. ചെന്നൈയ്‌ക്കെതിരായ ഫൈനലില്‍ 36 പന്തില്‍ 47 റണ്‍സ് നേടിയ വില്യംസണ്‍ ആകെ 735 റണ്‍സ് നേടി.

kane
IPL 2018 | ഓറഞ്ച് ക്യാപ്പുമായി Kane Williamson | OneIndia Malayalam

പന്തു ചുരണ്ടല്‍ വിവദത്തില്‍ അകപ്പെട്ട് ഡേവിഡ് വാര്‍ണര്‍ പുറത്തായതിനെ തുടര്‍ന്നാണ് കെയിന്‍ വില്യംസണ്‍ ക്യാപ്റ്റനായത്. ക്യാപ്റ്റന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ച താരം മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റിലുടനീളം സ്ഥിരതയാര്‍ ബാറ്റിങ് കാഴ്ചവെച്ച വില്യംസണ്‍ തന്നെയാണ് ഓറഞ്ച് ക്യാപ്പിന് അര്‍ഹനായതും. 10 ലക്ഷം രൂപയാണ് ഓറഞ്ച് തൊപ്പിക്കുടമയ്ക്ക് ലഭിച്ചത്.

Story first published: Monday, May 28, 2018, 8:48 [IST]
Other articles published on May 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X